പിള്ളയാർ ചുഴി
പിള്ളയാർ ചുഴി(തമിഴ്: பிள்ளையார் சுழி) അല്ലെങ്കിൽ ഗണേശ വൃത്തം എന്നത് ഡയറികൾ, നോട്ട്ബുക്കുകൾ, ക്ഷണങ്ങൾ എന്നിവയിൽ പുതിയതായി എന്തെങ്കിലും എഴുതുന്നതിന് മുമ്പ് തുടക്കത്തിൽ കുറിച്ചിടുന്ന വിശുദ്ധ ചിഹ്നമാണ്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമാണ് ഇതു പ്രചാരത്തിലുള്ളത്[1][2] ഇത് ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നു, പിള്ളയാർ സൂഴി ശുഭാരംഭത്തിൻറെ പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ചിഹ്നം തമിഴിലും മലയാളത്തിലും ഉ,ഉ(u) എന്ന അക്ഷരത്തിന് സമാനമാണ്.[3] പുരാതന കാലം മുതൽ ഇത് പിന്തുടരുന്നു, ക്ലാസിക്കൽ തമിഴ് സാഹിത്യത്തിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണപ്പെടുന്നു. കാളിദാസന്റെ എല്ലാ കൃതികളിലും ഈ ചിഹ്നം കാണപ്പെടുന്നു. ഏത് ജോലിയും തടസ്സങ്ങളില്ലാതെ ചെയ്യാൻ സഹായിക്കുന്ന, വിഘ്നേശ്വരൻറെ എന്ന പേരുകൂടിയുള്ള ഗണപതിയുടെ ദക്ഷിണേന്ത്യൻ, തമിഴ് നാമമാണ് പിള്ളയാർ. ഹിന്ദു മതത്തിലെ എല്ലാ വിഭാഗങ്ങളും വിജയലാഭത്തിനായി ആദ്യം ആരാധിക്കുന്ന ദേവനാണ് ഗണപതി.[4][5][6]
ഈ "൳" ചിഹ്നം മഹാലക്ഷ്മി ദേവിയെ പ്രതിനിധീകരിക്കുന്നുവെന്നും അത് 'ശ്രീ-ശ്രീ-ശ്രീ' എന്ന സംസ്‌കൃത അക്ഷരം എഴുതുന്നതിനുള്ള ബദലാണെന്നും ശ്രീ വൈഷ്ണവർ വിശ്വസിക്കുന്നു.[7]
അവലംബങ്ങൾ
തിരുത്തുക- ↑ Natesan, G. A. (1966). The Indian Review, Volume 65.
- ↑ Narayan, M. K. V. (April 2007). Flipside of Hindu Symbolism: Sociological and Scientific Linkages in Hinduism By M. K. V. Narayan. ISBN 9781596821170.
- ↑ Pattanaik, Devdutt (27 January 2015). 99 Thoughts on Ganesha By Devdutt Pattanaik. ISBN 9788184951523.
- ↑ Balakrishnan, Subramanya (1991). Worship of Deities in Hindu Religion.
- ↑ "Sentence-It was the perfect 'pillayar suzhi' for me," he says". The Times of India.
- ↑ "Pillaiyar Suzhi Meaning in Tamil - பிள்ளையார் சுழி". ஆன்மிகம் (in തമിഴ്). Retrieved 2021-12-17.
- ↑ Limited, Alamy. "Vaishnavite symbol, Ulagalandha Perumal Temple, Kanchipuram, Kanchi, Kancheepuram, Tamil Nadu, India, Asia Stock Photo - Alamy". www.alamy.com (in ഇംഗ്ലീഷ്). Retrieved 2021-12-14.
{{cite web}}
:|last=
has generic name (help)