നിറം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സൗഹൃദവും പ്രണയവും വിഷയമായി, കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡി അഭിനയിച്ച മലയാളചലച്ചിത്രമാണ്‌ നിറം. കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം നൽകിയത് വിദ്യാസാഗർ.

നിറം
വി.സി.ഡി. പുറംചട്ട
സംവിധാനംകമൽ
നിർമ്മാണംകെ. രാധാകൃഷ്ണൻ
കഥഇൿബാൽ കുറ്റിപ്പുറം
തിരക്കഥശത്രുഘ്നൻ
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ബിച്ചു തിരുമല
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോജയലക്ഷ്മി ഫിലിംസ്
വിതരണംസാഗരിഗ ഫിലിംസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം170 മിനിറ്റ്

ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം സാഗരിഗ ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.

കഥാതന്തു

തിരുത്തുക

സമപ്രായക്കാരായ എബിയും (കുഞ്ചാക്കോ ബോബൻ) സോനയും (ശാലിനി) അയൽക്കാരും കുടുംബ സുഹൃത്തുകളുമാണ്. അവർ തമ്മിൽ സവിശേഷമായ പിരിയാനാവാത്ത ഒരു സുഹൃത് ബന്ധം കുട്ടിക്കാലം മുതലേയുണ്ട് പക്ഷേ അതൊരിക്കലും പ്രണയത്തിന് വഴിമാറിയിരുന്നില്ല. കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ബാംഗ്ലൂരിൽ പോയ സോനയെ ജീവിതത്തിലാദ്യമായി അകന്നിരിക്കേണ്ടി വന്നപ്പോഴാണ് സുഹൃത്ബന്ധത്തിനുപരിയായി സോനയോട് തനിയ്ക്ക് പ്രണയമുണ്ടെന്ന് എബി മനസ്സിലാക്കിയത്. പക്ഷേ സോന തെറ്റിദ്ധരിച്ച് ഇപ്പോഴുള്ള സൗഹൃദം കൂടി നശിച്ചാലോ എന്ന് പേടിച്ച് എബി അത് തുറന്ന് പറയാൻ മടിക്കുന്നു. കോളേജിലെ പാട്ടുകാരനായ പ്രകാശ് മാത്യു (ബോബൻ ആലും‌മൂടൻ) യുവജനോത്സവത്തിനിടയ്ക്ക് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വാർത്തയും കൊണ്ടാ‍ണ് സോന തിരിച്ചുവന്നത്. വീണ്ടും ഒരു നല്ല സുഹൃത്ത് മാത്രമായിരിയ്ക്കാൻ തീരുമാനിച്ച് പ്രകാശ് മാത്യുവുമായുള്ള ബന്ധത്തെ എബി പിന്തുണയ്ക്കുന്നു. പ്രകാശ് മാത്യുമായുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒരുനാൾ തമ്മിൽ പിരിയേണ്ടിവരുമെന്ന് സോനയും ചിന്തിക്കുന്നത്. തന്റെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന എബിയോടുള്ള പ്രണയം സോനയും മെല്ലെ തിരിച്ചറിയുകയാണ്.

അഭിനേതാക്കൾ

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗറാണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മിന്നിത്തെന്നും നക്ഷത്രങ്ങൾ"  ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 5:22
2. "പ്രായം നമ്മിൽ"  ബിച്ചു തിരുമലപി. ജയചന്ദ്രൻ, സുജാത മോഹൻ 6:11
3. "മിഴിയറിയാതെ"  ബിച്ചു തിരുമലകെ.ജെ. യേശുദാസ് 5:46
4. "ശുക്രിയ"  ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്, ശബ്നം 5:08
5. "യാത്രയായ് സൂര്യാങ്കുരം"  ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, വിദ്യാസാഗർ 5:44
6. "മിഴിയറിയാതെ"  ബിച്ചു തിരുമലസുജാത മോഹൻ  
7. "ശുക്രിയ"  ഗിരീഷ് പുത്തഞ്ചേരിവിധു പ്രതാപ്, ശബ്നം  

മറ്റ് ഭാഷകളിൽ

തിരുത്തുക

ഈ ചിത്രം നിരവധി ഭാഷകളിൽ പുനർ നിർമ്മിച്ചു.

തെലുങ്ക് - നുവ്വെ കവാലി -2000

തമിഴ് - പിരിയാധ വാരം വീണ്ടും-2001

കന്നഡ - നിനാഗഗി -2002

ഹിന്ദി - തുജെ മേരി കസം -2003.

അണിയറ പ്രവർത്തകർ

തിരുത്തുക
  • ഛായാഗ്രഹണം: പി. സുകുമാർ
  • ചിത്രസം‌യോജനം: കെ. രാജഗോപാൽ
  • കലാസംവിധാനം: എം. ബാവ
  • നൃത്തം: കല
  • ചമയം: പി.വി. ശങ്കർ
  • വസ്ത്രാലങ്കാരം: ഊട്ടി ശങ്കർ
  • പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജൻ കുന്ദംകുളം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ നിറം (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നിറം_(ചലച്ചിത്രം)&oldid=4228679" എന്ന താളിൽനിന്ന് ശേഖരിച്ചത്