മടവൂർ ഗ്രാമപഞ്ചായത്ത് (കോഴിക്കോട്)
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമപഞ്ചായത്താണു് മടവൂർ. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്കിലാണു് ഈ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നതു്. വിസ്തീർണം 19.24 ചതുരശ്ര കിലോമീറ്റർ. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22565 ഉം സാക്ഷരത 91.57 ശതമാനവും ആണ്. 1962 ജനുവരി ഒന്നിനാണ് മടവൂർ പഞ്ചായത്ത് നിലവിൽ വന്നത്.[1]
മടവൂർ Madavoor | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
• ഭരണസമിതി | പഞ്ചായത്ത് |
• ആകെ | 28,672 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 673585,673571 |
Telephone code | 0495 |
വാഹന റെജിസ്ട്രേഷൻ | KL-57 |
അതിരുകൾ
തിരുത്തുക- കിഴക്ക്: കൊടുവള്ളി, കുന്ദമംഗലം, കിഴക്കോത്ത് പഞ്ചായത്തുകൾ
- പടിഞ്ഞാറ്: ചേളന്നൂർ, കുരുവട്ടൂർ പഞ്ചായത്തുകൾ
- വടക്ക്: കാക്കൂർ, നരക്കുനി, ചേളന്നൂർ, കിഴക്കോത്ത് പഞ്ചായത്തുകൾ
- തെക്ക്: കുരുവട്ടൂർ, കുന്ദമംഗലം പഞ്ചായത്തുകൾ എന്നിവ
വാർഡുകൾ
തിരുത്തുകഭരണത്തിൽ അസൗകര്യം നേരിടാതിരിക്കാൻ മടവൂർ ഗ്രാമപഞ്ചായത്തിനെ 17 വാർഡുകളായി തിരിച്ചിട്ടുണ്ട്. അവയുടെ പട്ടിക താഴെ നൽകിയിരിക്കുന്നു.
- അങ്കത്തായി
- എരവന്നൂർ നോർത്ത്
- എരവന്നൂർ സൗത്ത്
- നാരിയച്ചാൽ
- പുല്ലാളൂർ
- എരഞ്ഞ്കുന്ന്
- രാംപൊയിൽ
- മടവൂർ
- മടവൂർ മുക്ക്
- പൈമ്പാലശ്ശേരി
- കൊട്ടക്കാവയൽ
- ആരാമ്പ്രം
- പുള്ളിക്കോത്ത്
- അരങ്ങിൽ താഴം
- മുട്ടാഞ്ചേരി
- പുല്ലോറമ്മൽ
- ചാത്തനാറമ്പ്
സ്കൂളുകൾ
തിരുത്തുക- ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ
- ജി.എം.യു.പി.സ്കൂൾ, ആരാമ്പ്രം
- ഗവൺമെന്റ് എൽ.പി.സ്കൂൾ പൈമ്പാലശ്ശേരി
- എ.എം.യു.പി.സ്കൂൾ, മടവൂർ
- സി.എം സെന്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- എ.എം.എൽ.പി.സ്കൂൾ,പയമ്പാലശ്ശേരി
- പ്രാഥമിക ആരോഗ്യകേന്ദ്രം, മുട്ടാഞ്ചേരി
- മടവൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, എരവന്നൂർ
- അഗ്രോ ക്ളിനിക്, അടുക്കം മല
വെറ്റിനറി ഡിസ്പെൻസറികൾ
തിരുത്തുക- വെറ്റിനറി ഡിസ്പെൻസറി, മടവൂർ
- വെറ്റിനറി ഡിസ്പെൻസറി, പൈമ്പാലശ്ശേരി
- ↑ 1.0 1.1 1.2 "മടവൂർ ഗ്രാമപഞ്ചായത്ത്". Archived from the original on 2016-03-31.