ബസ് കണ്ടക്ടർ
മമ്മൂട്ടി, ജയസൂര്യ, ഭാവന, നികിത, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 23 ഡിസംബർ 2005 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബസ് കണ്ടക്ടർ. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച് വി.എം. വിനു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.
ബസ് കണ്ടക്ടർ | |
---|---|
സംവിധാനം | വി.എം. വിനു |
നിർമ്മാണം | പി. രാജൻ |
രചന | ടി.എ. റസാഖ് |
അഭിനേതാക്കൾ | മമ്മൂട്ടി ജയസൂര്യ ഭാവന നികിത മംമ്ത മോഹൻദാസ് |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | പി. സി. മോഹനൻ |
സ്റ്റുഡിയോ | വൈശാഖ മൂവീസ് |
വിതരണം | വൈശാഖ റിലീസ് |
റിലീസിങ് തീയതി | 2005 ഡിസംബർ 23 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – സുൽത്താൻവീട്ടിൽ സക്കീർ ഹുസൈൻ (ബസ് കണ്ടക്ടർ കുഞ്ഞാക്ക)
- ഇന്നസെന്റ് – സ്ഥലം ബ്രോക്കർ മജീദ്
- ജയസൂര്യ – നജീബ്
- ദേവൻ – കുഞ്ഞാക്കയുടെ ഉപ്പ
- ഹരിശ്രീ അശോകൻ – കിളി ഗോവിന്ദൻ
- അനിൽ – ഇൻസ്പെക്ടർ
- അഗസ്റ്റിൻ – ഭാസ്കരൻ
- സുരാജ് വെഞ്ഞാറമൂട്
- നികിത തുക്രാൽ – നൂർജഹാൻ
- ഭാവന – സുഗന്ധി
- മംമ്ത മോഹൻദാസ് – സെലീന
- ബിന്ദു പണിക്കർ – കുഞ്ഞാക്കയുടെ ഉമ്മ
- കൽപ്പന – അമ്പിളി
- കുളപ്പള്ളി ലീല
- പൂർണ്ണിമ – കുഞ്ഞാക്കയുടെ മൂത്ത സഹോദരി
കഥാതന്തു
തിരുത്തുകമൈത്രി ബസ്സിന്റെ കണ്ടക്ടറും ഉടമസ്ഥനുമായ സുൽത്താൻവീട്ടിൽ സക്കീർ ഹുസൈൻ എന്ന കുഞ്ഞാക്ക (മമ്മൂട്ടി) പിതാവിന്റെ (ദേവൻ) മരണശേഷം ചെറുപ്പത്തിലേ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നവനാണ്. ഉമ്മയും (ബിന്ദു പണിക്കർ) സഹോദരിയും(പൂർണ്ണിമ) ഭർത്താവും(ഇന്നസെന്റ്) അവരുടെ മകൻ നജീബും(ജയസൂര്യ) മറ്റ് മക്കളും പിന്നെ മറ്റൊരു സഹോദരിയും അസുഖക്കാരിയുമായ സെലീനയും (മംമ്ത മോഹൻദാസ്) അടങ്ങുന്നതാണ് കുഞ്ഞാക്കയുടെ സുൽത്താൻ വീട്.
റോഡ്കിംഗ് ബസ്സിന്റെ മുതലാളിയായ സ്ഥലം പോലീസ് ഇൻസ്പെക്ടറുടെ ചെയ്തികൾ കുഞ്ഞാക്കയ്ക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നു. കൂടാതെ രഹസ്യ കാമുകിയായ ബ്രാഹ്മണ പെൺകുട്ടി സുഗന്ധിയെ (ഭാവന) ഉപേക്ഷിച്ച് നജീബ് ദുബായിലേയ്ക്ക് പോയപ്പോൾ ഗർഭിണിയായി വീട്ടിൽ നിന്ന് പുറത്താക്കപെട്ട സുഗന്ധിയെ കുഞ്ഞാക്കയ്ക്ക് സംരക്ഷിക്കേണ്ടി വരുന്നു. വീട്ടുകാരും നാട്ടുകാരും സുഗന്ധിയുമായുള്ള കുഞ്ഞാക്കയുടെ ബന്ധത്തെ തെറ്റിദ്ധരിക്കുന്നു. കുഞ്ഞാക്കയുടെ കാമുകി നൂർജഹാൻ (നികിത) ബസ്സിലെ കിളി ഗോവിന്ദൻ (ഹരിശ്രീ അശോകൻ) ഭാര്യ അമ്പിളി(കൽപ്പന) എന്നിങ്ങനെ ചുരുക്കം ചിലർ മാത്രമേ സ്വന്തം വീട്ടിൽ നിന്ന് പുറത്തായ കുഞ്ഞാക്കയെ മനസ്സിലാക്കുന്നുള്ളൂ. നജീബ് ദുബായിൽ നിന്ന് വരുമ്പോൾ സത്യം എല്ലാവരും മനസ്സിലാക്കും എന്നാണ് കുഞ്ഞാക്കയുടെ പ്രതീക്ഷ. പക്ഷേ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി നജീബിന്റെ നിക്കാഹ് ഉറപ്പിക്കാൻ പോകുകയാണ്.
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു.
- ഗാനങ്ങൾ
- മാനത്തെ മണിച്ചി തത്തേ – മധു ബാലകൃഷ്ണൻ, റിമി ടോമി
- കോണ്ടോട്ടി പള്ളീൽ പെരുന്നാളല്ലേ – മധു ബാലകൃഷ്ണൻ, റിമി ടോമി
- വാതാപി ഗണപതിം – ബിന്നി കൃഷ്ണകുമാർ
- ഏതോ രാത്രി മഴ – കെ.ജെ. യേശുദാസ്
- ഏതോ രാത്രി മഴ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: പി. സി. മോഹനൻ
- കല: ബോബൻ
- ചമയം: പി.വി. ശങ്കർ, ജോർജ്ജ്
- വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്
- നൃത്തം: സുജാത
- സംഘട്ടനം: അനൽ അരശ്
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: ലക്ഷ്മി നാരായണൻ
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- നിർമ്മാണ നിർവ്വഹണം: ഉണ്ണി രൂപവാണി, ഷഫീർ സേട്ട്
- എക്സിക്യൂട്ടീവ് പ്രോഡ്യൂസർ: എം.എസ്. അജിത
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ബസ് കണ്ടക്ടർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബസ് കണ്ടക്ടർ – മലയാളസംഗീതം.ഇൻഫോ