മനോരമ ന്യൂസ്
(Manorama News എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാള ടെലിവിഷൻ ചാനൽ ആണ് മനോരമ ന്യൂസ് അഥവാ എം.എം. ടി.വി. വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ് ഈ ചാനലിൽ പ്രാധാന്യം. മലയാള മനോരമ കുടുംബത്തിലെ ഒരംഗമാണ് ഈ ചാനൽ. മലയാള മനോരമയുടെ ആദ്യ മുഴുവൻ സമയ ടെലിവിഷൻ സംരംഭം കൂടിയാണ് ഇത്. 2006 ഓഗസ്റ്റ് 17-ന് മലയാള വർഷാരംഭ ദിനത്തിലാണ് തുടക്കം. മീഡിയഗുരു കൺസൾട്ടന്റ് പ്രൈവറ്റ് ലിമിററ്റഡ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ഈ ചാനൽ പ്രവർത്തിക്കുന്നത്. ജോണി ലൂക്കോസ്, വേണു, പ്രമോദ് രാമൻ, ഷാനി പ്രഭാകരൻ എന്നിവരാണ് ചാനലിന്റെ മുൻനിര മാധ്യമ പ്രവർത്തകർ. നേരെ ചൊവ്വേ, പ്രൈം ടൈം ന്യൂസ്, സകലകല, പുത്തൻ പടം, വനിത എന്നിവയാണ് മുഖ്യ ഇനങ്ങൾ
മലയാള മനോരമ ടെലിവിഷൻ | |
തരം | ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
---|---|
Branding | എം.എം.ടി.വി അല്ലെങ്കിൽ മനോരമ ന്യൂസ് |
രാജ്യം | ഇന്ത്യ |
ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്,അമേരിക്ക |
വെബ് വിലാസം | മനോരമ ന്യൂസ് |
ആസ്ഥാനം
തിരുത്തുകആലപ്പുഴ ജില്ലയിലെ അരൂരിലാണ് ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.