ചാണ്ടി ഉമ്മൻ
[1]കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ ദേശീയ ചെയർമാനും 2023 സെപ്റ്റംബർ 8 മുതൽ പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗവുമാണ് ചാണ്ടി ഉമ്മൻ (ജനനം : 1 മാർച്ച് 1986) .[2][3][4][5]
ചാണ്ടി ഉമ്മൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 11 സെപ്റ്റംബർ 2023 - തുടരുന്നു | |
മുൻഗാമി | ഉമ്മൻചാണ്ടി |
മണ്ഡലം | പുതുപ്പള്ളി |
ദേശീയ ചെയർമാൻ, യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ | |
ഓഫീസിൽ 2022 - തുടരുന്നു | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുതുപ്പള്ളി, കോട്ടയം ജില്ല | 1 മാർച്ച് 1986
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മാതാപിതാക്കൾ | ഉമ്മൻചാണ്ടി & മറിയാമ്മ |
ജോലി | സുപ്രീം കോടതി അഭിഭാഷകൻ |
As of 9 സെപ്റ്റംബർ, 2023 ഉറവിടം: മാതൃഭൂമി |
ജീവിതരേഖ
തിരുത്തുകമുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടേയും മറിയാമ്മയുടേയും രണ്ടാമത്തെ മകനായി 1986 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനനം. മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ സഹോദരങ്ങളാണ്.
തിരുവനന്തപുരം സെൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ, ലയോള സ്കൂൾ ചെന്നൈ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി.
ഡൽഹിയിലെ നാഷണൽ ലോ സ്കൂളിൽ നിന്ന് ക്രിമിനോളജിയിൽ എൽ.എൽ.എമ്മും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ എൽ.എൽ.എമ്മും നേടി 2016-ൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അധ്യാപകനായും പ്രവർത്തിച്ചു.
രാഷ്ട്രീയ ജീവിതം
തിരുത്തുകപ്രധാന പദവികളിൽ
- 2006-2007 : പ്രസിഡൻ്റ്, സെൻറ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ ഡൽഹി
- 2007 : എൻ.എസ്.യു.ഐ, സംസ്ഥാന സെക്രട്ടറി
- 2009-2010 : എൻ.എസ്.യു.ഐ, ഇലക്ഷൻ കമ്മിറ്റി അംഗം
- 2010 : ഓർഗനൈസിംഗ് കമ്മിറ്റി അംഗം, കോമൺവെൽത്ത് ഗെയിംസ്
- 2013 : സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കേരള
- 2022-തുടരുന്നു : ദേശീയ ചെയർമാൻ, യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ
- 2022-തുടരുന്നു : കെ.പി.സി.സി അംഗം
- 2023-തുടരുന്നു: പുതുപ്പള്ളി നിയമസഭാംഗം[6]
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് 2023
തിരുത്തുക1970 മുതൽ 53 വർഷമായി പുതുപ്പള്ളിയിൽ നിന്നുള്ള എം.എൽ.എയായിരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടി 2023 ജൂലൈ പതിനെട്ടിന് അന്തരിച്ചതിനെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപ-തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പുതുപ്പള്ളി റിസൾട്ട് 2023
തിരഞ്ഞെടുപ്പ് : സെപ്റ്റംബർ 5 വോട്ടെണ്ണൽ : സെപ്റ്റംബർ 8
- ആകെ വോട്ട് : 176412
- പോൾ ചെയ്തത് : 131036
- ചാണ്ടി ഉമ്മൻ (കോൺഗ്രസ്) : 80144(62.35 %)
- ജെയ്ക്ക്.സി.തോമസ് (സി.പി.എം) : 42425(32.49 %)
- ലിജിൻലാൽ (ബി.ജെ.പി) : 6558(5.02 %)
- ഭൂരിപക്ഷം : 37719 വോട്ട്[7]
അവലംബം
തിരുത്തുക- ↑ "പുതുപ്പള്ളിക്കോട്ടയിലെ പുതുമണവാളൻ; കന്നിയങ്കം വിജയിച്ച്, 'അപ്പ'യുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ". Retrieved 2023-09-08.
- ↑ ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥി
- ↑ പുതുപ്പള്ളിയിൽ അതിവേഗ തീരുമാനം, ചാണ്ടി ഉമ്മൻ മത്സരിക്കും
- ↑ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിക്കോട്ട
- ↑ പുതുപ്പള്ളി ഉപ-തിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്, വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന്
- ↑ ഇനി പുതുപ്പള്ളി എം.എൽ.എ, ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു
- ↑ കന്നിയങ്കത്തിൽ ടോപ്പ് ടെൻ ലിസ്റ്റിൽ ചാണ്ടി ഉമ്മൻ