എ.എം.യു.പി.സ്കൂൾ, മടവൂർ
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലെ ഒരു ഗ്രാമപ്രദേശം ആണ് മടവൂർ. ഈ പ്രദേശത്തിന്റെ വിദ്യഭ്യാസ വളർച്ചക്ക് നേതൃത്വം നല്കിയ ഒരു സ്ഥാപനം ആണ് ഇത്. പ്രാചീന കാലത്തെ വിദ്യാഭ്യാസ കളരി സമ്പ്രദായവും ഓത്തുപള്ളി സമ്പ്രദായവും മടവൂരിലും സമീപ പ്രദേശങ്ങളിലും നിലനിന്നതായി തെളിവുണ്ട്. വിദ്യാഭ്യാസ തത്പരരായ ഒരു ജനത മുൻകൈ എടുത്ത് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്നത്തെ വിദ്യാലയം സ്ഥാപിതമായത്. ദീർഘ്കാലം പ്രഥമധ്യാപകനും 1980 ൽ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവുമായ പി.രാരുകുട്ടി നായരുടെ കാലത്താണ് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയങ്ങളിലൊന്നായി ഇത് വളർന്നത്. 20 അധ്യാപകരും 600ൽ പരം വിദ്യാർത്ഥികളും ഇപ്പോൾ ഇവിടെ ഉണ്ട്.
എ.എം.യു.പി.സ്കൂൾ,മടവൂർ | |
---|---|
വിലാസം | |
, | |
വിവരങ്ങൾ | |
ആരംഭം | 1924 |
പ്രിൻസിപ്പൽ | എം അബ്ദുൽ അസീസ് മാസ്റ്റർ |
ചരിത്രം
തിരുത്തുക1924 ൽ ഒർ എയ്ഡഡ് മാപ്പിള എലിമെന്ററി സ്കൂൾ പൊന്നങ്ങര അഹമ്മദ് എന്നയാളുടെ മാനേജ്മെന്റിനു കീഴിൽ പ്രവർത്തനം തുടങ്ങുകയായിരുന്നു. ഓത്തുപള്ളി മൊല്ലാക്കയുടെ സേവനം കിട്ടിയിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഈ സ്കൂളിലും മറ്റ് കുട്ടികൾ അടുത്തുള്ള പൈമ്പാലശ്ശേരി ബോർഡ് എലിമെന്ററി സ്കൂളിലുമായിരുന്നു പോയിരുന്നത്. പിന്നീട് കട്ടാശ്ശേരി രാമൻകുട്ടി നായർ വാങ്ങുകയും റോഡിന്റെ വടക്കുഭാഗത്തേക്ക് മാറ്റുകയും ചെയ്തു. 1947 ൽ വി കോയക്കുട്ടി ഹാജി വിലക്കു വാങ്ങി ഒരു ഹയർ എലിമെന്ററി സ്കൂൾ ആയി പദവി ഉയർത്തി. 2001 ൽ ഇദ്ദേഹത്തിന്റെ മരണത്തെതുടർന്ന് അനന്തരവനായ വി.സി അബ്ദുൽ മജീദ് മനേജ്മെന്റ് ഏറ്റെടുത്തു. ശേഷം സി.എം സെന്റർ വിലക്കുവാങ്ങി പ്രവർത്തിചു വരുന്നു.
മുൻ അധ്യാപകർ
തിരുത്തുക1950ൽ ആദ്യ ഇ.എസ്.എ.സി പരീക്ഷ നടത്തിയതു മുതൽ ഈ സ്ഥാപനത്തിന്റെ വളർച്ച അഭൂത പൂർവ്വമായിരുന്നു. ഇതിനു നേതൃത്വം നൽകിയ പ്രഥമാധ്യാപകരായ ഇമ്പിച്ചെക്കു മാസ്റ്റർ, ടി.കെ ഉത്താൻ മാസ്റ്റർ, എം കോയൂട്ടി മാസ്റ്റർ,പി രാരുക്കുട്ടി നായർ, പി.ടി ഹസ്സൻ കുട്ടി മാസ്റ്റർ, പി.ടി അഹമ്മദ് മാസ്റ്റർ, കെ മൂസാ മാസ്റ്റർ, പി ആലി മാസ്റ്റർ, പി.കെ മുഹമ്മദ് മാസ്റ്റർ, സി.പി അപ്പു നായർ, സി അബ്ദുൾ മജീദ് മാസ്റ്റർ എന്നിവരെ പ്രത്യേകം സ്മരിക്കുകയാണ്.ഇപ്പൊൾ. എം അബ്ദുൽ അസീസ് മാസ്റ്റർ ആണ് പ്രഥമാധ്യാപകൻ
പാഠ്യേതര രംഗം
തിരുത്തുകപാഠ്യേതര രംഗത്ത് സബ് ജില്ല, ജില്ല , സംസ്ഥാനം എന്നീ തലങ്ങളിൽ കഴിഞ്ഞ കാലത്ത് അംഗീകാരം നേടാനും കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല സംസ്കൃതോത്സവത്തിലെ ഓവർ ഓൾ കിരീടം കുറേ വർഷങ്ങളായി ഈ സ്കൂളിന് അവകാശപ്പെട്ടതാണ്. കേരള ശാസ്ത്രമേളയിൽ സംസ്ഥാന തലം വരെ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പൂർവ്വ വിദ്യാർത്ഥി സമൂഹം
തിരുത്തുകസംസ്ഥാനത്തിനകത്തും പുറത്തും പ്രസിദ്ധരായ പല വ്യക്തികളെയും വളർത്തിയെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
- മാമുക്കോയ ഹാജി - എം.എ.എസ് മമ്പാട് പ്രിൻസിപ്പാൾ ആയി റിട്ടയർ ചെയ്തു.
- സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ - പ്രഗൽഭ വിദ്യാഭ്യാസ മനഃശാസ്ത്രഞ്ജൻ
- ഡോ. ഹുസൈൻ മടവൂർ - ഫാറൂഖ് അറബി കോളേജ് പ്രിൻസിപ്പലും, പ്രമുഖ ഇസ്ലാം മത പണ്ഡിതനും.[1]
- ഡോ. മമ്മി - കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടയർഡ് പ്രൊഫസ്സർ
- ഡോ. കെ.പി.പ്രഭാകരൻ
- യു.സി രാമൻ - മുൻ എം.എൽ.എ[2]
- പി. രഘുനാഥ് - പോലീസ് സർക്കിൾ ഇൻസ്പെക്ടർ
- എ.പി. കുഞ്ഞാമു-സാഹിത്യകാരൻ
- എ.കെ. അസ്സയിൻ - സാഹിത്യകാരൻ
- ഗംഗാദരൻ ഏറാടി - വയനാട് ഡയറ്റ് പ്രിൻസിപൽ
തുടങ്ങി സമൂഹത്തിൽ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ പ്രാഥനിക വിദ്യാഭ്യാസം നേടിയത് ഈ സ്ഥാപനത്തിൽ വച്ച് ആണ്.
പ്രോത്സാഹന സമ്മാനങ്ങൾ
തിരുത്തുകഎൽ.എസ്.എസ്,യു.എസ്.എസ്, തളിര്, നവോദയ തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഓരോ വർഷവും പ്രതിഭകളുണ്ടാവാറുണ്ട്. പഠനരംഗത്ത് പ്രത്യേക പ്രോത്സാഹനം കൊടുക്കന്നതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ കെ.സി.കുഞ്ഞിച്ചോയി മാസ്റ്റർ എൻഡോവ്മെന്റും, വി കോയക്കുട്ടി ഹാജി, വി. ഇസ്മായിൽ എന്നിവരുടേ പേരിലുള്ള പൂർവ്വ വിദ്യാർത്ഥികളായ ഡോ:ഹുസ്സൈൻ മടവൂർ, എൻ അബ്ദുൽ മജീദ് എന്നിവർ ഏർപ്പെടുത്തിയ അവാർഡും എൻഡോവ്മെന്റും ഒരോ വർഷവും എഴാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ വിതരണം നടത്തി വരുന്നു. മാറി വരുന്ന സമൂഹിക സാഹചര്യം മനസ്സിലാക്കി ഇതേ മാനേജ്മെന്റിനു കീഴിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറിയും പ്രവർത്തിക്കുന്നു.
ദൂരം
തിരുത്തുക- കോഴിക്കോട്-20 കി.മി
- എയർപോർട്ട്-37 കി.മി
- കുന്ദമംഗലം-6 കി.മി
- കൊടുവള്ളി-4 കി.മി
ഗതാഗതം
തിരുത്തുകറോഡ് മാർഗ്ഗം
തിരുത്തുകNH 212 വഴി വന്ന് പടനിലത്ത് നിന്ന് കാപ്പട് തുഷാരഗിരി വിനോദസഞ്ചാര ഇടനാഴിയിലേക്ക് കയറി 3കിലോമീറ്റർ
ബസ് മാർഗ്ഗം
തിരുത്തുകകോഴിക്കോട്-നരിക്കുനി റൂട്ടിൽ രാവിലെ 5 മുതൽ രാത്രി 9.45 വരെ തുടർച്ചയായി ബസ് സർവ്വീസ് ഉണ്ട്. കോഴിക്കോട്-സി.എം മഖാം റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസുകൾ ലഭ്യമാണ്. കൊടുവള്ളി-സി.എം മഖാം റൂട്ടിൽ ബസ് സർവീസുകൾ ലഭ്യമാണ് കൊയിലാണ്ടി-നരിക്കുനി റൂട്ടിൽ ബസ് സർവീസുകൾ ലഭ്യമാണ്
ട്രയിൻ മാർഗ്ഗം
തിരുത്തുകട്രയിൻ മാർഗ്ഗം വരുന്നവർക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലോ(22 കിലോമീറ്റർ) കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലോ ഇറങ്ങി ബസ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്
വിമാനമാർഗ്ഗം
തിരുത്തുകകോഴിക്കോട് വിമാനത്താവളത്തിലേക്ക് 35 കിലോമീറ്റർ ദൂരം