ബി.ആർ പ്രസാദിന്റെ കഥയ്ക്കുപി.എൻ. മേനോൻതിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് 2004ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് നേർക്കുനേർ. വി ആർ ദാസ്,വി മോഹൻലാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്.നെടുമുടി വേണു ,ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1]കാവാലം നാരായണപ്പണിക്കർ ഗാനങ്ങളെഴുതി സംഗീതം നൽകി[2]

ഒരു ഗ്രാമത്തിലെ കുറെ മനുഷ്യരുടെ കഥയാണ് നേർക്കു നേരെ പറയുന്നത്. വൈദ്യുതിയും ടെലഫോണുമെത്താത്ത ഗ്രാമത്തിലെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കഥ. നെടുമുടി വേണുവാണ് ചിത്രത്തിലെ നായകൻ. കല്പന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യവേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കല്പന ഈ ചിത്രത്തിൽ ഗൗരവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ക്ര.നം. താരം വേഷം
1 നെടുമുടി വേണു കൃഷ്ണൻ കുട്ടി
2 കൽപ്പന മാലതി
3 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പണിക്കർ
4 ശോഭ മോഹൻ മല്ലിക
5 തമ്പി
6 ശ്യാം ശീതൾ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അൻപിൻ തുമ്പും വാലും കാവാലം ശ്രീകുമാർ ചാരുകേശി
2 അറിയുന്നവർക്കു നല്ല കാവാലം ശ്രീകുമാർ ,കോറസ്‌
3 കൂത്ത് പാട്ട് കാവാലം ശ്രീകുമാർ ,കോറസ്‌
  1. നേർക്കുനേർ -മലയാളചലച്ചിത്രം .കൊം
  2. നേർക്കുനേർ -www.മലയാൾസംഗീതം ഇൻഫോ
  3. "നേർക്കുനേർ (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  4. "നേർക്കുനേർ (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നേർക്കുനേർ&oldid=3808809" എന്ന താളിൽനിന്ന് ശേഖരിച്ചത്