കമാലിനി മുഖർജി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് കമാലിനി മുഖർജി. ഇവർ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കമാലിനി മുഖർജി
Kamalinee Mukherjee.jpg
ജനനം
തൊഴിൽചലച്ചിത്രതാരം
സജീവ കാലം2004 – ഇതുവരെ
ഉയരം5'5"
പുരസ്കാരങ്ങൾമികച്ച നടിക്കുള്ള നന്ദി പുരസ്കാരം

ജീവിതരേഖതിരുത്തുക

1980 മാർച്ച് 4-ന് കൊൽക്കത്തയിലാണ് കമാലിനി മുഖർജി ജനിച്ചത്. കൊൽക്കത്തയിലെ ലോറെറ്റോ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഇതിനുശേഷം മുംബൈയിൽ നാടകാഭിനയത്തിൽ ഒരു കോഴ്സ് ചെയ്തു. നാടകങ്ങളിലും പരസ്യങ്ങളിലും ഇതിനുശേഷം അഭിനയിക്കാൻ തുടങ്ങി.

രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ അവരുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ ചലച്ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്. തെലുഗു ചലച്ചിത്രമായ ആനന്ദിലെ നായികാവേഷം കമാലിനിയെ പ്രശസ്തയാക്കി. തെലുഗു ചലച്ചിത്രരംഗത്താണ് കമാലിനി കുടുതലായും പ്രവർത്തിച്ചിട്ടുള്ളത്. മലയാളത്തിൽ കുട്ടിസ്രാങ്കിലെ പെമ്മേണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ചലച്ചിത്രങ്ങൾതിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2004 ഫിർ മിലേങ്കേ തന്യ സാഹ്നി ഹിന്ദി
ആനന്ദ് രൂപ തെലുങ്ക് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടി.
2005 മീനാക്ഷി മീനാക്ഷി തെലുഗു
2006 സ്റ്റൈൽ പ്രിയ തെലുഗു
വേട്ടയാട് വിളയാട് കായൽവിഴി രാഘവൻ തമിഴ്
ഗോദാവരി സീത മഹാലക്ഷ്മി തെലുഗു
2007 ക്ലാസ്മേറ്റ്സ് റസിയ തെലുഗു
പെല്ലൈന്ദി കാണി ഗായത്രി തെലുഗു
ഹാപ്പി ഡേയ്സ് ശ്രേയ മാഡം തെലുഗു അതിഥിതാരം
2008 ഗമ്യം ജാനകി തെലുഗു മികച്ച തെലുഗു നടിക്കുള്ള ഫിലിംഫെയർ അവാഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ജൽസ ഇന്ദു തെലുഗു അതിഥിതാരം
ബ്രഹ്മാനന്ദം ഡ്രാമ കമ്പനി അർപിത തെലുഗു
2009 കാതൽനാ സുമ്മാ ഇല്ലൈ ജാനകി തമിഴ്
ഗോപി ഗോപികാ ഗോദാവരി ഗോപികാ തെലുഗു മികച്ച തെലുഗു നടിക്കുള്ള ഫിലിംഫെയർ അവാഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2010 സവരി ജാനകി കന്നഡ
പോലീസ് പോലീസ് ഹരിക തെലുഗു
കുട്ടിസ്രാങ്ക് പെമ്മേന മലയാളം
മാ അന്നയ്യ ബംഗാരം മഞ്ജു തെലുഗു
നാഗവല്ലി ഗായത്രി തെലുഗു
2011 വിരോധി സുനിത തെലുഗു
രാമാചാരി തെലുഗു
2012 അപരാചിത തുമി ഉഷോഷി ബംഗാളി
ഷിർദ്ദി സായ് രാധാകൃഷ്ണ ഭായ് തെലുഗു
നത്തോലി ഒരു ചെറിയ മീനല്ല പ്രഭാ തോമസ് മലയാളം

പുലിമുരുകൻ 2017

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കമാലിനി_മുഖർജി&oldid=2711042" എന്ന താളിൽനിന്ന് ശേഖരിച്ചത്