തിബെത്ത്

(തിബറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലെ തിബത്ത്പീഠഭൂമി ചരിത്രത്തിലൊട്ടുമിക്കവാറും കാലം സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന ഭുവിഭാഗമാണ്. സമുദ്രനിരപ്പിൽനിന്ന് ശരാശരി 4,900 മീറ്റർ (16,000 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

തിബെത്ത്
Flag of
Flag
of
Coat of arms
Motto: പരമോന്നതമായ ബൂദ്ധത്വം പ്രാപിച്ചു് എല്ലാ ജീവജാലങ്ങളെയും സ്വതന്ത്രരാക്കുക
Anthem: ലോകജീവിതത്തിലും വിമോചനത്തിലും ആനന്ദത്തിനും ഗുണത്തിനും വേണ്ടിയുള്ള എല്ലാ പ്രത്യാശകളുടെയും അമൂല്യഖനിയായ ഉപദേശസാരങ്ങളുടെ പൂർത്തീകരണമെന്ന ബുദ്ധ അഭിലാഷത്തിന്റെ പ്രകാശകിരണങ്ങൾ വർഷിയ്ക്കട്ടെ...
തലസ്ഥാനംലാസ പ്രവാസിസർക്കാർ ആസ്ഥാനം ധർമശാല
ഔദ്യോഗിക ഭാഷതിബത്തൻ( തിബത്തോ-ബർമീസ് ഭാഷാകുടുംബത്തിൽ പെട്ടത്)
Governmentപാർലമെന്ററി ജനാധിപത്യം
Establishment
• ദേശീയപ്രക്ഷോഭദിനം
1959 മാർച്ച് 10
Population
• Estimate
60 ലക്ഷം തിബെത്തുകാരും 75 ലക്ഷം ചീനക്കുടിയേറ്റക്കാരും (2003)
സമയമേഖലUTC +6
Antipodescountries or islands antipodal to this one
ഡ്രൈവിങ് രീതിvehicles drive on the left or right of the road
ISO 3166 codeOPTIONAL TO OVERRIDE THE DEFAULT DETERMINED USING THE COMMON_NAME PARAMETER; SET TO OMIT TO OMIT.
Internet TLDined

ഹിമാലയരാജ്യംതിരുത്തുക

ഇന്ത്യയുടെ വടക്കുള്ള ഹിമാലയരാജ്യം. ഏഷ്യാ ഭൂഖണ്ഡത്തിൽ നാലുവശത്തും പർവതങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന 25 ലക്ഷം ച.കി.മീ വിസ്തീർണമുള്ള തിബെത്ത് സമുദ്രനിരപ്പിൽനിന്ന് 4880 മീറ്റർ (ശരാശരി 16000 അടി) ഉയരത്തിലാണ് കിടക്കുന്നത്. അതുകൊണ്ട് ലോകത്തിന്റെ മേൽക്കൂരയെന്ന് തിബെത്തിനെ വിശേഷിപ്പിയ്ക്കാറുണ്ട്. മഞ്ഞുനിറഞ്ഞ കൊടുമുടികളും കാറ്റ് ആഞ്ഞടിയ്ക്കുന്ന പീഠഭൂമികളും അടങ്ങിയ തിബത്തിന്റെ തെക്ക് ഹിമാലയ പർവതവും വടക്ക് കുൻലുൻ പർവതനിരകളുമാണ്.

60 ലക്ഷം തിബെത്തുകാരുടെ ജന്മഭൂമിയായ ഈ രാജ്യം ചരിത്രപരമായി ആംദോ, ഖാം, ഉ-ത്സാങ് എന്നീ മൂന്ന് പ്രവിശ്യകൾ ചേർന്നതാണ്.മതം: പ്രധാനമായും ലാമിക ബുദ്ധമതം. തിബത്തോ-ബർമീസ് ഭാഷാകുടുംബത്തിൽ പെട്ടതാണ് തിബത്തൻ ഭാഷ. തലസ്ഥാനം: ലാസ. അതിർത്തിരാജ്യങ്ങൾ: ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബർമ, ചീന.

1949- 50 ഒക്ടോബർ 7 കാലത്ത് സ്വതന്ത്ര പരമാധികാര തിബത്തിനെ ചീനയുടെ സൈന്യം അധിനിവേശം ചെയ്തു. 1959 മാർച്ച് 17-ന് തിബെത്തിന്റെ രാഷ്ട്രീയ അധികാരിയായ ദലൈ ലാമ അഞ്ഞൂറോളം ഉറ്റ സഹപ്രവർത്തകരോടൊപ്പം രാജ്യത്തുനിന്ന് പാലായനം ചെയ്യാൻ നിർബന്ധിതനായി. ഇന്ത്യ ദലൈ ലാമയ്ക്കും സംഘത്തിനും രാഷ്ട്രീയ അഭയം നല്കുകയും പ്രവാസി സർക്കാരിന്റെ ആസ്ഥാനമായി ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ധർമശാല എന്നസ്ഥലം അനുവദിയ്ക്കുകയും ചെയ്തു.

  • പ്രവാസി സർക്കാരിന്റെ ആസ്ഥാനം: ധർമശാല
  • രാഷ്ട്രത്തലവൻ: 14-ആം ദലൈ ലാമ ടെൻസിൻ ഗ്യാത്സൊ
  • പ്രവാസി സർക്കാരിന്റെ ഘടന: പാർ‍ലമെന്ററി ജനാനധിപത്യം
  • പ്രധാനമന്ത്രി: സാം ധോങ് ഋമ്പോച്ചെ

പ്രാചീന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗംതിരുത്തുക

സ്വർഗം എന്ന അർത്ഥം വരുന്ന ത്രിവിഷ്ടപം എന്നസംസ്കൃത വാക്കിൽനിന്നാണ് തിബത്ത് എന്ന പേരുണ്ടായത്. സുകൃതികൾ വസിയ്ക്കുന്ന ഇടം എന്ന അർത്ഥത്തിൽ സ്വർഗഭൂമി എന്നിതിനെവിളിച്ചുവന്നു.ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന സ്ഥലമായ അതായത് പുണ്യസ്ഥലമായ കൈലാസവും മാനസസരോവരവും (മാനസസരസ്സ്)തിബത്തിലാണ്. പരമേശ്വരനായ ശിവൻ കൈലാസത്തിലാണ് വസിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. (യഹൂദർ അവരുടെ ദൈവമായ യഹോവ സീയോൻ പർവതത്തിൽ വസിയ്ക്കുന്നുവെന്നാണ് വിശ്വസിച്ചുപോന്നത്.) മാനസസരസ്സിലാണ് മനുഷ്യോൽപത്തിയുണ്ടായതെന്നും വിശ്വസിയ്ക്കപ്പെടുന്നു. ലോകത്തിലൊരുരാജ്യവും അവരുടെ ദൈവത്തിന്റ ഇരിപ്പിടം വിദേശത്താക്കുകയില്ലെന്നതുകൊണ്ട് തിബത്തിനെ പുരാതനഇന്ത്യയുടെ ഭാഗമയികാണണമെന്നും ചീനക്കാരുടെയല്ലെന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാവു് ഡോ. റാം മനോഹർ ലോഹിയ അഭിപ്രായപ്പെട്ടിരുന്നു.

ചരിത്രംതിരുത്തുക

തിബത്തിന്റെ ആദ്യകാല ചരിത്രം സംബന്ധിച്ച്‌ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലുമുള്ള വിവരങ്ങളേ കിട്ടാനുള്ളൂ.

നാടോടിക്കഥകളിൽതിരുത്തുക

 
1949

തിബത്തിലെ ആദ്യത്തെ രാജാവു് ഷിപ്പുയെ ആണെന്നും അദ്ദേഹത്തിന്റെ കാലത്താണ് പ്രധാനലോഹങ്ങൾ കണ്ടുപിടിച്ചതെന്നും കൃഷിയും ജലസേചനവും ആരംഭിച്ചത് അദ്ദേഹമാണെന്നും ചില നാടോടിക്കഥകളിൽ പറയുന്നത് .

മഹാഭാരതയുദ്ധരംഗത്ത് നിന്ന് ഒളിച്ചോടിയ ഒരു കൗരവ രാജകുമാരൻ തിബത്തിൽ വന്ന് രാജ്യം സ്ഥാപിച്ചുവെന്നും രൂപതി എന്നാണദ്ദേഹത്തിന്റെ പേരെന്നും അദ്ദേഹത്തിന്റെ പിന്ഗാമികൾ വളരെക്കാലം തിബത്തുഭരിച്ചെന്നും ചില തിബത്തുഗ്രന്ഥങ്ങൾ പറയുന്നുണ്ട്.

പുഗ്യെ രാജാവു് തിബത്ത് ഭരിച്ചുവെന്ന് ചില നാടോടിക്കഥകളിൽ പറയുന്നു. പിന്നെ ഘ്രീ, ടെങ്, ലെങ്സ്, ഡേ, സാൻ തുടങ്ങിയ രാജാക്കൻമാരും തിബത്ത് വാണുവെന്നും കഥകളുണ്ട്.


നാഹ്-തി-ത്സാൻ പൊ ഐതിഹ്യംതിരുത്തുക

ഐതിഹ്യങ്ങളെ ആധാരമാക്കി ബുതൊൻ ക്രിസ്തു വർഷം പതിനാലാം നൂറ്റാണ്ടിൽ എഴുതിവച്ചചരിത്രത്തിന്റെ ചുരുക്കം: ബുദ്ധന്റെ നിർവാണംകഴിഞ്ഞു് വളരെആണ്ട്കൾക്ക് ശേഷം കോസലരാജ്യം വാണ പ്രസേനജിത്ത് തന്റെ അഞ്ചാമത്തെ മകനെ വികൃതരൂപിയാണെന്ന കാരണം കൊണ്ട് വളർത്താൻ ഇഷ്ടപ്പെടാതെ ചെമ്പുപാത്രത്തിൽ കിടത്തി ഗംഗയിലൊഴുക്കിവിട്ടു. രാജകുമാരനെ ഒരു കർഷകനെടുത്തു വളർത്തി വലുതായപ്പോൾ രാജകുമാരൻ ചരിത്രം മനസ്സിലാക്കി, ഒരു രാജാവാകണം, അല്ലെങ്കിൽ മരിയ്ക്കണം എന്ന് തീരുമാനിച്ചു് ഹിമാലയത്തിലേയ്ക്കുപോയി. യാത്രാവസാനം തിബത്തിലെ ത്സാൻ-താൻ എന്ന പീഠപ്രദേശത്തെത്തിയ രാജകുമാരനെ സ്വർഗത്തിൽ നിന്ന് വന്ന ദേവനാണെന്ന് കരുതി തിബത്തുകാർ രാജാവായി സ്വീകരിച്ചു . കസേരയിൽ ഇരുത്തി മനുഷ്യർ എടുത്തുകൊണ്ടുവന്ന രാജാവു് എന്ന അർത്ഥത്തിൽ നാഹ്-തി-ത്സാൻ പൊ എന്ന് അവർ അദ്ദേഹത്തെ വിളിച്ചു. പിൽക്കാലത്ത് തലസ്ഥാനമായ ലാസ്സ ആയിടത്ത് നാഹ്-തി-ത്സാൻ പൊ രാജാവു് യുമ്പു ലഗാൻ കൊട്ടാരം പണിതു. ഐതിഹ്യപ്രകാരം തിബത്തിലെ നാഹ്-തി-ത്സാൻ പൊ രാജാവിന്റെ ഭരണം തുടങ്ങിയത് ക്രിസ്തുവിന് മുമ്പു് 127 മുതലാണെന്ന് കരുതപ്പെടുന്നു വളരെക്കാലം തിബത്തു ഭരിച്ച അദ്ദേഹത്തിന്റെ പിൻഗാമികളുടെ കാലത്ത് തിബത്തിൽ ബൊൻ മതം പ്രചരിച്ചു.

അറിയപ്പെടുന്ന ചരിത്രംതിരുത്തുക

പ്രമാണം:Nehru and Lama 1959.jpg
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർ‍ലാൽ നേഹ്രുവും തിബെത്ത് രാഷ്ട്രത്തലവൻ ദലൈ ലാമയും 1959-ൽ

(ക്രിസ്തുവിന് മുമ്പു് 304 - ക്രി.മു. 232)കലിംഗം ഭരിച്ച മഹാനായ അശോകചക്രവർത്തിയുടെ ആജ്ഞാനുസരണം കമറിയോൺ രാജാവു് നന്ദിദേവ നടത്തിയതാണ് തിബത്ത് നേരിട്ട ആദ്യത്തെ വിദേശആക്രമണമെന്ന് കരുതപ്പെടുന്നു.


ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടുവരെ പലനാട്ടുരാജ്യങ്ങളായിരുന്നു തിബത്ത്. ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടിൽ സോങ്ത്സെൻ ഗമ്പോ (song-tsen Gampo)ചക്രവർത്തി തിബത്തിനെ ഏകീകൃതവും സുശക്തവുമായ രാജ്യമാക്കി മാറ്റി.


രാഷ്ട്രീയ-സൈനിക ഉയർച്ചയുടെയും മൂന്ന് നൂറ്റാണ്ടുകൾ നീണ്ടുനിന്ന സാമ്രാജ്യവിപുലീകരണത്തിന്റെ തുടക്കവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. നേപ്പാൾ രാജാവും ചീന രാജാവും അവരുടെ പെൺമക്കളെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. തിബത്തിലെ ബുദ്ധമതത്തിന്റെ പ്രചാരത്തിന് പ്രധാന പങ്ക് വഹിച്ചവരായതിനാൽ നേപ്പാൾ- ചീന രാജകുമാരിമാരായ ഈ തമ്പുരാട്ടിമാർക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ബുദ്ധമതത്തിൽ ചേർന്ന ചക്രവർത്തി നിരവധി ബുദ്ധവിഹാരങ്ങൾ പണിയിയ്ക്കുകയും ബുദ്ധമത ഗ്രന്ഥങ്ങൾക്ക് തിബത്തുഭാഷയിൽ ഭാഷ്യങ്ങളുണ്ടാക്കിയ്ക്കുകയും ചെയ്തു. തിബത്തുഭാഷയ്ക്ക് ലിപിയുണ്ടായത് ഇക്കാലത്താണ്.


ത്രിസോങ് ദെത്സെൻ (+755 - 797) ചക്രവർത്തിയുടെകാലത്ത് തിബത്തിന്റെ ശക്തി പാരമ്യത്തിലെത്തി.ചീനയുടെ പലഭാഗങ്ങളും തിബത്ത് കൈവശപ്പെടുത്തി. +763-ൽചീനയുടെ തലസ്ഥാനമായ ചാങ് അൻ (ഇപ്പോഴത്തെ പേരു് ക്സിയൻ) ആക്രമിച്ചതിനെത്തുടർന്ന് ചീന തിബത്തിന് ആണ്ടുതോറും കപ്പം നല്കിവന്നു. 783-ൽ ചീനയും തിബത്തും തമ്മിലുള്ള അതിർത്തി നിശ്ചയിച്ചു് ഉടമ്പടിയുണ്ടാക്കി (821-ൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടിയുമുണ്ടായി). ബുദ്ധമതത്തെ രാജകീയമതമാക്കിയത് അദ്ദേഹമാണ്.


ബുദ്ധമതത്തെ രാജ്യമതമാക്കിയതിൽ ബൊൻ മതക്കാർക്ക് എതിർപ്പുണ്ടായിരുന്നു. റാൽ പചൻ രാജാവു് (+815- 838) ബൊൻ മതക്കാരെ അടിച്ചമർത്താൻ ശ്രമിച്ചതുമൂലം അവർ രാജാവിനെതിരെ കലാപത്തിനു മുതിർന്നു. കലാപകാരികൾ രാജാവിനെ വധിച്ചു് അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഗ്ലാങ്-ദാർ-മ (+838-842) യെ രാജാവാക്കി. അദ്ദേഹം ബൊൻ മതക്കാരനും ബുദ്ധമതവിരോധിയുമായിരുന്നു. ബുദ്ധ മതക്കാരെ അടിച്ചമർത്തിയ അദ്ദേഹത്തെ ബുദ്ധ മതക്കാർ വധിച്ചു.


ഗ്ലാങ്-ദാർ-മ യുടെപിൻഗാമികൾ ത്സപരാങ് കേന്ദ്രമാക്കി പടിഞ്ഞാറെ തിബത്തിൽ ഗു-ജേ രാജ്യം സ്ഥാപിച്ചെങ്കിലും കിഴക്കൻ തിബത്തിൽ സ്വാധീനം കിട്ടിയില്ല. കിഴക്കൻ തിബത്തിൽ ബുദ്ധ മതമേധാവികളും സംന്യാസിമാരുമാണ് ഭരണം നടത്തിയത്. ഇക്കാലത്ത് ബൊൻ മതക്കാരും ബുദ്ധ മതക്കാരും തമ്മിൽ മൽസരവും ഏറ്റുമുട്ടലുകളും നടന്നു. ബുദ്ധ മതക്കാർ ചില ബൊൻ മതആശയങ്ങളും ബൊൻ മതക്കാർ ചില ബുദ്ധ മതആശയങ്ങളും ഉൾ‍ക്കൊള്ളാൻ നിർബന്ധിതമായി.


പിന്നീടു് ഗു-ജേ രാജാക്കന്മാരും ബുദ്ധ മതം സ്വീകരിച്ചു. അവരുടെ ക്ഷണപ്രകാരം +1042-ൽ അതിഷൻ എന്ന ബുദ്ധ മതപണ്ഡിതൻ ബംഗാളിൽ നിന്ന് തിബത്തിൽ ചെന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബുദ്ധമത ഗ്രന്ഥങ്ങൾ തിബത്തുഭാഷയിലേയ്ക്ക് പരിഭാഷ ചെയ്തു.

മംഗോൾ ബന്ധംതിരുത്തുക

പ്രമാണം:Samdhong rinpoche taking oath-1.jpg
പ്രഫസർ സാംധോങ് ഋമ്പോച്ചെ രാഷ്ട്രത്തലവനായ ദലൈ ലാമ മുമ്പാകെ തിബെത്ത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ ഭരണാധികാരി ജെങ്ഗിസ് ഖാൻ ഏഷ്യയിലെയും യൂറോപ്പിലെയും പ്രദേശങ്ങൾ ആക്രമിച്ചു് ഒരു ലോകോത്തരസാമ്രാജ്യമുണ്ടാക്കിയപ്പോൾ തിബത്ത് അതിന്റെ ഭാഗമായി. പുരോഹിതനും രക്ഷാധികാരിയും തമ്മിലുള്ളബന്ധമായിരുന്നു തിബത്തിന്റെ അധികാരികളും മംഗോൾ ഭരണാധികാരികളും തമ്മിൽ ഉണ്ടായിരുന്നത്. പടയോട്ടമായി 1240-ൽ തിബത്തിലെത്തിയ ജെങ്ഗിസ് ഖാന്റെ കൊച്ചുമകനായ ഗോദൻ ഖാൻ രാജകുമാരൻ തിബത്തിന്റെ പ്രധാന മതാധികാരികളിലൊരാളായ ശാക്യമഠത്തിന്റെ അധിപൻ (ലാമ) ശാക്യ പണ്ഡിത കുങ്ഗ ഗ്യാൽ‍ത്സെനെ (1182-1251) ക്ഷണിച്ചുവരുത്തിയതോടെയാണ് ഈ ബന്ധം സ്ഥാപിതമായത്. ഗോദൻ ഖാന്റെ പിൻഗാമിയായ കുബ്ലൈ ഖാൻ ബുദ്ധ മതവിശ്വാസിയാവുകയും ശാക്യ പണ്ഡിതന്റെ അനന്തരവനായ ദ്രോഗൻ ചോഗ്യാൽ ഫഗ്പയെ ആത്മീയ മാർഗദർശിയായി സ്വീകരിയ്ക്കുകയും ചെയ്തു. കുബ്ലൈ ഖാൻ ബുദ്ധ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കുകയും ശാക്യലാമയെ (ഫഗ്പയെ) ഏറ്റവും ഉയർന്ന ആത്മീയഅധികാരിയായി നിയമിയ്ക്കുകയും ചെയ്തു. 1254-ൽ ഫഗ്പയെ കുബ്ലൈ ഖാൻ തിബത്തിന്റെ രാഷ്ട്രീയ അധികാരിയുമാക്കി. തിബത്തിലെ ലാമാ ഭരണതുടക്കം ഇങ്ങനെയായിരുന്നു.

ഫഗ്മൊദ്രു-റിൻപുങ്-ത്സാങ് രാജാക്കൾതിരുത്തുക

മംഗോൾ വാഴ്ച തകർന്നതോടെ (1350-ൽ) തിബത്തിലെ ശാക്യമഠത്തിന്റെ ഭരണവും തകർന്നു. ശാക്യ ലാമയുടെ ഭരണത്തെ മാറ്റി ഫഗ്മൊദ്രു വംശത്തിലെ ജങ്ചൂബ് ഗ്യാൽ‍ത്സെൻ (ഭരണകാലം 1350-1364) തിബത്തിനെ നയിച്ചു. ഈ രാജാവു് മംഗോൾ സ്വാധീനത്തിൽ നിന്ന് വേറിട്ട ഭരണസമ്പ്രദായമാണ് തുടർന്നത്.

1350 മുതൽ 1481 വരെ ഫഗ്മൊദ്രു വംശരാജാക്കൻമാർ തിബത്ത് ഭരിച്ചു. 1406-ൽ രാജകീയക്ഷണപ്രകാരം ഫഗ്മൊദ്രു രാജവംശത്തിലെ ദക്പ ഗ്യാൽത്സെൻ രാജാവു് മിങ് രാജവംശത്തിന്റെ ചീന സന്ദർശിച്ചത് പ്രധാനസംഭവമാണ്. തത്ത്വജ്ഞാനിയായ ത്സോങ്-ഖ-പ ( Tsong-kha-pa) (1357 – 1419) ആരംഭിച്ച ഗേലൂഗ് ശാല വലിയ ബുദ്ധമതനവീകരണ മുന്നേറ്റം സൃഷ്ടിച്ചു. 1409-ൽ ഗന്ദെൻ ആശ്രമം സ്ഥാപിച്ചതോടെ ഇതിന്റെ തുടക്കമായി. ദ്രെപുങ് ആശ്രമവും സേര ആശ്രമവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ മറ്റു് പ്രധാന ആശ്രമങ്ങളാണ്. (ഇന്ന് ഇതിന്റെ പ്രധാന ആചാര്യൻ ദലൈ ലാമയാണെങ്കിലും ഗന്ദെൻ ആശ്രമാധിപനായ ഗന്ദെൻ തൃപയാണ് ഔപചാരിക തലവൻ )


ത്സോങ്-ഖ-പയുടെ അനന്തരവനും പ്രധാനശിഷ്യനുമായ ഗെന്ദുൻ ദ്രുപ് (Gendun Drup 1391 – 1474) പരമ ആദരണീയ പണ്ഡിത വിശുദ്ധനായിഅറിയപ്പെട്ടു. ആദ്യത്തെ ദലൈ ലാമയായി പിൽക്കാലത്ത് അദ്ദേഹത്തെകണക്കാക്കി. 1447-ൽ ഗെന്ദുൻ ദ്രുപ് ശിങ്ഗത്സെയിൽ (Shigatse) സ്ഥാപിച്ച തശിൽഹുമ്പോ (Tashilhunpo) ആശ്രമം പിൽക്കാലത്ത് പഞ്ചൻ ലാമമാരുടെ ആസ്ഥാനവുമായി. ഗേലൂഗ് പാരമ്പര്യത്തിൽ പ്രധാനാചാര്യന്മാരിൽ രണ്ടാമനാണ് പഞ്ചൻ ലാമ (ഒന്നാമൻ ദലൈ ലാമയാണ്). ഗെന്ദുൻ ദ്രുപ് മരിച്ചു് രണ്ടുവർഷം കഴിഞ്ഞു് ജനിച്ച ഒരുകുട്ടിയിൽ അദ്ദേഹത്തിന്റെ ആത്മാവുണ്ടെന്ന് പ്രചരിയ്ക്കപ്പെടുകയും ആ കുട്ടി അദ്ദേഹത്തിന്റെപിൻഗാമിയായി അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. ഒരു ലാമ മരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവു് തിബത്തിലെവിടെയങ്കിലും ഒരു ശിശുവായിജനിയ്ക്കുമെന്ന സങ്കല്പം പ്രാമാണികവുമായി.


1430കളോടെ ഭരണം ദുർ‍ബലമാവുകയും അസ്ഥിരതയിലേയ്ക്ക് വീഴുകയും ചെയ്തു. രാജ്യം വിവിധ നാടുവാഴികളുടെ കൈകളിലമരുകയും മഠങ്ങൾ തമ്മിൽ അധികാരമൽ‍സരത്തിലാവുകയും ചെയ്ത കാലമാണിത്.


1481 മുതൽ 1565 വരെ റിൻ‍പുങ് വംശരാജാക്കൻമാരും1565 മുതൽ 1642 വരെ ത്സാങ് വംശരാജാക്കൻമാരും തിബത്തിനെ നയിച്ചു. ഗേലൂഗ് ശാലയുടെ ഉന്നതലാമയായ സോനം ഗ്യാത്സോയെ 1578-ൽ മംഗോളിയയുടെ തുമേദ് രാജാവു് അൾത്താൻ ഖാൻ മംഗോളിയയിലേയ്ക്ക് ക്ഷണിച്ചു. ഖോഖ് നൂരിനടുത്ത് വച്ചു് അവർ നടത്തിയകൂടിക്കാഴ്ചയിൽ സോനം ഗ്യാത്സോയെ ദലൈ ലാമയെന്ന് വിളിച്ചത് പിന്നീടു് അദ്ദേഹത്തിന്റെ സ്ഥാന നാമമായി മാറി. അദ്ദേഹം (സോനം ഗ്യാത്സോ) മൂന്നാമത്തെ ദലൈ ലാമയായാണ് പരിഗണിയ്ക്കപ്പെട്ടത്. സാഗരം എന്നർത്ഥമുള്ള ഗ്യാത്സോ എന്ന തിബത്തൻ പദത്തിന്റെ മംഗോളിയൻ സമാനപദമായിരുന്നു ദലൈ എന്നത്. ദലൈ ലാമ എന്നതിന് ജ്ഞാനസാഗരമായയാൾ എന്നർത്ഥം.

ദലൈ ലാമ രാഷ്ട്രീയ ഭരണാധികാരിയാകുന്നുതിരുത്തുക

അഞ്ചാമത്തെ ദലൈ ലാമയുടെ കാലമായപ്പോൾ ദലൈ ലാമ രാഷ്ട്രീയ അധികാരികൂടിയായി. ത്സാങ് രാജവാഴ്ചയ്ക്ക് ശേഷം1642-ൽ മംഗോളിയൻ രാജാവു് ഗുർഷി ഖാന്റെ സംരക്ഷണത്തോടെ ദലൈ ലാമ ഏകീകൃത തിബത്തിന്റെ രാഷ്ട്രീയ ഭരണാധികാരിയും മതമേലധികാരിയും ആയി....

പ്രവിശ്യകൾതിരുത്തുക

ചരിത്രപരമായി ആംദോ, ഖാം, ഉ-ത്സാങ് എന്നീ മൂന്ന് പ്രവിശ്യകൾ ചേർന്നതാണ് തിബത്ത്.

ആംദോ

വടക്കുകിഴക്കൻ പ്രവിശ്യയാണ് ആംദോ. ഇപ്പോഴിതിനെ ചീന പലതായിപിരിച്ചു് ചീനയുടെ ഖിങ്ഘായി, ഗാൻസു, സിച്ചുവാൻ എന്നീ മൂന്ന് പ്രവിശ്യകളിലാക്കിയിരിയ്ക്കുന്നു.

ഖാം

തെക്കുകിഴക്കൻ പ്രവിശ്യയാണ് ഖാം. ഈ പ്രവിശ്യയെ ചീന പലതായിപിരിച്ചു് മുഖ്യ ഭാഗം സിച്ചുവാനിലും ബാക്കി ഭാഗം ഖിങ്ഘായി, തിബത്ത് സ്വയംഭരണ പ്രദേശം എന്നീ പ്രവിശ്യകളിലും ആക്കിയിരിയ്ക്കുന്നു.

ഉ-ത്സാങ്

മദ്ധ്യ തിബത്തൻ പ്രവിശ്യയാണ് ഉ-ത്സാങ്. ഇതിന്റെ മുഖ്യ ഭാഗം ഇന്ന് തിബത്ത് സ്വയംഭരണ പ്രദേശം എന്ന ചീനപ്രവിശ്യയായിരിയ്ക്കുന്നു.

ഭാഷ, സംസ്കാരംതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തിബെത്ത്&oldid=2912801" എന്ന താളിൽനിന്ന് ശേഖരിച്ചത്