ആനിടിൽ രാമൻ എഴുത്തച്ഛൻ

വടക്കേ മലബാറിൽ പതിനെട്ട്-പത്തോന്പതാം നൂറ്റാണ്ടുകളിൽ ജീവിച്ച ഒരു ദാർശനികനും, പണ്ഡിതനും, കവിയുമായിരുന്നു ആനിടിൽ രാമൻ എഴുത്തച്ഛൻ (ജനനം 1774).

ആദ്യകാല ജീവിതംതിരുത്തുക

ആനിടിൽ നങ്ങേമ്മയുടെ മകനായി 1774 -ൽ പയ്യന്നൂരിൽ ജനിച്ച രാമൻ എഴുത്തച്ഛൻ പ്രാഥമിക സംസ്‌കൃത വിദ്യാഭ്യാസത്തിനു ശേഷം അഴീക്കോട് ചോയി എഴുത്തച്ഛന്റെ കീഴിൽ ഉപരിപഠനം നടത്തി പണ്ഡിതനായി. ടിപ്പുവിന്റെ പടയോട്ടക്കാലത്തുള്ള ഇദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് അവ്യക്തത നിലനിൽക്കുന്നെങ്കിലും, പിന്നീട് ബ്രിട്ടീഷ് ആധിപത്യം മലബാറിൽ വന്നതിനു ശേഷം (കൊല്ലവര്ഷം 980) കുറച്ച് കാലം ഇദ്ദേഹം താഴക്കാട്ടു മനയിൽ തിരുമുമ്പുമാരെ പഠിപ്പിച്ച് താമസിപ്പിച്ച ഒരു ശാസ്ത്രിയുടെ ശിഷ്യനായി അവിടെ വസിച്ചു. മൂകാംബിക, ഗോകർണം എന്നിവിടങ്ങളിലെ താമസത്തിനു ശേഷം മാടായി തിരുവർകാട്ട്കാവിൽ ശ്രീ ഭദ്രകാളിയെയും, ചെറുകുന്നിലെ ശ്രീ മാതാ അന്നപൂർണ്ണേശ്വരിയെയും ഭജിച്ച് ചിറക്കൽ തംബ്രാക്കന്മാരെ ആശ്രയിച്ച് കഴിഞ്ഞു. പിന്നീട് പയ്യന്നൂരിൽ തിരിച്ചെത്തിയ ഇദ്ദേഹം, ഈശ്വര കഥകൾ നിറഞ്ഞ നിരവധി സാഹിത്യ ഗാനങ്ങൾ രചിക്കുകയുണ്ടായി. ഇതിൽ തെയ്യ തോട്ടങ്ങൾ, കോൽക്കളി പാട്ടുകൾ, കളം പാട്ടുകൾ, പൂരക്കളി പാട്ടുകൾ, പുള്ളുവൻ പാട്ടുകൾ എന്നിവ ഉൾപ്പെടും.[1][2]

പ്രധാന കൃതികൾതിരുത്തുക

ഇദ്ദേഹത്തിന്റെ കൃതികൾ ആദ്യമൊക്കെ സംസ്‌കൃത പദങ്ങളാൽ സമൃദ്ധവും പിന്നീട് ലളിതമായ മലയാളത്തിന്റെ ഉപയോഗത്താലും ശ്രദ്ധേയമാണ്. കൃതികളെ പ്രധാനമായും ഇങ്ങനെ തരം തിരിക്കാം.

  1. തെയ്യമ്പാടി പാട്ടുകൾ: കാളി നാടകം, അന്നപൂർണ്ണേശ്വരി നാടകം
  2. തെയ്യത്തോറ്റങ്ങൾ: മടയിൽ ചാമുണ്ഡി തോറ്റം, രക്ത ചാമുണ്ടി തോറ്റം, ക്ഷേത്ര പാലൻ തോറ്റം, വൈരജാതൻ തോറ്റം
  3. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ കലശപ്പാപാട്ട്
  4. കോൽക്കളി പാട്ടുകൾ
  5. പൂരക്കളി പാട്ടുകൾ
  6. കളം പാട്ടുകൾ
  7. പുള്ളുവൻ പാട്ടുകൾ

അവലംബംതിരുത്തുക

  1. "Kolkali". ശേഖരിച്ചത് 11 June 2018.
  2. Balakrishnan Nair, Chirakkal T (1979). Thiranjedutha Prabandhangal. Thrissur: Kerala Sahitya Academy. pp. 127–133.
"https://ml.wikipedia.org/w/index.php?title=ആനിടിൽ_രാമൻ_എഴുത്തച്ഛൻ&oldid=3244931" എന്ന താളിൽനിന്ന് ശേഖരിച്ചത്