ദാരികൻ
ദാരികൻ ഒരു അസുര ചക്രവർത്തിയാണെന്ന് മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ഭദ്രോൽപ്പത്തി പ്രകരണത്തിൽ കാണാം. മാതാവായ ദാരുമതിയുടെ ഉപദേശപ്രകാരം ഇദ്ദേഹം ബ്രഹ്മാവിനെ തപസു ചെയ്തു. ബ്രഹ്മാവിൽ നിന്നും സ്ത്രീയാൽ മാത്രമേ വധിക്കപ്പെടാവൂ എന്നും, പതിനായിരം ആനകളുടെ കരുത്തും, യുദ്ധക്കളത്തിൽ ഇറ്റുവീഴുന്ന തന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും തന്നെ പോലെ ആയിരം ദാരികന്മാർ ഉണ്ടാകണമെന്നും, കൂടാതെ ബ്രഹ്മാസ്‌ത്ര മന്ത്രങ്ങളും വരം നേടിയ ദാരികൻ മൂന്നുലോകങ്ങളും കീഴടക്കി[അവലംബം ആവശ്യമാണ്]. സ്വർഗ്ഗലോകം കീഴടക്കിയ ഇദ്ദേഹത്തിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ദേവൻമാർ ബ്രഹ്മാവിനെയും മഹാവിഷ്ണുവിനെയും ശരണം പ്രാപിച്ചു. വിഷ്ണുവിന്റെ ഉപദേശപ്രകാരം എല്ലാവരും കൈലാസത്തിലെത്തി മഹാദേവനെ കണ്ട് പ്രാർത്ഥിച്ചു[അവലംബം ആവശ്യമാണ്]. ശിവന്റെ നിർദേശപ്രകാരം ദേവന്മാരുടെ ശക്തിയിൽ നിന്നും അവതരിച്ച ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, വരാഹി, കൗമാരി, ഇന്ദ്രാണി എന്നി ആറുദേവിമാരെ ദാരികനെ നേരിടാൻ അയച്ചുവെങ്കിലും അവരും പരാജയപ്പെട്ടു. ഒടുവിൽ ദാരികന് നേർവഴി ഉപദേശിക്കാൻ മഹാദേവൻ നാരദരെ അയക്കുന്നു. എന്നാൽ ദൂതനായ നാരദരെ ദാരികൻ അപമാനിച്ചതിൽ കോപം കൊണ്ട ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും സാക്ഷാൽ ആദിപരാശക്തി ഉഗ്രരൂപിണിയായ ഭദ്രകാളിയായി പ്രത്യക്ഷപ്പെടുന്നു. വേതാളപ്പുറത്തേറിയ ഭഗവതി ദാരികവീരനെ പോരിനു വിളിക്കുന്നു]][അവലംബം ആവശ്യമാണ്]. കാളി വാഹനമായ വേതാളം ദാരികന്റെ ഒരു തുള്ളി രക്തം പോലും നിലത്തു വീഴാതെ പാനം ചെയ്യുന്നു. തുടർന്നു യുദ്ധത്തിൽ കാളി ദാരികനെ വധിക്കുന്നു. പടയണി, മുടിയേറ്റ്, കളമെഴുത്തു പാട്ട്, തോറ്റംപാട്ട്, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെ ഇതിവൃത്തം കാളിദാരിക യുദ്ധമാണ്. കേരളത്തിലെ ഭഗവതീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യവും ഇതുതന്നെയാണ്.[1][2]
അവലംബം
തിരുത്തുക- ↑ "പടയണിയുടെ കഥ". വെബ് ദുനിയ. Archived from the original on 2017-05-23. Retrieved 2017-12-05.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "മുടിയേറ്റ്". കേരള വിനോദസഞ്ചാര വകുപ്പ്. Archived from the original on 2013-05-10. Retrieved 2017-12-05.
{{cite web}}
: CS1 maint: bot: original URL status unknown (link)