മറാഠ സാമ്രാജ്യം
മറാഠ കോൺഫെഡെറസി എന്ന് അറിയപ്പെട്ട മറാഠ സാമ്രാജ്യം (മറാഠി: मराठा साम्राज्य) ഇന്ത്യയിലെ ഒരു ഹിന്ദു സാമ്രാജ്യം ആയിരുന്നു. ഛത്രപതി ശിവജി ആണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്. 1674 മുതൽ 1818 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. സാമ്രാജ്യത്തിന്റെ ഉന്നതിയിൽ മറാഠ സാമ്രാജ്യം 2500 ലക്ഷം ഏക്കർ വിസ്തൃതമായിരുന്നു (അതായത് ദക്ഷിണേഷ്യയുടെ മൂന്നിൽ ഒന്ന് പ്രദേശം).
Maratha Empire मराठा साम्राज्य Marāṭhā Sāmrājya | |||||||||
---|---|---|---|---|---|---|---|---|---|
1674–1818 | |||||||||
പതാക | |||||||||
Territory under Maratha control in 1760 (yellow), without its vassals. | |||||||||
തലസ്ഥാനം | Raigad | ||||||||
പൊതുവായ ഭാഷകൾ | Marathi, Sanskrit[1] | ||||||||
മതം | Hinduism | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 1674–1680 | Shivaji (first) | ||||||||
• 1808–1818 | Pratapsingh (last) | ||||||||
Peshwa | |||||||||
• 1674–1689 | Moropant Pingle (first) | ||||||||
• 1795–1818 | Baji Rao II (last) | ||||||||
നിയമനിർമ്മാണം | Ashta Pradhan | ||||||||
ചരിത്രം | |||||||||
1674 | |||||||||
1818 | |||||||||
വിസ്തീർണ്ണം | |||||||||
2,800,000 കി.m2 (1,100,000 ച മൈ) | |||||||||
Population | |||||||||
• 1700 | 150000000 | ||||||||
നാണയവ്യവസ്ഥ | Rupee, Paisa, Mohor, Shivrai, Hon | ||||||||
| |||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | India Pakistan Bangladesh |
ചരിത്രം
തിരുത്തുകമുഗളരുമായുള്ള നിരന്തരസംഘർഷത്തിലൂടെ ഉയർന്നു വന്ന ഒരു പ്രാദേശികവിഭാഗമാണ് മറാഠകൾ. ദേശ്‌മുഖ് എന്ന യുദ്ധവീരന്മാരുടെ കുടുംബങ്ങളുടെ സഹായത്തോടെ മറാഠ നേതാവ് ശിവജി സുസ്ഥിരമായ ഒരു സാമ്രാജ്യം സ്ഥാപിച്ചു. കുൻബികൾ എന്ന കർഷ-ഇടയകുടുംബങ്ങളഅണ് മറാഠ സേനയുടെ നട്ടെല്ലായി വർത്തിച്ചിരുന്നത്.മേഖലയിലെ മുഗൾ സ്വാധീനത്തെ വെല്ലുവിളിക്കുന്നതിന് ശിവജി ഈ സേനയെ കാര്യക്ഷമമായി ഉപയോഗിച്ചു. ശിവജിയുടെ മരണത്തിനുശേഷം മറാഠ രാജ്യത്തിന്റെ അധികാരം ചിത്പാവൻ ബ്രാഹ്മണരുടെ ഒരു കുടുംബത്തിന് വന്നു ചേർന്നു. ശിവജിയുടെ പിന്തുടർച്ചക്കാരായി പേഷ്വ എന്ന സ്ഥാനപ്പേരിൽ പൂന ആസ്ഥാനമാക്കി ഇവർ ഭരണം നടത്തി. പേഷ്വകൾക്കു കീഴിൽ മറാഠകൾ ശക്തമായ ഒരു സൈനികസംവിധാനം കെട്ടിപ്പടുത്തു. മുഗളരുടെ അധീനതയിലായിരുന്ന പല കോട്ടകളും നഗരങ്ങളും ഇവർ പിടിച്ചെടുത്തു[2].
1720-നും 61-നും ഇടയിൽ മറാഠ സാമ്രാജ്യം വൻതോതിൽ വികാസം പ്രാപിച്ചു. മുഗളരുടെ, മേഖലയിലെ ആധിപത്യം ഇവർ ക്രമേണ അവസാനിപ്പിച്ചു. 1720-ൽ മാൾവയും ഗുജറാത്തും ഇവർ മുഗളരിൽ നിന്നും പിടിച്ചെടുത്തു. 1730-ഓടെ ഡെക്കാൻ മേഖലയിലെ പരമാധികാരിയായി മറാഠ രാജാവ് പരക്കെ അറിയപ്പെട്ടു. മേഖലയിൽ നിന്ന് ചൗത്ത്, സർദേശ്‌മുഖി എന്നീ പേരിലുള്ള നികുതികൾ പിരിക്കാനുള്ള അവകാശവും മറാഠകൾക്ക് വന്നു ചേർന്നു[2].
1737-ൽ ദില്ലി ആക്രമിച്ചതോടെ അതിർത്തിവികസനം അതിവേഗത്തിലായി. വടക്കുവശത്ത് രാജസ്ഥാൻ, പഞ്ചാബ്, കിഴക്ക് ബംഗാൾ, ഒറീസ്സ, തെക്ക് കർണാടകം, തമിഴ്-തെലുഗ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും മറാഠകൾ തങ്ങളുടെ ആധിപത്യം വ്യാപിപ്പിച്ചു. ഇവയൊന്നും മറാഠസാമ്രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ലെങ്കിലും ഈ രാജ്യങ്ങൾ മറാഠകളുടെ അധികാരം അംഗീകരിച്ച് അവർക്ക് കപ്പം നൽകിപ്പോന്നു. ഇത്തരം സൈനികനീക്കങ്ങൾ മൂലം മിക്ക ഭരണാധികാരികൾക്കും മറാഠകളോട് മമതയുണ്ടായിരുന്നില്ല. ഇതുകൊണ്ടുതന്നെ 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇവരൊന്നും മറാഠകളെ സഹായിക്കാൻ മുന്നോട്ടു വന്നില്ല[2].
ഭരണം
തിരുത്തുകഅഞ്ച് മേഖലകളിൽ അഞ്ച് രാജകുടുംബങ്ങളുടെ കീഴിലായിരുന്നു മറാഠരുടെ ഭരണം. ഇന്നത്തെ മഹാരാഷ്ട്ര പ്രദേശത്ത് അധീനതയിലിരുന്ന പേഷ്വകൾക്കായിരുന്നു ഇതിൽ നേതൃസ്ഥാനം. ഇന്നത്തെ ഒഡീഷ മേഖലയിലെ ഭോൺസ്ലേ, ഗുജറാത്ത് മേഖലയിൽ ഗെയ്ക്വാഡ്, മദ്ധ്യേന്ത്യയിലെ ഹോൾക്കർ, വടക്കൻ ഇന്ത്യ, രാജസ്ഥാന മേഖലകളിലെ സിന്ധ്യ എന്നിവരായിരുന്നു മറ്റു മറാഠ രാജകുടുംബങ്ങൾ.[3] നിരന്തരമായ സൈനികനീക്കങ്ങൾക്കൊപ്പം തന്നെ മറാഠകൾക്ക് കരുത്തുറ്റ ഒരു ഭരണസംവിധാനവും സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. ഇവർ കൃഷിയെ പ്രോൽസാഹിപ്പിക്കുകയും കച്ചവടങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഗ്വാളിയറിലെ സിന്ധ്യ, വഡോദരയിലെ ഗേയ്ക്‌വാദ്, നാഗ്‌പൂരിലെ ബോൺസ്ലേ തുടങ്ങിയ മറാഠ നേതാക്കൾക്ക് ശക്തമായ സേനകളെ കെട്ടിപ്പടുക്കുന്നതിന് ഈ പരിഷ്കാരങ്ങൾ സഹായകരമായി. 1720-ലെ മാൾവയിലേക്കുള്ള മറാഠാ ആക്രമണം മേഖലയിലെ നഗരങ്ങളുടെ സാമ്പത്തികവികസനത്തിന് തടസമായില്ല. സിന്ധ്യയുടെ നേതൃത്വത്തിൽ ഉജ്ജയിനും, ഹോൾക്കർക്ക് കീഴിൽ ഇൻഡോറും വികാസം പ്രാപിച്ചു. ഈ നഗരങ്ങൾ പ്രധാനപ്പെട്ട വാണിജ്യ-സാംസ്കാരികകേന്ദ്രങ്ങളായി[2].
മറാഠനിയത്രിതപ്രദേശങ്ങളിൽ പുതിയ വ്യാപാരപാതകൾ ഉൽഭവിക്കപ്പെട്ടു. ഛന്ദേരി, ബർഹാൻപൂർ, ആഗ്ര, സൂറത്ത്, നാഗ്പൂർ, പൂന, ലക്നൗ, അലഹബാദ് എന്നീ നഗരങ്ങളും പരസ്പരവ്യാപാരത്തിലൂടെ വികാസം പ്രാപിച്ചു[2].
അവലംബം
തിരുത്തുക- ↑ Majumdar, R.C. (ed.) (2007). The Mughul Empire, Mumbai: Bharatiya Vidya Bhavan, ISBN 81-7276-407-1, pp. 609, 634.
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 2.2 2.3 2.4 "10 - EIGHTEENTH-CENTURY POLITICAL FORMATIONS". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 149–151. ISBN 81-7450-724-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ William Dalrymple, The Anarchy, pg 83