നാച്വറലിസ് ഹിസ്റ്റോറിയ
മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ വിജ്ഞാനകോശമായി കരുതപ്പെടുന്ന കൃതിയാണ് നാച്വറലിസ് ഹിസ്റ്റോറിയ. പ്ലിനി എന്നറിയപ്പെടുന്ന ഗ്യാസ് നയീസ സക്കുഞ്ഞാണ് ഇതിന്റെ കർത്താവ്.
വൈവിധ്യമാർന്ന താൽപര്യങ്ങളുടെ ഉടമയായിരുന്നു പ്ലിനി. 2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20000 ത്തോളം വിവരങ്ങൾ കുറിച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തം നിരീക്ഷണങ്ങളോടൊപ്പം ചേർത്ത് 36 വോള്യങ്ങളുള്ള ഒരു ബൃഹത് ഗ്രന്ഥം അദ്ദേഹം രചിച്ചു.[1] അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉള്ളടക്കം
തിരുത്തുക37 പുസ്തകങ്ങളാണ് ഇതിലുള്ളത്. പ്ലിനി തന്റേതായ ഒരു ഉള്ളടക്ക പട്ടിക ഉണ്ടാക്കിയിരുന്നു. വിഷയങ്ങളുടെ നിലവിലുപയോഗിക്കുന്ന പേരുകളുപയോഗിച്ചുള്ള ഒരു ചുരുക്കം
Volume | Books | Contents |
---|---|---|
I | 1 | Preface and tables of contents, lists of authorities |
2 | ലോകത്തിന്റെ ഗണിതപരവും ഭൗതികവുമായ വിശദീകരണം Mathematical and physical description of the world | |
II | 3 - 6 | ഭൂമിശാസ്ത്രം and എത്ത്നോഗ്രാഫി |
7 | നരവംശശാസ്ത്രം and മനുഷ്യ ശരീരശാസ്‌ത്രം | |
III | 8 - 11 | ജന്തുശാസ്‌ത്രം |
IV - VII | 12 - 27 | കൃഷി, ഉദ്യാനനിർമ്മാണം, ഔഷധശാസ്‌ത്രം തുടങ്ങി എല്ലാ സസ്യ ശാസ്ത്ര മേഖലകളും |
VIII | 28 - 32 | ഔഷധശാസ്‌ത്രം |
IX - X | 33 - 37 | Mining and mineralogy, especially as applied to life and art, including gold, casting in silver,[2] statuary in bronze,[3] painting,[4] modelling,[5] sculpture in marble,[6] precious stones and gems[7] |
ഭൂമിയിലെ കാര്യങ്ങളും ജ്യോതിശാസ്ത്രസംബന്ധിയായ നിരവധി കാര്യങ്ങളും പ്ലിനി തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു . ഭൂമി ഉരുണ്ടതാണെന്ന ഉറച്ച വിശ്വാസം അതിൽ കാണാം. ദൂരെനിന്ന് അടുത്തേക്കുവരുന്ന കപ്പലുകളെ നോക്കിയാൽ ഇതു മനസ്സിലാക്കാം എന്നു പ്ലിനി പറയുന്നുണ്ട്. മറ്റൊരു തെളിവുകൂടി അദ്ദേഹം അവതരിപ്പിക്കുന്നു ഒരു സൂര്യഘടികാരം അത് ഉപയോഗിക്കുന്ന സ്ഥലത്തുനിന്ന് 80 കിലോമീറ്ററിലധികം തെക്കോട്ടോ വടക്കോട്ടോകൊണ്ടുപോയാൽ ശരിയായ സമയം കാണിക്കാതാകും. പിന്നെ ശരിയായ സമയം കാണിക്കണമെങ്കിൽ അതിന്റെ സൂചി (style)യുടെ ചരിവു മാറ്റണം. ഭൂമി ഉരുണ്ടതല്ലെങ്കിൽ ഇതു വേണ്ടിവരുമായിരുന്നില്ല.[8]
ഇതുപോലെ ചന്ദ്രഗ്രഹണം തുടങ്ങുന്ന സമയം എല്ലായിടത്തും ഒന്നല്ല എന്നും പ്ലിനിയുടെ നിരീക്ഷണങ്ങൾ കണ്ടെത്തി. 20 കിലോമീറ്റർ പടിഞ്ഞാറു മാറി നിൽക്കുന്ന ഒരാൾ കാൽ മണിക്കൂർ കഴിഞ്ഞേ ഗ്രഹണം കണ്ടുതുടങ്ങൂ. ഇതൊന്നും എല്ലാവർക്കും മനസ്സിലാവില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നു.
“ | ജനം ചോദിക്കും. ഭൂമിയുടെ മറുവശത്തു നിൽക്കുന്നവർ എന്തുകൊണ്ട് വീണു പോകുന്നില്ല. മറുവശത്തുള്ളവർ നമ്മെക്കുറിച്ചും ഇതേ ചോദ്യം ചോദിക്കുമെന്ന കാര്യം അവർ ആലോചിക്കുന്നില്ല | ” |
ക്രിസ്തുവർഷം 77ലാണ് ഹിസ്റ്റോറിയാ നാച്വറലിസിന്റെ രചന പൂർത്തിയായത്. രണ്ടു വർഷത്തിനകം പ്ലിനി മരിക്കുകയും ചെയ്തു. വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആ പ്രതിഭാസം നേരിൽ കാണാനും അപകടത്തിൽ പെട്ട ഗ്രാമവാസികളെ സഹായിക്കാനുമുള്ള ശ്രമത്തിൽ അവിടെ ഓടിയെത്തിയ പ്ലിനി അഗ്നിപർവതം വമിച്ച വാതകം ശ്വസിച്ചു ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
അവലംബം
തിരുത്തുക- ↑ Anderson, Frank J. (1977). An Illustrated History of the Herbals. Columbia University Press. p. 17. ISBN 0-231-04002-4.
- ↑ xxxiii.154–751
- ↑ xxxiv
- ↑ xxxv.15–941
- ↑ 151–851
- ↑ xxxvi
- ↑ xxxvii
- ↑ കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.[പ്രവർത്തിക്കാത്ത കണ്ണി]
അധിക വായനയ്ക്ക്
തിരുത്തുക- Burnham, Barry C. (1997). "Roman Mining at Dolaucothi: the Implications of the 1991-3 Excavations near the Carreg Pumsaint". Britannia. 28. Britannia, Vol. 28: 325–336. doi:10.2307/526771. JSTOR 526771.
- French, Roger & Greenaway, Frank (1986), Science in the Early Roman Empire: Pliny the Elder, his Sources and Influence, Croom Helm .
- Healy, John F. (1999). Pliny the Elder on Science and Technology. Oxford University Press. ISBN 0-19-814687-6.
- Hodge, A. T. (2001). Roman Aqueducts & Water Supply (2nd ed.). London: Duckworth.
- Isager, Jacob (1991). Pliny on Art and Society: The Elder Pliny's Chapters on the History of Art. London & New York: Routledge. ISBN 0-415-06950-5.
- Jones, G. D. B. (1960). "Dolaucothi: the Roman aqueduct". Bulletin of the Board of Celtic Studies. 19: 71–84 and plates III–V.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Jones, R. F. J.; Bird, D. G. (1972). "Roman gold-mining in north-west Spain, II: Workings on the Rio Duerna". Journal of Roman Studies. 62. Society for the Promotion of Roman Studies: 59–74. doi:10.2307/298927. JSTOR 298927.
- Lewis, P. R. (1977). The Ogofau Roman gold mines at Dolaucothi. The National Trust Year Book 1976–77. Llandeilo: The National Trust.
- Lewis, P. R.; Jones, G. D. B. (1969). "The Dolaucothi gold mines, I: the surface evidence". The Antiquaries Journal. 49 (2): 244–72.
- Lewis, P. R.; Jones, G. D. B. (1970). "Roman gold-mining in north-west Spain". Journal of Roman Studies. 60. The Journal of Roman Studies, Vol. 60: 169–85. doi:10.2307/299421. JSTOR 299421.
- Rackham, H.; Jones, W. H. S. & Eichholz, D. E. (translators), Pliny – Natural History, 10 volumes, (Loeb Classical Library), 1938–1962.
- Wethered, H. N. (1937). The Mind of the Ancient World: A Consideration of Pliny's Natural History. London: Longmans Green.
- This article incorporates text from the Encyclopædia Britannica Eleventh Edition, a publication now in the public domain.
പുറം കണ്ണികൾ
തിരുത്തുകText
തിരുത്തുക- Complete Latin text at LacusCurtius
- Complete Latin text with translation tools at the Perseus Digital Library
- First English translation, by Philemon Holland, 1601
- Second English translation, by John Bostock and Henry Thomas Riley, 1855; complete, including index
- Free audio book version of the English translation by J. Bostock and H. T. Riley, from LibriVox (incomplete)
Secondary material
തിരുത്തുക- Pliny the Elder: rampant credulist, rational skeptic, or both? from the Skeptical Inquirer
- Chapter summaries Archived 2014-04-24 at the Wayback Machine.
- Life and career Archived 2011-09-30 at the Wayback Machine.
- Pliny's Natural history Archived 2014-04-24 at the Wayback Machine.