കണയങ്കവയൽ
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ ഒരു ഗ്രാമമാണ് കണയങ്കവയൽ.[1] പെരുവന്താനം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ഇവിടം വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേടിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.[2]
കണയങ്കവയൽ | |
---|---|
ഗ്രാമം | |
പാഞ്ചാലിമേട് - കണയങ്കവയൽ പാത | |
Coordinates: 9°31′18″N 76°59′4″E / 9.52167°N 76.98444°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | പീരുമേട് |
പഞ്ചായത്ത് | പെരുവന്താനം |
ഉയരം | 780 മീ(2,560 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685532 |
ടെലിഫോൺ കോഡ് | 04869 |
വാഹന കോഡ് | KL-37 (വണ്ടിപ്പെരിയാർ) |
നിയമസഭാ മണ്ഡലം | പീരുമേട് |
ലോക്സഭാ മണ്ഡലം | ഇടുക്കി |
സ്ഥാനം
തിരുത്തുകദേശീയപാത 183 ലെ മുറിഞ്ഞപുഴയിൽ നിന്ന് ഏകദേശം 7 km (4.3 mi) ദൂരം മാറിയാണ് കണയങ്കവയൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയം (22 കി.മീ), ഏലപ്പാറ (21 കി.മീ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ.
പേരിനു പിന്നിൽ
തിരുത്തുകഈന്തും ഈന്തങ്ങയും സമൃദ്ധമായി വളരുന്ന പ്രദേശമായിരുന്നു ഇവിടം. അങ്ങനെ കണങ്കാ (ഈന്തങ്ങ) വിളയുന്ന സമതലം എന്ന അർത്ഥത്തിൽ 'കണയങ്കാവയലും' പിന്നീട് അത് 'കണയങ്കവയലുമായി'.[3]
വിദ്യാഭ്യാസം
തിരുത്തുക1957 ൽ സ്ഥാപിതമായ സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ,[4] 1973 ൽ സ്ഥാപിതമായ കണയങ്കവയൽ ഗവൺമെന്റ് ഹൈസ്കൂൾ[5] എന്നിവയാണ് ഈ മേഖലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ചെറിയൊരു അങ്കണവാടി സെന്ററും പ്രവർത്തിക്കുന്നുണ്ട്.
ആരാധനാലയങ്ങൾ
തിരുത്തുകസെന്റ്. മേരീസ് സീറോ മലബാർ ദേവാലയം ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ്. പെരുവന്താനം ഇടവകയുടെ ഭാഗമായിരുന്ന കണയങ്കവയൽ 1954 ജനുവരി 19 ന് ഇടവകയായി.[3] ജേക്കബ് ഏറത്തേടം ആയിരുന്നു പ്രഥമ വികാരി. 1980 ൽ പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടന്നു.[3]
ഗതാഗതം
തിരുത്തുകമലയോര മേഖലയായ ഇവിടേക്ക് കോട്ടയം ജില്ലയിലെ പൊൻകുന്നം, മുണ്ടക്കയം എന്നീ പട്ടണങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി യുടെ ഗ്രാമീണ ബസ്സ് സർവ്വീസുകൾ ലഭ്യമാണ്.[6] ഇവിടുത്തെ സാധാരണക്കാരായ ആളുകൾക്ക് ഈ സർവ്വീസുകൾ ഏറെ പ്രയോജനകരമാണ്.
അവലംബം
തിരുത്തുക- ↑ "പാഞ്ചാലിമേട് മരിയൻ കുരിശുമുടി-യാഥാർഥ്യമെന്ത് ? – Darsakan – The Complete News Portal" (in അമേരിക്കൻ ഇംഗ്ലീഷ്). 2019-10-08. Retrieved 2023-07-16.
- ↑ "LSGD Kerala | Govt of Kerala". Retrieved 2023-07-16.
- ↑ 3.0 3.1 3.2 "Kanayankavayal St. Mary – Eparchy of Kanjirapally" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-16.
- ↑ "SMLPS KANAYANKAVAYAL - Peruvanthanam, District Idukki (Kerala)" (in ഇംഗ്ലീഷ്). Retrieved 2023-07-16.
- ↑ "GHS KANAYANKAVAYAL, PERUVANTHANAM, IDUKKI, KERALA | CareerURL". Retrieved 2023-07-16.
- ↑ "ജനത്തെ വലച്ച് കെ.എസ്.ആർ.ടി.സി". 2022-02-27. Retrieved 2023-07-16.