മുറിഞ്ഞപുഴ (ഇടുക്കി)

ഇടുക്കി ജില്ലയിലെ ഗ്രാമം

കേരളത്തിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലുള്ള ഒരു പ്രദേശമാണ് മുറിഞ്ഞപുഴ. കൊല്ലം-മധുര ദേശീയ പാതയിൽ പെരുവന്താനത്തിനും കുട്ടിക്കാനത്തിനും ഇടയിലായാണ് മുറിഞ്ഞപുഴ സ്ഥിതി ചെയ്യുന്നത്.

മുറിഞ്ഞപുഴ
ഗ്രാമം
Map
മുറിഞ്ഞപുഴ is located in Kerala
മുറിഞ്ഞപുഴ
മുറിഞ്ഞപുഴ
കേരളത്തിലെ സ്ഥാനം
Coordinates: 9°33′15″N 76°58′19″E / 9.5542569°N 76.9718368°E / 9.5542569; 76.9718368
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്പീരുമേട്
പഞ്ചായത്ത്പെരുവന്താനം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685531
ടെലിഫോൺ കോഡ്04869
വാഹന കോഡ്KL-37 (വണ്ടിപ്പെരിയാർ)
നിയമസഭാ മണ്ഡലംപീരുമേട്
ലോക്സഭാ മണ്ഡലംഇടുക്കി

മലകളാൽ ചുറ്റപ്പെട്ട ഭൂപ്രകൃതിയാണിവിടെ. പാഞ്ചാലിമേട്ടിലേയ്ക്ക് മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം 4 കി.മീ (2.5 മൈ) ദൂരം വരും. പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഇത് കാണുന്നതിനായി ആയിരക്കണക്കിന് ആളുകൾ ഇവിടെ വന്നു ചേരുന്നു. മുറിഞ്ഞപുഴയും സമീപപ്രദേശങ്ങളും വിനോദസഞ്ചാരത്തിന് പ്രത്യേകിച്ച് പ്ലാന്റേഷൻ ടൂറിസത്തിന് പ്രാധാന്യമുള്ള പ്രദേശമായി പ്രശസ്തിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. നിന്നുമുള്ളി, വളഞ്ഞകാനം, മുറിഞ്ഞപുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടം ഇവിടുത്തെ പ്രത്യേകതയാണ്. മഴകുറവുള്ള കാലങ്ങളിൽ ഈ വെള്ളച്ചാട്ടം ദുർബലമാകും.[1]

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തും മുറിഞ്ഞപുഴ എന്ന പേരിൽ ഒരു സ്ഥലമുണ്ട്.

  1. http://pixelshots.blogspot.com/2010/08/ninnumullivalenjenganammurinjapuzha.html
"https://ml.wikipedia.org/w/index.php?title=മുറിഞ്ഞപുഴ_(ഇടുക്കി)&oldid=3943762" എന്ന താളിൽനിന്ന് ശേഖരിച്ചത്