പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂർ നഗരത്തിന്റെ തെക്കുഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഈ ക്ഷേത്രത്തിൽ അത്യുഗ്രമൂർത്തിയായ സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠ. ദേവസേനാധിപതി സങ്കല്പത്തിൽ താരകാസുരവധത്തിന് ശേഷമുള്ള ഭാവമാണിത്. "പയ്യന്നൂർ പെരുമാൾ" എന്ന പേരിലറിയപ്പെടുന്ന ഈ മുരുകന്റെ ക്ഷേത്രത്തെ ഉത്തരകേരളത്തിലെ പഴനി ആയാണ് കണക്കാക്കുന്നത്.[1] പ്രധാന പ്രതിഷ്ഠയെക്കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭഗവതി, ഭൂതത്താൻ, പരശുരാമൻ, നാഗദൈവങ്ങൾ, ക്ഷേത്രപാലൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഏറെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. മരുമക്കത്തായത്തിന് പേരുകേട്ട പയ്യന്നൂർ ഗ്രാമക്കാരായ നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്രമാണിത്. മുപ്പത്തിരണ്ട് നമ്പൂതിരിഗ്രാമങ്ങളിൽ വടക്കേ അറ്റത്തെ ആദ്യത്തെ നമ്പൂതിരി ഗ്രാമമാണ് പയ്യന്നൂർ. ഈ ഗ്രാമത്തിലെ പതിനാറ് ഇല്ലക്കാരാണ് ഇവിടുത്തെ ഊരാളർ. പത്തു വീട്ടിൽ പൊതുവാക്കൾ കാരാളന്മമാരും. രണ്ടുപേരും ചേർന്നുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്ര ഭരണം നിർവ്വഹിക്കുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. പരശുരാമശാസനകൾ പാലിക്കപ്പെടുന്ന ക്ഷേത്രവുമാണ്. കാവിവസ്ത്രധാരികളായ സന്ന്യാസിമാർക്കും ഉപനയനമുള്ള ക്ഷത്രിയർക്കും പ്രവേശനമില്ല.രാജകീയ അടയാളങ്ങൾ ഒന്നും തന്നെ പാടില്ല, ഉത്സവത്തിന് ആനയെഴുന്നളളിപ്പ് പാടില്ല, സദ്യയ്ക്ക് പപ്പടം പാടില്ല ഇങ്ങനെ പല നിയമങ്ങളും ഇവയിലുണ്ട്. ഇന്ന് കാണുന്ന ക്ഷേത്രം പ്രധാന ഊരാളകുടുംബമായ താഴക്കാട്ട് മന വക പണിയിപ്പിച്ചതാണ്. മുഴുവൻ സ്വർണ്ണമയമായിരുന്ന പഴയ ക്ഷേത്രം ടിപ്പു കൊള്ളയടിച്ചു എന്നാണ് കേട്ടു കേൾവി. വൃശ്ചികമാസം ഒന്നാം തീയതി മുതൽ രണ്ടുമാസം നടത്തിപ്പോരുന്ന സമാരാധനാ മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ ആഘോഷം. കൂടാതെ, സ്കന്ദഷഷ്ഠിയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം is located in Kerala
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:12°05′51″N 75°12′16″E / 12.09750°N 75.20444°E / 12.09750; 75.20444
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കണ്ണൂർ
പ്രദേശം:പയ്യന്നൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:സുബ്രഹ്മണ്യൻ
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

ക്ഷേത്രം

തിരുത്തുക

പരശുരാമനാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മാണ്ഡ പരാണത്തിൽ ഗർഗ്ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോൾ, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

പയ്യന്നൂരിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് നഗരത്തിനു ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്

ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കൽ അഗ്നി ബാധ മൂലവും മറ്റൊരിക്കൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിലും. കൊല്ലവർഷം 964 -ൽ നടന്ന ടിപ്പുവിന്റെ ആക്രമണത്തിന് ശേഷം, 988 -ൽ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം ആരംഭിക്കുകയും, 1002 -ൽ ബിംബ പ്രതിഷ്‌ഠയും ബ്രഹ്മ കലശവും നടക്കുകയും ചെയ്തു. ആനിടിൽ രാമൻ എഴുത്തച്ഛൻ രചിച്ച കലശപ്പാട്ടിൽ ഈ അമ്പലത്തിന്റെ ശിലാപരിഗ്രഹം മുതൽ ബിംബ പ്രതിഷ്ഠ വരെ വർണ്ണിക്കപ്പെട്ടിരിക്കുന്നു.[2]

പന്ത്രണ്ടടി ഉയരമുള്ള ചുറ്റുമതിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്, ചുറ്റുമതിലിനകതായി മൂന്നേറോളം വിസ്തൃതിയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ടുനിലകളുള്ള ശ്രീകോവിൽ ഗജപൃഷ്ഠ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ആറടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. സുബ്രഹ്മണ്യനെ കൂടാതെ ഗണപതി, ഭൂതത്താർ, ഭഗവതി, ശാസ്താവ്, പരശുരാമൻ എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സർപ്പക്കാവുമുണ്ട്[3].നാലമ്പലത്തിനു മുമ്പിൽ കൊടിമരത്തിന്റെ സ്ഥാനത്ത് കന്യാഭഗവതി കുടിയിരിക്കുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഇത് ഒരു പ്രത്യേകതയാണ്. മറ്റോരു പ്രത്യേകത ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ കരിങ്കല്ല് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണ്. ഈ പ്രദേശത്ത് ലഭ്യമായ ഉറപ്പുള്ള വെട്ടുകല്ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പ്രധാനം. ക്ഷേത്രത്തിനു പുറത്ത് മുൻ വശത്തായി വിശാലമായ ക്ഷേത്രക്കുളം ഉണ്ട്. വെട്ടുകല്ലിൽ പടുത്ത ഈ കുളം ഇതരദേശക്കാർക്ക് ഒരു ദൃശ്യം തന്നെ ആണ്.

കാവിവസ്ത്രം ധരിച്ച സന്യാസിമാർക്കും ഉപനയനമുള്ള ക്ഷത്രിയർക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഇവിടെ കൊടിമരമോ കൊടിയേറ്റമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രാംഗണത്തിലുള്ള ഇലഞ്ഞി മരം എല്ലായ്പ്പോഴും പൂക്കാറുണ്ടെങ്കിലും ഒരിക്കലും കായ്ക്കാറില്ല.

ഐതിഹ്യം

തിരുത്തുക

ഐതിഹ്യമനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു. 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.

വഴിപാടുകൾ

തിരുത്തുക

തണ്ണീരമൃതമാണ് പ്രധാന വഴിപാട്.

  1. http://temples-in-north-kerala-thekkillam.blogspot.in/2013/07/payyanur-sree-subramanya-swami-temple.html
  2. ബാലകൃഷ്ണൻ നായർ, ചിറക്കൽ ടി (1979). തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ. തൃശൂർ: സാഹിത്യ അക്കാദമി. pp. 128–129.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-02. Retrieved 2017-01-17.