ഫലകം:സമകാലികം/ഫെബ്രുവരി 2010
- ഫെബ്രുവരി 28 - പുരുഷന്മാരുടെ ലോകകപ്പ് ഹോക്കി മത്സരങ്ങൾ ന്യൂഡൽഹിയിൽ ആരംഭിച്ചു.
- ഫെബ്രുവരി 27 - ചിലിയിൽ റിക്ടർ പരിമാണം 8.8 ഉള്ള ഭൂകമ്പം ഉണ്ടായി. ശാന്തമഹാസമുദ്രത്തിന്റെ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
- ഫെബ്രുവരി 27 1982-നു ശേഷം സൗദി അറേബ്യ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് മാറി.
- ഫെബ്രുവരി 26 - ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് താലിബാൻ കാബൂളിൽ നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യൻ സൈനികോദ്യോഗസ്ഥരടക്കം 17 പേർ കൊല്ലപ്പെട്ടു.
- ഫെബ്രുവരി 24 - ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകം സച്ചിൻ ടെൻഡുൽക്കർ നേടി.
- ഫെബ്രുവരി 23 - ബെംഗലൂരുവിലെ കാൾട്ടൺ ടവറിലുണ്ടായ തീപ്പിടുത്തത്തിൽ 9 പേർ മരിക്കുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
- ഫെബ്രുവരി 19 - ആറ്റോമിക നമ്പർ 112 ആയ മൂലകത്തിന്റെ ഔദ്യോഗികനാമം നിക്കോളാസ് കോപ്പർനിക്കസിന്റെ ഓർമ്മക്കായി കോപ്പർനിസിയം എന്നാക്കി ഐയുപിഎസി അംഗീകരിച്ചു.
- ഫെബ്രുവരി 18 - ചൈനയുടെ എതിർപ്പിനെ മറികടന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ദലൈലാമയുമായി ചർച്ച നടത്തി.
[[Image:|50px|link=ദലൈലാമ|ദലൈലാമ]] |
- ഫെബ്രുവരി 18 - ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചു. ഇന്ത്യ ലോക ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി.
- ഫെബ്രുവരി 15 - പശ്ചിമ ബംഗാളിലുണ്ടായ മാവോയിസ്റ്റ് നക്സലൈറ്റ് ആക്രമണത്തിൽ 24 സൈനികർ കൊല്ലപ്പെട്ടു.
- ഫെബ്രുവരി 13 - പൂനെയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ മരിക്കുകയും നാല്പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ഫെബ്രുവരി 12 - വാൻകൂവർ ശൈത്യകാല ഒളിമ്പിക്സ് തുടങ്ങി.
- ഫെബ്രുവരി 10 - മലയാള ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു.
- ഫെബ്രുവരി 10 - ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെ.എൻ. രാജ് അന്തരിച്ചു.
- ഫെബ്രുവരി 9 - ഗൂഗിളിന്റെ സോഷ്യൽ നെറ്റ്വർക്കിങ് സൗകര്യമായ ബസ് പുറത്തിറങ്ങി.
- ഫെബ്രുവരി 9 - ദക്ഷിണേഷ്യൻ ഗെയിംസിൽ പതിനൊന്നാം തവണയും ഇന്ത്യ ജേതാക്കളായി.
- ഫെബ്രുവരി 9 - ജനിതക വ്യതിയാനം വരുത്തിയ വിളകൾ ഇന്ത്യയിൽ വിശദ പഠനങ്ങൾക്കുശേഷമേ ഉപയോഗിക്കുകയുള്ളുവെന്നു കേന്ദ്രമന്ത്രിസഭ പറഞ്ഞു.
- ഫെബ്രുവരി 2 - മലയാള ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫ അന്തരിച്ചു.