ഒരു ജ്യോതിശാസ്ത്ര വിദഗ്ദ്ധനും,കോളേജ് അദ്ധ്യാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അദ്ധ്യക്ഷനുമാണ് കെ. പാപ്പൂട്ടി, സർ‌വവിജ്ഞാനകോശം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.

കെ പാപ്പൂട്ടി

വ്യക്തി ജീവിതം

തിരുത്തുക

കോഴിക്കോട് ജില്ലയിലെ കാവിലും പാറയിൽ ജനനം. ഭൗതികശാസ്ത്രം അധ്യാപകനായി കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ പ്രവർത്തിച്ചു. വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ നിന്ന് 2002 ൽ വിരമിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോൾ കേന്ദ്ര നിർ‌വാഹകസമിതി അംഗമാണ്‌. യുറീക്ക ദ്വൈവാരികയുടെ എഡിറ്റർ. യുറീക്കയിൽ ' മാഷോട് ചോദിക്കാം ' എന്ന ശാസ്ത്ര പംക്തി എഴുതിയിരുന്നു. ശാസ്ത്രകേരളം മാസികാ പത്രാധിപരായിരുന്നു. ആസ്ട്രോകേരളയുടെ വർക്കിംഗ് പ്രസിഡന്റ് ആണ്‌. ജ്യോതിശാസ്ത്ര പ്രചാരകനാണ്. ജ്യോതിശാസ്ത്ര സംബന്ധിയായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

 
കെ. പാപ്പൂട്ടി, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്ത്വത്തിൽ തൃശൂർ നടന്ന വിവരസാങ്കേതിക വിദ്യാ ശില്പശാലയിൽ7 സെപ്റ്റംബർ 2013

ചില പ്രസിദ്ധീകൃത ഗ്രന്ഥങ്ങൾ

തിരുത്തുക
  • ജ്യോതിശാസ്ത്ര അറ്റ്ലസ്
  • ജ്യോതിശാസ്ത്രത്തിലെ ഒരു ഇതിഹാസം
  • ആയിരം കാന്താരി പൂത്ത മാനം
  • ജ്യോതിഷവും ജ്യോതിശാസ്ത്രവും[1]
  • മാഷോട് ചോദിക്കാം
  • ചിരുതക്കുട്ടിയും മാഷും[2]
  • അച്ചുതണ്ടിന്റെ ചെരിവ് അളക്കാം(എഡിറ്റർ)
  • പ്രപഞ്ചത്തിലൂടെ ഒരു യാത്ര(പരിഭാഷ)
  • മാനത്തേക്കൊരു കിളിവാതിൽ(എഡിറ്റർ)
  • ഭൂമി ഉണ്ടായതെങ്ങനെ?
  • ഷാഹിനയുടെ സ്‌കൂൾ
  • ഹും അച്ചൂനോടാ കളി
  • മാനത്തെ കാഴ്‌ച്ചകൾ
  • തക്കുടു -വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും - വിക്കിഗ്രന്ഥശാല". Retrieved 2023-02-22.
  2. 2.0 2.1 "ബാലസാഹിത്യം:കെ. പാപ്പൂട്ടിയുടെ നോവലിനു് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". കേരളകൗമുദി.
  3. http://www.keralasahityaakademi.org/pdf/AWARD%20-%202008%20matter.pdf
"https://ml.wikipedia.org/w/index.php?title=കെ._പാപ്പൂട്ടി&oldid=3895908" എന്ന താളിൽനിന്ന് ശേഖരിച്ചത്