തിബത്തൻ ഭാഷ

ടിബറ്റോ-ബർമൻ ഭാഷ
(തിബത്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിനോ-തിബത്തൻ ഭാഷാ ഗോത്രത്തിലെ ഉപവിഭാഗമായ തിബത്തോ-ബർമനിൽപെട്ട ഭാഷ ആണ് തിബത്തൻ ഭാഷ (Standard Tibetan , തിബറ്റൻ: བོད་སྐད།വൈൽ: Bod skad; ZWPY: Pögä, IPA: [pʰø̀k˭ɛʔ]; കൂടാതെ തിബറ്റൻ: བོད་ཡིག།വൈൽ: Bod yig; ZWPY: Pöyig). തിബത്തിലെ 15 ലക്ഷത്തോളം ജനങ്ങളുടെ സംസാര ഭാഷയാണിത്. ചൈനീസ് പ്രവിശ്യകളായ സെച്വൻ , ത്സിൻഗായ്, കാൻസു എന്നിവിടങ്ങളിലായി 20 ലക്ഷത്തോളം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ നേപ്പാളിലെ 10 ലക്ഷം പേർ തിബത്തൻ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുണ്ട്. ബർമീസുമായി തിബത്തനുള്ള സാദൃശ്യം പ്രകടമാണ്.

Standard Tibetan
བོད་སྐད་

bod skad
ഉത്ഭവിച്ച ദേശംChina, Nepal, India
ഭൂപ്രദേശംTibet
മാതൃഭാഷയായി സംസാരിക്കുന്നവർ
(1.3 million cited 1990)
ca. 5 million of broader Tibetan
Tibetan script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Tibet Autonomous Region
Regulated byCommittee for the Standardisation of the Tibetan Language[1]
ഭാഷാ കോഡുകൾ
ISO 639-1bo
ISO 639-2tib (B)
bod (T)
ISO 639-3bod
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ലിപിവ്യവസ്ഥ

തിരുത്തുക

ഏഴാം ശ. മുതൽ സംസ്കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ലിപിവ്യവസ്ഥയാണ് തിബത്തൻ തുടർന്നുവരുന്നത്. ഈ ലിപി വ്യവസ്ഥയിൽ 35 അടിസ്ഥാന ഘടകങ്ങൾകൊണ്ട് അക്ഷരങ്ങളെ കുറിക്കുന്ന സംയുക്ത ചിഹ്നങ്ങൾക്ക് രൂപംനല്കുന്നു. തിബത്തിൽ നിന്ന് സംസ്കൃതം പഠിക്കാൻ കാശ്മീരിലേക്കു നിയോഗിക്കപ്പെട്ട ഒരു മന്ത്രിപ്രമുഖന്റെ ശ്രമമാണ് ഈ ലിപിസമ്പ്രദായം നടപ്പിലാക്കാൻ പ്രേരകമായതെന്ന അഭിപ്രായം നിലവിലുണ്ട്.

ഭാഷാഭേദം

തിരുത്തുക

തിബത്തിൽ തന്നെ ഇതിന്റെ ഏഴിലധികം ഉപഭാഷകൾ പ്രചാരത്തിലുണ്ട്. നേപ്പാളിലെ ഷെർപ്പാ, മുസ്താങ്, ദോൾപോ എന്നിവ തിബത്തൻ ഭാഷാഭേദങ്ങളാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിബത്തൻ ഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


  1. Tibetan: བོད་ཡིག་བརྡ་ཚད་ལྡན་དུ་སྒྱུར་བའི་ལ ས་དོན་ཨུ་ཡོན་ལྷན་ཁང་གིས་བསྒྲིགས.
    Chinese: 藏语术语标准化工作委员会.
"https://ml.wikipedia.org/w/index.php?title=തിബത്തൻ_ഭാഷ&oldid=1724971" എന്ന താളിൽനിന്ന് ശേഖരിച്ചത്