പെഡ്രോ അൽവാരിസ് കബ്രാൾ

(പെഡ്രോ അൽ‌വാരസ് കബ്രാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോർച്ചുഗീസ് പ്രഭുവും സൈനിക മേധാവിയും നാവികനും പര്യവേഷകനുമായിരുന്ന പെഡ്രോ അൽവാരിസ് കബ്രാൾ (Pedro Álvares Cabral) ബ്രസീൽ കണ്ടെത്തിയ ആൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

പെഡ്രോ അൽവാരിസ് കബ്രാൾ
Half-length portrait of a bearded man wearing a hat with a large feather.
A 32–33-year old Pedro Álvares Cabral in an early 20th-century painting. No contemporary portraits of Cabral are known to exist.[1]
ജനനം1467 or 1468
മരണം1520 (വയസ്സ് 52–53)
ദേശീയതPortuguese
മറ്റ് പേരുകൾ
  • Pero Álvares Cabral
  • Pedr'Álváres Cabral
  • Pedrálvares Cabral
  • Pedraluarez Cabral
തൊഴിൽFleet commander for the Kingdom of Portugal
ജീവിതപങ്കാളി(കൾ)Isabel de Castro
കുട്ടികൾ
  • Fernão Álvares Cabral
  • António Cabral
  • Catarina de Castro
  • Guiomar de Castro
  • Isabel
  • Leonor

ബ്രസീൽ കണ്ടെത്തിയ പോൽച്ചുഗീസ് നാവികനായ ‌പെഡ്രോ അൽവാരിസ് കബ്രാൾ 1500 മാർച്ച ഒമ്പതിന് പതിമൂന്ന കപ്പലുകളടങ്ങിയ ഒരു നാവിക വ്യൂഹവുമായി ലിസബണിലിൽ നിന്നും യാത്ര തിരിച്ചു. 1500ൽ കോഴിക്കോടെത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം പൌരസ്ത്യ വ്യാപാരമാകെ കയ്യിലൊതുക്കുക എന്നതായിരുന്നു.

തന്ത്രങ്ങൾ

തിരുത്തുക

കോഴിക്കോട് തുറമുഖത്തൊരു ഗുഡ് ഷെഡ് നിർമ്മിക്കുക മാത്രമല്ല കോഴിക്കൊടൊരു ഫാക്ടറിയും അദ്ദേഹം സ്ഥാപിച്ചു. എങ്കിലും അറബ് വ്യാപാരികളുടെ തന്ത്രങ്ങൾ മൂലം കോഴിക്കോട് നിന്നു ഉദ്ദേശിച്ചത്ര സുജന്ധ ദ്രവ്യങ്ങൾ ശേഖരിക്കാനായില്ല. അങ്ങനെ പോർച്ചുഗീസ്സുകാരും അറബികളും തമ്മിലേറ്റുമുട്ടി. കബ്രാളിന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ്സ് പട പത്തിലേറെ അറബിക്കപ്പലുകൾ കത്തിച്ചു. ആയിരത്തോളം അറബികളെ വധിക്കുകയും ചെയ്തു. അറബികളുെട പ്രത്യാക്രമണത്തിൽ അവരുടെ ഫാക്ടറികൾ അറബികൾ തകർത്തു. പത്തോളം വലിയ അറബിക്കപ്പലുകൾ തകർത്തും കൊന്നും കബ്രാളതിനു പകരം വീട്ടി.

ഡിസംബറോടെ കബ്രാൾ തിരികെ കൊച്ചിയിലേക്ക് പോയി.,സാമൂതിരിയുടെ നിത്യശത്രുവായ കൊച്ചിരാജാവ് കബ്രാളിനെല്ലാം സഹായവും ചെയ്തു നൽകി. കബ്രാൾ കൊച്ചിയിലെത്തിയതറിഞ്ഞ് കുപിതനായി സാമൂതിരി കബ്രാളിനെതിരെ ഒരു കടൽ പടയെ നിയോഗിച്ചു. സൂത്രത്തിൽ കൊച്ചയിൽ നിന്നും കണ്ണൂരെത്തിയ കബ്രാളിനെ കണ്ണൂരെ കോലത്തിരി ചരക്കുകൾ സമ്പാദിക്കാൻ സഹായിച്ചു. പൊരസ്ത്യ വ്യാപാരം കൈക്കലാക്കാൻ സമൂതിരിയെ എതിർക്കേണ്ടിവരുമെന്ന് ഗാമയിലൂടെയും ഇപ്പോഴത്തെ കബ്രാളിന്റെ അനുഭവത്തിലൂടെയും പോർച്ചുഗലിന് വ്യക്തമായി.

മടക്കയാത്ര

തിരുത്തുക

1510ൽ അദ്ദേഹം പോർച്ചുഗലിലേക്ക് മടങ്ങി. കേരളത്തിലാകെ മേധാവിത്വം സ്ഥാപിക്കാൻ കൊച്ചി തുറമുഖം കണ്ടെത്തിയതേറെ സഹായമായിരുന്നു.

  1. Bueno 1998, പുറം. 35.
"https://ml.wikipedia.org/w/index.php?title=പെഡ്രോ_അൽവാരിസ്_കബ്രാൾ&oldid=4093368" എന്ന താളിൽനിന്ന് ശേഖരിച്ചത്