മാഹ്വാൻ
ചൈനീസ് സഞ്ചാരിയും അഡ്മിറൽ ഷെങ് ഹി യോടൊപ്പം പര്യവേക്ഷണസംഘത്തിൽ പരിഭാഷകനായി അനുധാവനം ചെയ്തിരുന്നയാളുമാണ് മ ഹുവാൻ.(c. 1380–1460)കൊച്ചിയെ പറ്റിയുള്ള ഏറ്റവും പഴയ വിദേശിയ ലേഖനം ഇദ്ദേഹത്തിന്റെയാണ്.[1]ചൈനയിൽ ഷെജിയാങ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ബുദ്ധമതത്തിൽ നിന്നു ഇസ്ലാമിലേയ്ക്കു പരിവർത്തനം ചെയ്യപ്പെട്ട ആളാണ് മ ഹുവാൻ എന്നു കരുതപ്പെടുന്നു. ചില ചൈനീസ് ഗ്രന്ഥങ്ങളും, ബുദ്ധമത ഗ്രന്ഥങ്ങളും അറബിയിലേയ്ക്കു ഭാഷാന്തരം ചെയ്ത സഞ്ചാരിയാണ് മ ഹുവാൻ.[2] 1413 നാലാമത്തെ സഞ്ചാരത്തിൽ ചമ്പ, ജാവ, സുമാത്ര, പലെംബാങ്, സിയാം, കൊച്ചി, ഹോർമുസ് എന്നീ സ്ഥലങ്ങൾ മ ഹുവാൻ സന്ദർശിക്കുകയുണ്ടായി.
അവലംബം
തിരുത്തുക- ↑ Forbes, A.D.W. (1983), "Ma Huan", in Bosworth, C.E. (ed.), The Encyclopaedia of Islam, E.J. Brill, pp. 849–850, ISBN 90-04-07164-4
- ↑ Sir H. A. R. Gibb. Encyclopedia of Islam, Volumes 1–5. Brill Archive. p. 849. ISBN 90-04-07164-4. Retrieved 2011-03-26.