പുന്നക്കബസാർ

(പുന്നക്ക ബസാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°18′11″N 76°09′10″E / 10.3030169°N 76.1527352°E / 10.3030169; 76.1527352

പുന്നക്കബസാർ
Map of India showing location of Kerala
Location of പുന്നക്കബസാർ
പുന്നക്കബസാർ
Location of പുന്നക്കബസാർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം കൊടുങ്ങല്ലൂർ
ജനസംഖ്യ 1,971 (2006—ലെ കണക്കുപ്രകാരം)
സാക്ഷരത 91.55%
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിലെ ഗ്രാമപഞ്ചായത്തായ‍‍ മതിലകത്തെ[1] (വാർഡ് നമ്പർ 5) ഒരു ഗ്രാമമാണ് പുന്നക്കബസാർ.[2] കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ, ദേശീയപാത 66 ൽ (മുൻപ് ദേശീയപാത 17), കൊടുങ്ങല്ലൂരിൽ നിന്നും 11 km ദൂരത്തിൽ,ചരിത്രപ്രസിദ്ധമായ തൃക്കണാമതിലകത്തിനു സമീപം സ്ഥിതി ചെയ്യുന്ന പുന്നക്കബസാർ പുന്നക്കുരുബസാർ എന്നും അറിയപ്പെടുന്നു.

ചരിത്രം

തിരുത്തുക

പണ്ടു കാലത്ത് കേരളത്തിലെ വ്യവസായ വാണിജ്യ രംഗത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു അസംസ്കൃത വസ്തുവിന്റെ ഉൽപ്പാദനത്തിൽ പുകൾപ്പെറ്റ നാടുകളിൽ ഒന്നായിരുന്നു പുന്നക്കുരുബസാർ. നാട്ടിൽ സുലഭമായി കിട്ടുന്ന പുന്നക്കുരു (Calophyllum inophyllum) ശേഖരിച്ച് ഉണക്കിയതിനു ശേഷം മരചക്കിൽ ആട്ടി പുന്നെണ്ണയും പുന്നപിണ്ണാക്കും ഉൽപ്പാദിപ്പിച്ച് അത് കമ്പോളങ്ങളിൽ കൊണ്ടു പോയി വിറ്റു ജീവിച്ചിരുന്ന കുടുംബങ്ങൾ പുന്നക്കുരു ബസാറിലുണ്ടായിരുന്നു. പിൽക്കാലത്ത് മനുഷ്യൻ വ്യപകമായി മരം വെട്ടി വിറ്റുതുടങ്ങിയതോടെ പുന്നമരത്തിനു വന്ന വംശനാശം ഈ വ്യവസായത്തെ സാരമായി ബാധിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നും പുന്നക്കുരു കൊണ്ടുവന്ന് ഈ വ്യവസായത്തെ നിലനിർത്താൻ ശ്രമിച്ചുവെങ്കിലും വർഷങ്ങൾ കഴിഞ്ഞപ്പോൾ അതും ശ്രമകരമായി മാറുകയായിരുന്നു. ഒരുപാട് പേർക്ക് നേരിട്ടും അല്ലാതെയും ഉപജീവനമായിരുന്ന ആ മേഖല തകർന്നു പോയി.1960 കാലഘട്ടങ്ങളിൽ ഇവിടെ സോപ് നിർമ്മാണം നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു.

പേരിനുപിന്നിൽ

തിരുത്തുക

പുന്നക്കബസാർ എന്ന നാമധേയം വരുന്നത് 1950 ആരംഭത്തിലാണ്. അന്ന് ഇന്നത്തെ പോലെ ബസ്സ്റ്റോപ്പുകള് ഇല്ലായിരുന്നു. റോഡ് സൈഡില് എവിടെ നിന്ന് കൈ കാണിച്ചാലും ബസ്സ് നിർത്തണമായിരുന്നു. ബസ്സ് ജീവനക്കാർക്ക് അത് ബുദ്ധിമുട്ടായി തീർന്നപ്പോള് നാലാള് കൂടുന്ന സ്ഥലങ്ങളില് ബസ്സ് നിർത്തുകയുള്ളു എന്ന് ബസ് ജീവനക്കാർ പറഞ്ഞു. അന്ന് പുന്നക്കുരു ബസാറിൻ്റെ പടിഞ്ഞാറു ഭാഗം പുന്നക്കുരു പനമ്പുകളിലും വലിയ ചാക്ക് പായകളിലും ഉണക്കാനിടുമായിരുന്നു. ഇത് കണ്ട ബസ്സ്കാരാണ് ഈ സ്ഥലത്തിന് പുന്നക്കബസാർ എന്ന പേര് നൽകിയത്. പൊരിയുടെ കച്ചവടം നടന്നിരുന്നതിനാൽ പൊരിബസാർ, വളത്തിന്റെ നാറ്റം മൂലം നാറിബസാർ, അഞ്ച് പരുത്തി നിന്നിരുന്നതിനാൽ അഞ്ചാം പരുത്തി ഇതെല്ലാം അതത് കാലങ്ങളിലെ ബസ്സ് ജീവനക്കാർ നല്കിയ പേരുകളാണ് എന്നും പറയപ്പെടുന്നു.

അതിർത്തികൾ

തിരുത്തുക
  • തെക്ക്- തെക്കേ അതിർത്തി പുതിയകാവ്.
  • വടക്ക്- വടക്കെ അതിർത്തി പുളിഞ്ചോട്.
  • കിഴക്ക്‌- കിഴക്കെ അതിർത്തി ചക്കരപ്പാടം,തൃപ്പയാകുളം.
  • പടിഞ്ഞാറ്- പടിഞ്ഞാറേ അതിർത്തി കാതിക്കോട്‌. പടിഞ്ഞാറേ അതിർത്തിക്കു സമാന്തരമായി പ്രശസ്‌തമായ പെരുന്തോട് കടന്നുപോകുന്നു.

ഗതാഗത സൗകര്യങ്ങൾ

തിരുത്തുക

റോഡ്‌ മാർഗ്ഗം: തൊട്ടടുത്ത്‌ കിടക്കുന്ന പട്ടണങ്ങളായ കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, തൃപയാർ എന്നിവിടങ്ങളിൽ നിന്ന് റോഡ്‌ മാർഗ്ഗം ഈ ഗ്രാമത്തിലേക്ക് എത്തിച്ചേരാം. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്‌ (കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ, ദേശീയപാത 66 ൽ).

റെയിൽ മാർഗ്ഗം: ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ തൃശ്ശൂർ റെയിൽവേസ്റ്റേഷനാണ് (ദൂരം 31 KM) പ്രധാന റെയിൽ ഗതാഗത സംവിധാനം.

വിമാന മാർഗ്ഗം: പുന്നക്കബസാറിൻടെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. ഈ ഗ്രാമത്തിൽ നിന്ന് 40 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്.

ഭരണനിർവഹണം

തിരുത്തുക
വിവരണം
നിയമസഭാമണ്ഡലം കയ്പമംഗലം
നിയമസഭാ സമാജികൻ ഇ.ടി. ടൈസൺ
ലോക്‌സഭാ നിയോജകമണ്ഡലം ചാലക്കുടി
ലോക്‌സഭാ സമാജികൻ ബെന്നി ബെഹനാൻ
വാർഡ് അംഗം ബിന്ദു സന്തോഷ്[3]
ഗ്രാമപഞ്ചായത്ത്‌ മതിലകം[4]
പോസ്റ്റ് ഓഫീസ് മതിലകം
പിൻ കോഡ് 680685

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
വിദ്യാലയം
തിരുത്തുക
  • എയ്‌ഡഡ്‌ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ (AMUPS), പാപ്പിനിവട്ടം.

എ.എം.യു.പി.സ്കൂൾ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പുതിയകാവിൽ 1951-ലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ധനകാര്യസ്ഥാപനങ്ങൾ

തിരുത്തുക

1. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക്[5] [6]

നദികൾ/ജലധാരകൾ

തിരുത്തുക
  • പെരുന്തോട് - വലിയതോട് [7]

ഈ ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിക്കു സമാന്തരമായി 14.7 കി.മീ നീളത്തിൽ കിടക്കുന്ന പെരുന്തോട് മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലൂടെയും കടന്നു പോകുന്നു. പുരാതനകാലത്തെ ചരക്കുഗതാഗത മാർഗമായിരുന്ന ഈ വലിയതോട് ഏതാനും വർഷം മുമ്പ് വരെ തീരദേശമേഖലയിലെ പ്രധാന ഉൾനാടൻ ജലഗതാഗതമാർഗ്ഗവും ജലസ്രോതസ്സുമായിരുന്നു.[8] പെരിഞ്ഞനത്ത് നിന്നുമാരംഭിച്ച് അഴീക്കോട് അഴിമുഖത്തിന് സമീപം കാഞ്ഞിരപ്പുഴയിൽ ചേരുന്ന പെരുന്തോട് അനധികൃതകൈയേറ്റങ്ങൾ വന്നതോടെ പെരുമ നശിച്ചു.

ആരാധനാലയങ്ങൾ

തിരുത്തുക

വളരെ പേരുകേട്ട ആരാധനാലയങ്ങൾ ഒന്നും തന്നെ പുന്നക്കബസാറിൽ ഇല്ല. പക്ഷേ പ്രധാനമായത് അതിർത്തി പ്രദേശമായ പുതിയകാവിൽ സ്ഥിതിചെയ്യുന്ന പുതിയകാവ് ജുമാമസ്ജിദ് ആകുന്നു. നിർമ്മാണ വർഷം അവ്യക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏഴാമത്തെ പള്ളിയാണിത്.[9]

വിനോദോപാധികൾ

തിരുത്തുക

എടുത്തുപറയത്തക്കതായി ഒന്നും തന്നെ ഈ ഗ്രാമത്തിൽ ഇല്ല. ഇത്തരം കാര്യങ്ങൾക്കായി ജനങ്ങൾ അടുത്തുള്ള പട്ടണങ്ങളായ കൊടുങ്ങല്ലൂരിനെയോ തൃപ്പയാറിനെയോ ആശ്രയിക്കുന്നു. വർഷങ്ങൾക്കു മുൻപ് അതിർത്തിപ്രദേശമായ മതിലകം പള്ളിവളവിൽ മുംതാസ്, ഒരു സി ക്ലാസ്സ്, സിനിമാ കൊട്ടക ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളോ മറ്റോ കൊണ്ട് അതിന്റെ പ്രവർത്തനം നിർത്തപ്പെട്ടു.

മറ്റല്ലാ ഗ്രാമപ്രദേശങ്ങളെ പോലെ നെൽ (Oryza sativa) കൃഷി ഇവിടെയും ഒരു കാലഘട്ടം വരെ നിറഞ്ഞു നിന്നിരുന്നു. പുന്നക്കുരു മരങ്ങൾ സുലഭമായി ഉണ്ടായിരുന്നതിനാൽ പുന്നക്കുരു ആട്ടി പുന്നെണ്ണ ഉല്പാദിപ്പിച്ചിരുന്നു ഇവിടെ. ഏകദേശം മുപ്പതു വർഷമായികാണും ഈ വ്യവസായം അന്യം നിന്നുപോയിട്ട്. പുന്നക്കബസാർ സെൻറ്ററിൽ തന്നെ രണ്ടു മരച്ചക്കുണ്ടായിരുന്നു.

വ്യക്തികൾ

തിരുത്തുക
ഇ.എ.എസ് പുതിയകാവ്
തിരുത്തുക

ഇളനിക്കൽ അയ്യപ്പൻ മകൻ സുബ്രമണ്യൻ[10], പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായ ഇദ്ദേഹം മലയാളം, സംസ്കൃതം, തമിഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുകയും പുരാണങ്ങളിലെ സംഭവ കഥകളെ വ്യത്യസ്തങ്ങളായ കലാ ആവിഷ്ക്കാരങ്ങളായി മാറ്റുകയും ചെയ്തിരുന്നു. കർഷക തൊഴിലാളിയും ഇടതു പക്ഷ സഹയാത്രികനും നിരീശ്വരവാദിയും ആയിരുന്ന ഇ.എ.എസ് അയ്യപ്പ ഭജന, ചിന്തുപാട്ട്, ഓണക്കളി, വില്ലടിച്ചാൻ പാട്ട് എന്നീ നാടൻ കലാ ആവിഷ്കാരങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾ പല ദേശങ്ങളിൽ സൃഷ്ടി കർത്താവില്ലാത്ത നിലയിൽ പാടിക്കൊണ്ടിരിക്കുന്നു. അതിലെ ഒരു പാട്ടാണ് 'ചെമ്പക തളിർ'എന്നത്. ഒട്ടേറെ നാടകങ്ങളും, നാടക ഗാനങ്ങളും രചിച്ചിട്ടുള്ള ഇ.എ.എസ് ഒരു ദളിതനായതുകൊണ്ടായിരികാം ആരാലും ഏറ്റെടുക്കപെടാതെ പോയത്.

ക്രമസമാധാനം

തിരുത്തുക

പുന്നക്കബസാറിൻടെ ക്രമസമാധാനപാലനം മതിലകം പോലീസ് സ്റ്റേഷൻ[11] പരിധിയിലാണ്‌ വരുന്നത്. മതിലകം പോലീസ് സ്റ്റേഷൻ[12] ഉദ്ഘാടനം ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ. കെ. ശങ്കര നാരായണൻ 13.09.2003-ൽ നിർവ്വഹിച്ചു. 0480 2850257 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലിഫോൺ നമ്പർ.

രക്ഷാ പ്രവർത്തനം

തിരുത്തുക

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ സേവനം ചെയ്യുന്ന പുന്നക്കബസാറിലെ ആക്ട്‌സ് (ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവ്വീസ്) പ്രവർത്തകരാണ് ഈ ഗ്രാമത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്.[13]365 ദിവസവും 24 മണിക്കൂറും കർമ്മനിരതരാണ് ഇതിന്റെ സാരഥികളൊക്കെയും. 1099 എന്ന ടോൾ ഫ്രീ നമ്പറും സദാ സജ്ജമാണ്‌. ജീവകാരുണ്യ പ്രവർത്തകനായ ഫാദർ ഡേവീസ് ചിറമ്മൽ തൃശൂർ കേന്ദ്രമാക്കി 2000 ൽ രൂപം കൊടുത്ത ജീവകാരുണ്യ പ്രസ്ഥാനമാണ് ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവ്വീസ് അഥവാ ആക്ട്സ്.[14]

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപ്പെടുത്തി, സുസജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാൻഡിൽ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽപ്പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌.

  • അഗ്നിശമന സേന, കൊടുങ്ങല്ലൂർ - +91 480 280 2101
  • അഗ്നിശമന സേന, വലപ്പാട് - +91 487 239 5200
  • അഗ്നിശമന സേന, ഇരിഞ്ഞാലക്കുട - +91 480 282 0558

തണൽ പാലിയേറ്റീവ് കെയർ

തിരുത്തുക

കാൻസർ രോഗികൾക്കും മാറാ രോഗികൾക്കും ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം സൗജന്യമായി എത്തിച്ചു നൽകുന്ന സന്നദ്ധസംഘടയാണ് തണൽ.[15] [16]

സാംസ്‌കാരിക വേദി

തിരുത്തുക
പുന്നക്കബസാർ സാംസ്‌കാരിക വേദി
തിരുത്തുക
  1. "Mathilakam Gramapanchyathu". lsgkerala. Archived from the original on 2020-04-03. Retrieved 2020-04-03.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "PunnakkaBazar". lsgkerala. Archived from the original on 2020-04-03. Retrieved 2020-04-03.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "ബിന്ദു സന്തോഷ് വാർഡ് മെംമ്പർ". lsgkerala. Archived from the original on 2020-04-03. Retrieved 2020-04-03.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "മതിലകം ഗ്രാമപഞ്ചായത്ത്‌". lsgkerala. Archived from the original on 2020-04-03. Retrieved 2020-04-03.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "Pappinivattam Bank". keralakaumudi. Retrieved 2020-04-03.
  6. "പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ പുന്നക്കബസാർ ഉദ്ഘാടനം". dailyhunt. 2015-05-28. Archived from the original on 2020-05-23. Retrieved 2020-05-23.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "പെരുന്തോട് നവീകരണം". PRD.kerala. 2019-06-24. Retrieved 2017-04-20.
  8. "പ്രതാപം വീണ്ടെടുക്കാനൊരുങ്ങി പെരുന്തോട്". suprabhaatham. 2017-05-20. Archived from the original on 2020-04-20. Retrieved 2017-04-20.{{cite news}}: CS1 maint: bot: original URL status unknown (link)
  9. "Puthiyakavu Masjid". wikimapia. 2016-04-03. Archived from the original on 2017-02-06. Retrieved 2020-04-03.{{cite news}}: CS1 maint: bot: original URL status unknown (link)
  10. "EAS - വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്". blogspot. 2019-10-01. Retrieved 2017-04-19.
  11. "Mathilakam Police Station". keralapolice.gov. 2017-09-11. Archived from the original on 2017-09-11. Retrieved 2020-04-03.{{cite news}}: CS1 maint: bot: original URL status unknown (link)
  12. "Mathilakam Police Station opened GO No.(RT)". keralaPolice. 2017-09-11. Archived from the original on 2017-09-11. Retrieved 2017-04-20.{{cite news}}: CS1 maint: bot: original URL status unknown (link)
  13. "ആക്ട്‌സ് പുന്നക്കബസാർ യുണിറ്റ്". mathrubhumi. 2014-08-27. Retrieved 2020-04-21.
  14. "ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ്". eastcoastdaily. 2017-01-28. Retrieved 2017-04-20.
  15. "പുന്നക്കബസാർ തണൽ പാലിയേറ്റീവ്". mathrubhumi. 2019-11-10. Retrieved 2020-04-25.
  16. "പുന്നക്കബസാർ തണൽ". social Media. 2019-07-27. Retrieved 2020-04-25.
"https://ml.wikipedia.org/w/index.php?title=പുന്നക്കബസാർ&oldid=4081393" എന്ന താളിൽനിന്ന് ശേഖരിച്ചത്