ബസ് കണ്ടക്ടർ

മലയാള ചലച്ചിത്രം

മമ്മൂട്ടി, ജയസൂര്യ, ഭാവന, നികിത, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 23 ഡിസംബർ 2005 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബസ് കണ്ടക്ടർ. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച് വി.എം. വിനു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

ബസ് കണ്ടക്ടർ
ഡി.വി.ഡി. പുറംചട്ട
സംവിധാനംവി.എം. വിനു
നിർമ്മാണംപി. രാജൻ
രചനടി.എ. റസാഖ്
അഭിനേതാക്കൾമമ്മൂട്ടി
ജയസൂര്യ
ഭാവന
നികിത
മംമ്ത മോഹൻദാസ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംപി. സി. മോഹനൻ
സ്റ്റുഡിയോവൈശാഖ മൂവീസ്
വിതരണംവൈശാഖ റിലീസ്
റിലീസിങ് തീയതി2005 ഡിസംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

കഥാതന്തു

തിരുത്തുക

മൈത്രി ബസ്സിന്റെ കണ്ടക്ടറും ഉടമസ്ഥനുമായ സുൽത്താൻവീട്ടിൽ സക്കീർ ഹുസൈൻ എന്ന കുഞ്ഞാക്ക (മമ്മൂട്ടി) പിതാവിന്റെ (ദേവൻ) മരണശേഷം ചെറുപ്പത്തിലേ കുടുംബ ഭാ‍രം ഏറ്റെടുക്കേണ്ടി വന്നവനാണ്. ഉമ്മയും (ബിന്ദു പണിക്കർ) സഹോദരിയും(പൂർണ്ണിമ) ഭർത്താവും(ഇന്നസെന്റ്) അവരുടെ മകൻ നജീബും(ജയസൂര്യ) മറ്റ് മക്കളും പിന്നെ മറ്റൊരു സഹോദരിയും അസുഖക്കാരിയുമായ സെലീനയും (മംമ്ത മോഹൻദാസ്) അടങ്ങുന്നതാണ് കുഞ്ഞാക്കയുടെ സുൽത്താൻ വീട്.

റോഡ്‌കിംഗ് ബസ്സിന്റെ മുതലാളിയായ സ്ഥലം പോലീസ് ഇൻസ്പെക്ടറുടെ ചെയ്തികൾ കുഞ്ഞാക്കയ്ക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നു. കൂടാതെ രഹസ്യ കാമുകിയായ ബ്രാഹ്മണ പെൺകുട്ടി സുഗന്ധിയെ (ഭാവന) ഉപേക്ഷിച്ച് നജീബ് ദുബായിലേയ്ക്ക് പോയപ്പോൾ ഗർഭിണിയായി വീട്ടിൽ നിന്ന് പുറത്താക്കപെട്ട സുഗന്ധിയെ കുഞ്ഞാക്കയ്ക്ക് സംരക്ഷിക്കേണ്ടി വരുന്നു. വീട്ടുകാരും നാട്ടുകാരും സുഗന്ധിയുമായുള്ള കുഞ്ഞാക്കയുടെ ബന്ധത്തെ തെറ്റിദ്‌ധരിക്കുന്നു. കുഞ്ഞാക്കയുടെ കാമുകി നൂർജഹാൻ (നികിത) ബസ്സിലെ കിളി ഗോവിന്ദൻ (ഹരിശ്രീ അശോകൻ) ഭാര്യ അമ്പിളി(കൽപ്പന) എന്നിങ്ങനെ ചുരുക്കം ചിലർ മാത്രമേ സ്വന്തം വീട്ടിൽ നിന്ന് പുറത്തായ കുഞ്ഞാക്കയെ മനസ്സിലാക്കുന്നുള്ളൂ. നജീബ് ദുബായിൽ നിന്ന് വരുമ്പോൾ സത്യം എല്ലാവരും മനസ്സിലാക്കും എന്നാണ് കുഞ്ഞാക്കയുടെ പ്രതീക്ഷ. പക്ഷേ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി നജീബിന്റെ നിക്കാഹ് ഉറപ്പിക്കാൻ പോകുകയാണ്.

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ
  1. മാനത്തെ മണിച്ചി തത്തേ – മധു ബാലകൃഷ്ണൻ, റിമി ടോമി
  2. കോണ്ടോട്ടി പള്ളീൽ പെരുന്നാളല്ലേ – മധു ബാലകൃഷ്ണൻ, റിമി ടോമി
  3. വാതാപി ഗണപതിം – ബിന്നി കൃഷ്ണകുമാർ
  4. ഏതോ രാത്രി മഴ – കെ.ജെ. യേശുദാസ്
  5. ഏതോ രാത്രി മഴ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബസ്_കണ്ടക്ടർ&oldid=3988672" എന്ന താളിൽനിന്ന് ശേഖരിച്ചത്