നികിത തുക്രാൽ
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് നികിത തുക്രാൽ (ജനനം: 1981 ജൂലൈ 6). നികിത പ്രധാനമായും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സരോജ എന്ന തമിഴ് ചലച്ചിത്രത്തിലെ നികിതയുടെ ഐറ്റം നമ്പർ വളരെ പ്രശസ്തമായിരുന്നു. 2002ൽ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നു വന്നത്.
നികിത തുക്രാൽ | |
---|---|
ജനനം | Bombay, Maharashtra, India |
ദേശീയത | Indian |
വിദ്യാഭ്യാസം | Master of Arts (Economics) |
കലാലയം | Kishinchand Chellaram College, Mumbai |
തൊഴിൽ |
|
സജീവ കാലം | 2002–present |
ടെലിവിഷൻ | Bigg Boss Kannada – Reality Show |
ജീവിതപങ്കാളി(കൾ) | Gagandeep Singh Mago
(m. 2017) |
കുട്ടികൾ | 1 |
ആദ്യകാല ജീവിതം
തിരുത്തുകമുംബൈയിലെ ഒരു പഞ്ചാബി [[ഹിന്ദു]] കുടുംബത്തിലാണ് നികിത ജനിച്ചത്. കിഷിൻചന്ദ് ചെല്ലാറം കോളേജിൽ നിന്ന് നികിത ഇക്കണോമിക്സിൽ എം.എയെടുത്തു.[1][2] നിർമ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാൻ ആദ്യമായി അവസരം നൽകുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തിൽ നികിത അഭിനയിച്ചു.
വിവാദങ്ങൾ
തിരുത്തുക2011 സെപ്റ്റംബറിൽ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) നികിതക്ക് മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നടൻ ദർശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദർശന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു നടപടി.[3][4][5] എന്നാൽ ഈ ആരോപണത്തെ നികിത എതിർക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു.[6][7] പിന്നീട് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലായ നികിതക്ക് വേണ്ടി സഹപ്രവർത്തകർ പ്രചാരണം നടത്തി.[8][9] ഇതിനെ തുടർന്ന് 5 ദിവസത്തിനു ശേഷം കെഎഫ്പിഎ വിലക്ക് നീക്കി.[10][11][12][13][14]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2002 | ഹായ് | കൃപ | തെലുങ്ക് | |
2002 | കൈയ്യെത്തും ദൂരത്ത് | സുഷമ ബാബുനാഥ് | മലയാളം | |
2003 | കുറുമ്പ് | അപർണ്ണ | തമിഴ് | |
2003 | കല്യാണ രാമുഡു | കല്യാണി | തെലുഗു | |
2003 | സംബാരം | ഗീത | തെലുഗു | |
2004 | ഛത്രപതി | പ്രിയ | തമിഴ് | |
2004 | കുശി കുശിഗ | സന്ധ്യ | തെലുഗു | |
2005 | ബസ് കണ്ടക്ടർ | നൂർജഹാൻ | മലയാളം | |
2005 | ഭാർഗവചരിതം മൂന്നാം ഖണ്ഡം | അനപമ | മലയാളം | |
2005 | വെട്രിവേൽ ശക്തിവേൽ | മഞ്ജു | തമിഴ് | |
2005 | മഹാരാജ | കന്നഡ | ||
2006 | എവാദോയി ശ്രീവരു | സ്വപ്ന | തെലുഗു | |
2006 | അഗന്തകുടു | ഭാനുമതി | തെലുഗു | |
2007 | മഹാരാജശ്രീ | നീലിമ | തെലുഗു | |
2007 | ഡോൺ | നന്ദിനി | തെലുഗു | അതിഥിതാരം |
2007 | അനസൂയ | പൂജ | തെലുഗു | |
2008 | ഭദ്രാദ്രി | അനു | തെലുഗു | |
2008 | നീ ടാറ്റാ നാ ബിർള | കന്നഡ | ||
2008 | സരോജ | കല്യാണി | തമിഴ് | മികച്ച സഹനടിക്കുള്ള ഐടിഎഫ്എ അവാഡ് ലഭിച്ചു. |
2008 | വംഷി | ശ്രദ്ധ | കന്നഡ | |
2008 | ചിന്തകായാല രവി | തെലുഗു | അതിഥിതാരം | |
2009 | രാജകുമാരി | ബബ്ലി | കന്നഡ | |
2009 | ദുബായ് ബാബു | വസുന്ധര | കന്നഡ | |
2009 | യോദ്ധ | ആശ | കന്നഡ | |
2009 | ഡാഡി കൂൾ | മലയാളം | അതിഥിതാരം | |
2010 | നാരിയ സിരേ കഡ്ഡ | രാധ | കന്നഡ | |
2011 | ഗൺ | വന്ദന | കന്നഡ | |
2011 | മുരൻ | ഇന്ദു | തമിഴ് | |
2011 | പ്രിൻസ് | കന്നഡ | ||
2012 | എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും | മലയാളം | ||
2012 | സ്നേഹിതരു | Dancer | കന്നഡ | Special appearance |
2012 | ക്രാന്തിവീര സങ്കോളി രായന്ന | മല്ലാമ്മ | കന്നഡ | |
2013 | അലെക്സ് പാണ്ഡ്യൻ | ഗായത്രി | തമിഴ് | |
2014 | Namaste Madam | കന്നഡ | Guest appearance | |
2014 | Software Ganda | Priya S Rao | കന്നഡ | |
2014 | Namo Bhootatma | കന്നഡ | Guest appearance | |
2015 | Avunu 2 | Telugu | ||
2015 | കനൽ | Reenu Kuruvila | മലയാളം | |
2015 | Ring Road | കന്നഡ | ||
2015 | Paayum Puli | Tamil | Special appearance | |
2016 | Terror | Vijay's wife | Telugu | |
2016 | Thale Bachkolli Powder Hakkolli | കന്നഡ | ||
2016 | Traffic | Reyhan's girl friend | Hindi | |
2016 | Mukunda Muraari | കന്നഡ | Filming | |
2016 | Satya | Malayalam | Filming[15] |
അവലംബം
തിരുത്തുക- ↑ "Full of beans". The Hindu. Chennai, India. April 2, 2011. Archived from the original on 2011-04-12. Retrieved September 13, 2011.
- ↑ "A Chat with Saroja Star Nikita". Rediff. February 2009. Retrieved September 14, 2011.
- ↑ "Darshan bail rejected, actor still in hospital". NDTV. September 13, 2011. Archived from the original on 2012-09-25. Retrieved September 14, 2011.
- ↑ "Ban for actress Nikhita Thukral over Darshan 'affair'". BBC News. September 12, 2011. Retrieved September 14, 2011.
- ↑ "Darshan spat exposes moviedom's male bias". Yahoo News India. September 13, 2011. Retrieved September 15, 2011.
- ↑ "Nikita banned from Kannada cinema". Sify. September 13, 2011. Retrieved September 13, 2011.
- ↑ Daithota, Madhu; Mahesh H (September 13, 2011). "Nikita banned!". Times of India. Archived from the original on 2013-12-19. Retrieved September 14, 2011.
- ↑ "Growing support for Nikhita after ban". The Hindu. Chennai, India. PTI. September 13, 2011. Retrieved September 14, 2011.
- ↑ "Kannada actress Nikitha's ban sparks anger". India Today. Retrieved September 14, 2011.
- ↑ "Ban on Kannada actress Nikita Thukral lifted!". The Times Of India. September 15, 2011.
- ↑ "Ban for India 'affair' actress Nikhita Thukral reversed". BBC News. September 15, 2011.
- ↑ "Kannada film association lifts ban on actress Nikita". Yahoo News India. September 15, 2011. Retrieved September 15, 2011.
- ↑ "'Shut up or face the music'". MID - DAY. September 14, 2011. Retrieved September 20, 2011.
- ↑ "I'm relieved, says Nikita after ban is lifted". MID - DAY. September 16, 2011. Retrieved September 20, 2011.
- ↑ "Nikita Thukral again in Malayalam". Archived from the original on 2016-03-15. Retrieved 2016-05-18.