ഹനുമാൻ കുരങ്ങിനെക്കാൾ വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് തൊപ്പിക്കാരൻ കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: പ്രസ്ബൈറ്റിസ് പൈലിയേറ്റസ് (Pressbytis pileatus), സെർക്കോപിത്തക്കസ് പൈലിയേറ്റസ് (Cercopithecus pileatus). ഇന്ത്യയിൽ അസം മലനിരകളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.

തൊപ്പിക്കാരൻ കുരങ്ങ്[1]
തൊപ്പിക്കാരൻ കുരങ്ങ് - അസ്സമിൽ നിന്നുള്ള ചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. pileatus
Binomial name
Trachypithecus pileatus
(Blyth, 1843)

ശരീര ഘടന

തിരുത്തുക

പൂർണവളർച്ചയെത്തിയ ആൺകുരങ്ങിന്റെ തലയ്ക്കും ഉടലിനും കൂടി ഏകദേശം 60 സെന്റിമീറ്ററും വാലിന് 30-40 സെന്റിമീറ്ററും നീളം വരും; ഭാരം 12 കിലോഗ്രാമും. പെൺകുരങ്ങിന് ആൺകുരങ്ങിനേക്കാൾ വലിപ്പം കുറവാണ്. തലയിൽ പിന്നിലേക്കു നീണ്ടുവളരുന്ന രോമങ്ങൾ ഒരു തൊപ്പി പോലെ വർത്തിക്കുന്നതിനാലാണ് ഇവയ്ക്ക് തൊപ്പിക്കാരൻ കുരങ്ങ് എന്ന പേരുലഭിച്ചത്. ഇതിന്റെ കവിളിലെ നീളംകൂടിയ രോമങ്ങൾ ചെവിയെ പൂർണമായും മറയ്ക്കുന്നില്ല.

തൊപ്പിക്കാരൻ കുരങ്ങിന്റെ ശരീരത്തിനും കൈകാലുകൾക്കും ഇരുണ്ടചാരനിറവും കവിൾത്തടത്തിനും കീഴ്ഭാഗത്തിനും മഞ്ഞകലർന്ന തവിട്ടുനിറവും വിരലുകൾക്ക് മഞ്ഞനിറവുമാണ്.

ജീവിത രീതി

തിരുത്തുക
 
തൊപ്പിക്കാരൻ കുരങ്ങ് ലവാചാരാ കാടുകളിൽ

വൃക്ഷങ്ങളുടെ ഇലകളും പുഷ്പങ്ങളും ഫലങ്ങളും ഭക്ഷിച്ച് വൃക്ഷങ്ങളിൽത്തന്നെ കഴിഞ്ഞുകൂടാൻ തൊപ്പിക്കാരൻ കുരങ്ങുകൾ ഇഷ്ടപ്പെടുന്നു. ശൈത്യകാലത്താണ് ഇവ ഇണചേരുക. ഈ സമയത്ത് ഒരു ആൺ കുരങ്ങിനോടൊപ്പം മൂന്നോ നാലോ പെൺ കുരങ്ങുകളുണ്ടായിരിക്കും. കുഞ്ഞുങ്ങൾക്ക് ഇളം മഞ്ഞനിറമാണ്. ആൺ-പെൺ കുരങ്ങുകൾ ഒന്നിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. പ്രായപൂർത്തിയെത്തുന്ന കുഞ്ഞുങ്ങളെ കൂട്ടത്തിൽനിന്നു പുറന്തള്ളും. ഇത്തരത്തിൽ പുറന്തള്ളപ്പെട്ട കുരങ്ങുകളെല്ലാംകൂടി ഒന്നിച്ചു ജീവിക്കുക പതിവാണ്. ആൺ കുരങ്ങുകൾ മാത്രം ഉൾപ്പെട്ട കൂട്ടങ്ങൾ തൊപ്പിക്കാരൻ കുരങ്ങുകൾക്കിടയിൽ സാധാരണമാണ്.

ഇതും കാണുക

തിരുത്തുക
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 177. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Trachypithecus pileatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2008-12-15. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൊപ്പിക്കാരൻ കുരങ്ങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൊപ്പിക്കാരൻ_കുരങ്ങ്&oldid=3929117" എന്ന താളിൽനിന്ന് ശേഖരിച്ചത്