മറ്റൂർ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

10°10′10″N 76°25′45″E / 10.16944°N 76.42917°E / 10.16944; 76.42917 കേരളത്തിലെ എറണാകുളം ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മറ്റൂർ.

മറ്റൂർ
Map of India showing location of Kerala
Location of മറ്റൂർ
മറ്റൂർ
Location of മറ്റൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ഏറ്റവും അടുത്ത നഗരം കാലടി
സമയമേഖല IST (UTC+5:30)
കോഡുകൾ

ജനസംഖ്യ

തിരുത്തുക

കാലടി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകൾ ഉൾക്കൊള്ളുന്ന മറ്റൂർ ഗ്രാമം കാലടി ഗ്രാമത്തിൽനിന്ന് വിഭജിച്ച് സൃഷ്ടിക്കപ്പെട്ടതാണ്. സെൻസസ് ഇന്ത്യ 2011 ൽ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഈ ഗ്രാമത്തിലെ ആകെ ജനസംഖ്യ 18,890 ആണ്. അതിൽ 9,322 പുരുഷന്മാരും 9,568 സ്ത്രീകളുമാണ് . 0-6 വരെ പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ 1751 ആണ്, ഇത് മൊത്തം ജനസംഖ്യയുടെ 9.27 ശതമാനം ​​ആണ്. മറ്റൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയായ 94.00 % നേക്കാൾ 94.41 % കൂടുതലാണ്. മറ്റൂരിൽ പുരുഷന്മാരുടെ സാക്ഷരത 96.70 ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 92.19 ശതമാനവുമാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

മദ്ധ്യകേരളത്തിൽ 10.53 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് മറ്റൂർ ഗ്രാമം. ഗ്രാമത്തിനു സമീപത്തുകൂടി ഒഴുകുന്ന പെരിയാറാണ് ഈ ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സ്. കിഴക്ക് വശത്ത് കാലടി, വടക്കുവശത്ത് മഞ്ഞപ്ര, തുറവൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് വശത്ത് അങ്കമാലി മുനിസിപ്പാലിറ്റി, തെക്ക് വശത്ത് കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഇതിൻറെ അതിർത്തികൾ. ഗ്രാമവാസികളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. ഗ്രാമത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും തണ്ണീർത്തടങ്ങളാണ്. ഗ്രാമത്തിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രം.

അധികാരപരിധികൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • മറ്റൂർ യാക്കോബായ പള്ളി - സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
  • മറ്റൂർ തിരുവെള്ളമാതുള്ളി വടക്കുംനാഥ ക്ഷേത്രം
  • വാമനപുരം ക്ഷേത്രം
  • നീലംകുളങ്ങര ഭഗവതി ക്ഷേത്രം
  • തൃക്കയിൽ ശിവക്ഷേത്രം (കത്തിയമ്പലം
  • സെന്റ് ആന്റണീസ് ചർച്ച് മറ്റൂർ
  • സെന്റ് മേരീസ് ടൗൺ ചർച്ച്)

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

റോഡ് വഴി - എം.സി റോഡിൽ കാലടി പട്ടണത്തിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിലും അങ്കമാലി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും, പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മറ്റൂർ.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ അങ്കമാലി ദൂരം 5 കിലോമീറ്റർ.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 3 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

മറ്റൂർ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മറ്റൂർ&oldid=4286131" എന്ന താളിൽനിന്ന് ശേഖരിച്ചത്