ബി. അശോക് (ഗായത്രി അശോകൻ)

പോസ്റ്റർ ഡിസൈനറും തിരക്കഥാകൃത്തുമാണ് ഗായത്രി അശോകൻ എന്ന പേരിൽ അറിയപ്പെടുന്ന ബി. അശോക്. മലയാള ചലച്ചിത്രമേഖലയിൽ പി‌എൻ മേനോനൊപ്പം പോസ്റ്റർ ഡിസൈനിംഗ് കലയുടെ തുടക്കക്കാരനായി അദ്ദേഹം കണക്കാക്കപ്പെടുന്നു [1]. പത്മരാജന്റെ കൂടെവിടെയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ രൂപകൽപ്പന. അതിൽ എല്ലാ കഥാപാത്രങ്ങളും തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടുന്ന തരം ഒരു പോസ്റ്റർ അദ്ദേഹം രൂപകല്പന ചെയ്തു. ഈ പോസ്റ്ററുകൾ സിനിമാപ്രേമികൾക്കിടയിൽ വളരെ നല്ല അഭിപ്രായം നേടി. തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ 700 ഓളം ചിത്രങ്ങൾക്ക് അദ്ദേഹം പരസ്യ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. മലയാളം പോസ്റ്ററുകളിൽ എയർ ബ്രഷ് ആശയം അശോകൻ അവതരിപ്പിച്ചു. [2]

ഗായത്രി അശോകൻ
ജനനം
ബി. അശോക്

6 ഏപ്രിൽ 1957
തൊഴിൽപരസ്യചിത്രകല, തിരക്കഥാകൃത്ത്
സജീവം1983–present
ജീവിത പങ്കാളി(കൾ)ഗിരിജ അശോക്
മക്കൾവിനായക് അശോക്(മകൻ), രാജരാജേശ്വരി(മകൾ)

തൊഴിൽതിരുത്തുക

കോട്ടയത്ത് പുസ്തകങ്ങളുടെയും മാസികകളുടെയും ഡിസൈനർ എന്ന നിലയിലാണ് അശോകൻ തൊഴിൽജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം ജോലി ചെയ്ത സ്റ്റുഡിയോയുടെ പേരിൽ പോസ്റ്ററുകൾ ചെയ്യാൻ തുടങ്ങി. ജൂബിലി പിക്ചേഴ്സ്, ജിയോ മൂവീസ്, ബിന്നി ഫിലിംസ്, സെൻട്രൽ പിക്ചേഴ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവ നിർമ്മിച്ച് വിതരണം ചെയ്ത മിക്ക ചിത്രങ്ങളുടെയും പോസ്റ്ററുകൾ സ്റ്റുഡിയോയ്ക്ക് വേണ്ടി അശോകൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കോട്ടയത്തിൽ നിന്ന് പ്രസിദ്ധീകരിച്ച കട്ട് കട്ട് മാസികയുടെ ലേയൗട്ട് ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്.

ഒരു സ്വതന്ത്ര പോസ്റ്റർ ഡിസൈനർ എന്ന രീതിയിൽ ആദ്യത്തെ ബ്രേക്ക് കൂടെവിടെ ആയിരുന്നു. തുടർന്ന് സ്വന്തമെവിടെ ബന്ധമെവിടെ, സന്ദർഭം, എന്റെ ഉപാസന എന്നിവയും പത്താമത്തെ സിനിമയായ മൈഡിയർ കുട്ടിച്ചാത്തനും വന്നു . ആ പത്ത് ചിത്രങ്ങളിൽ എട്ടും ബോക്സോഫീസിൽ വിജയമായതോടെ ഒരു പ്രമുഖ ഡിസൈനറായി അശോകൻ അറിയപ്പെട്ടു തുടങ്ങി. [3] [1]

ദേവരാഗം, കാലാപാനി, താഴ്‌വാരം എന്നിവയ്ക്കായി ഗായത്രി അശോകന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി. [1] 1989 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ആക്ഷൻ ത്രില്ലർ ദൗത്യത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.[4] [5]

ചലച്ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "പിന്നെയും ഗായത്രി". Malayala Manorama. 2016-08-19. ശേഖരിച്ചത് 2016-08-19.
  2. "Cinema Karyiangal-Poster Design (Gayathri Asokan-Poster Designer)-Part 1 off 3-Amrita TV". youtube. ശേഖരിച്ചത് 2014-06-19.
  3. "Cinema Karyiangal-Poster Design (Gayathri Asokan-Poster Designer)-Part 2 off 3-Amrita TV". youtube. ശേഖരിച്ചത് 2014-06-19.
  4. "ഗായത്രി അശോകൻ-m3db.com". M3DB. ശേഖരിച്ചത് 06-12-2019. Check date values in: |access-date= (help)
  5. "Cinema Karyiangal-Poster Design (Gayathri Asokan-Poster Designer)-Part 3 off 3-Amrita TV". youtube. ശേഖരിച്ചത് 2014-06-19.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബി._അശോക്_(ഗായത്രി_അശോകൻ)&oldid=3254023" എന്ന താളിൽനിന്ന് ശേഖരിച്ചത്