ഹിന്ദുദേവനായ ശിവനെ പ്രപഞ്ച-നൃത്ത-ദേവന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു രീതിയാണ് നടരാജൻ (Nataraja Sanskrit: नटराज, "നൃത്തത്തിന്റെ രാജാവ്"). ഈ നൃത്തത്തെ സാഹചര്യമനുസരിച്ച് താണ്ഡവം എന്നോ നടന്ത എന്നോ വിശേഷിപ്പിച്ചുവരുന്നു.[1] ഈ രൂപത്തെക്കുറിച്ച് അംശുമദ്‌ഭേദ്, ഉത്തരകാമിക ആഗമ]] മുതലായ ഗ്രന്ഥങ്ങളിൽ വിവരിച്ചുകാണുന്നുണ്ട്. ഈ നൃത്തരൂപം ഒട്ടുമിക്ക ശിവക്ഷേത്രങ്ങളിലും കാണാറുണ്ട്. തമിഴ്നാട്ടിലെ പ്രസിദ്ധ ക്ഷേത്രമായ ചിദംബരം ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ നടരാജനായ പരമശിവനാണ്. കൂടാതെ, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ചുവർച്ചിത്രരൂപത്തിലും നടരാജപ്രതിഷ്ഠയുണ്ട്.

നടരാജ
The Lord of Dance
A 10th century Chola dynasty bronze sculpture of Shiva, the Lord of the Dance at the Los Angeles County Museum of Art
പദവിShiva
പ്രതീകംഅഗ്നി
പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങൾAnshumadbhed agama
Uttarakamika agama

ആറാം നൂറ്റാണ്ടോടെ എല്ലോറയിലും ബദാമി ഗുഹകളിലും കല്ലിൽ കൊത്തിവച്ച രീതിയിൽ കണ്ടുവരുന്ന ഈ നൃത്തരൂപം[2] പത്താം നൂറ്റാണ്ടായപ്പോഴേക്കും തമിഴ്‌നാട്ടിൽ ചോളസാമ്രാജ്യത്തെ ഓടിൽ കൊത്തിവയ്ക്കുന്ന രീതിയിൽ എത്തി. അവ മിക്കവയും നാല് അടിയിൽ താഴെ ഉയരത്തിൽ പലവലിപ്പത്തിൽ ഉള്ളവയും ചിലത് അതിലുമേറെ വലിപ്പത്തിലുമുള്ളവയായിരുന്നു. നടരാജവിഗ്രഹങ്ങൾ ദക്ഷിണേഷ്യയിലെയും തെക്കുകിഴക്കേഷ്യയിലെയും ബാലി, കമ്പോഡിയ മുതലായ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[3][4]

  1. Nataraja, Encyclopedia Britannica (2015)
  2. Archana Verma (2012). Temple Imagery from Early Mediaeval Peninsular India. Ashgate Publishing. pp. 150–151. ISBN 978-1-4094-3029-2.
  3. Banerjee, P. (1969). "A Siva Icon from Piandjikent". Artibus Asiae. 31 (1): 73–80. doi:10.2307/3249451. {{cite journal}}: |access-date= requires |url= (help)|accessdate= ഉപയോഗിക്കാൻ |url= ഉണ്ടായിരിക്കണം (സഹായം)
  4. Mahadev Chakravarti (1986). The Concept of Rudra-Śiva Through the Ages. Motilal Banarsidass. p. 178 with footnotes. ISBN 978-81-208-0053-3.
"https://ml.wikipedia.org/w/index.php?title=നടരാജ&oldid=2944756" എന്ന താളിൽനിന്ന് ശേഖരിച്ചത്