പാഞ്ചാലിമേട്

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. ദേശീയപാത 183 ലെ മുറിഞ്ഞപുഴയിൽ നിന്ന് കണയങ്കവയൽ ഭാഗത്തേക്ക് പോകുന്ന വഴിയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.[1]

പാഞ്ചാലിമേട്
ഹിൽ സ്റ്റേഷൻ
പാഞ്ചാലിമേട്ടിൽ നിന്നുള്ള കാഴ്ച്ച
പാഞ്ചാലിമേട്ടിൽ നിന്നുള്ള കാഴ്ച്ച
Map
പാഞ്ചാലിമേട് is located in Kerala
പാഞ്ചാലിമേട്
പാഞ്ചാലിമേട്
കേരളത്തിലെ സ്ഥാനം
Coordinates: 9°31′45″N 76°58′24″E / 9.52909°N 76.97322°E / 9.52909; 76.97322
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്പീരുമേട്
പഞ്ചായത്ത്പെരുവന്താനം
ഉയരം
958 മീ(3,143 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685532
ടെലിഫോൺ കോഡ്04869
വാഹന കോഡ്KL-37 (വണ്ടിപ്പെരിയാർ)
നിയമസഭാ മണ്ഡലംപീരുമേട്
ലോക്സഭാ മണ്ഡലംഇടുക്കി
വെബ്സൈറ്റ്പാഞ്ചാലിമേട്

കെ.കെ. റോഡിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം 4 km (2.5 mi) ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.[1] കോട്ടയത്ത് നിന്നും വരുമ്പോൾ മുണ്ടക്കയം - തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം. മുണ്ടക്കയത്തു നിന്നും ഏകദേശം 15 km (9.3 mi) അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യം

തിരുത്തുക

ഐതിഹ്യമനുസരിച്ച് പാണ്ഡവർ ഈ സ്ഥലത്ത് താമസിച്ചിരുന്നു.[2] വനവാസ കാലത്ത് അവർ പാഞ്ചാലിയുമൊത്ത് ഇവിടെ എത്തിച്ചേരുകയും അതിനാൽ ഈ പ്രദേശം പിന്നീട് പാഞ്ചാലിമേട് എന്ന് അറിയപ്പെടുകയും ചെയ്തു. ഇവിടെ ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു ഗുഹ ഉണ്ട്.

ഭുവനേശ്വരി ക്ഷേത്രം

തിരുത്തുക
 
ഭുവനേശ്വരി ക്ഷേത്രം

ഭുവനേശ്വരിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രമുണ്ട്. ശിവലിംഗങ്ങൾ, തൃശൂലം, നാഗ വിഗ്രഹങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. പാഞ്ചാലി കുളിക്കാറുണ്ടായിരുന്ന ഒരു ചെറിയ കുളം അവിടെയുണ്ട്, അത് 'പാഞ്ചാലിക്കുളം' എന്നറിയപ്പെടുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള പാറക്കെട്ട് മുണ്ടക്കയത്തേക്കും കാഞ്ഞിരപ്പള്ളിയിലേക്കും വിരൽ ചൂണ്ടുന്നു. ആകാശം തെളിഞ്ഞാൽ കടൽ പോലും ഇവിടെ നിന്ന് കാണാൻ കഴിയുമെന്ന് പ്രസ്താവിക്കുന്നു. മകരജ്യോതി ഇവിടെ നിന്ന് കാണാം.

  1. 1.0 1.1 "പാണ്ഡവന്മാരുടെ നാട് പാഞ്ചാലിമേട്". 2021-12-15. Retrieved 2023-07-15.
  2. "യാത്രാപ്രേമിയാണോ? തീർച്ചയായും ഇവിടം കണ്ടിരിക്കണം". Retrieved 2023-07-15.
"https://ml.wikipedia.org/w/index.php?title=പാഞ്ചാലിമേട്&oldid=3944287" എന്ന താളിൽനിന്ന് ശേഖരിച്ചത്