ഹിമാലയ മലനിരകളിലെ ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന കാലി വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ് യാക് (ശാസ്ത്രീയനാമം: ബോസ് ഗ്രണ്ണിയെൻസ്, ഇംഗ്ലീഷ്: Bos grunniens). ചമരിക്കാള എന്ന പേരിലും ഈ ജീവി അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] പർവ്വതങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ കട്ടിയും നീളവും കൂടിയ രോമങ്ങൾ യാക്കുകൾക്ക് ഉണ്ട്. പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും, തുകലിനും, ഇറച്ചിക്കും, കമ്പിളിക്കുമായി വളർത്തുകയും വേട്ടയാടുകയും ചെയ്യുന്നത് ഇതിന്റെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇറച്ചിക്കായി ഇവയെ വേട്ടയാടുന്ന ചെന്നായ്ക്കളാണ് ഇവയുടെ മറ്റൊരു പ്രധാന എതിരാളി. ഇപ്പോൾ ചുവന്ന പട്ടികയിൽ ഭേദ്യമായ അവസ്ഥയിൽ എന്ന നിലയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.[2]

യാക്
മധ്യ നേപാളിലെ അന്നപൂർണ്ണ സർക്യൂട്ടിലെ ലെറ്റ്ദാറിൽ ഒരു യാക്.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. grunniens
Binomial name
Bos grunniens
Linnaeus, 1766
Synonyms

Poephagus grunniens
Bos mutus Przewalski, 1883
Bos grunniens mutus

പേരിന്റെ ഉത്ഭവം

തിരുത്തുക

യാക് എന്നത് ആംഗലേയത്തിലെ പേരാണ്. ഈ വാക്ക് തിബറ്റൻ ഭാഷയിൽ ഈ ജീവിയെ വിളിക്കുന്ന ഗ്യാഗ് (തിബറ്റൻ: གཡག་വൈൽ: g.yag) എന്ന പേരിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. തിബറ്റൻ ഭാഷയിൽ ഇത് ആൺ വർഗ്ഗത്തിലെ ജീവികളെ വിളിക്കാനാണ് ഉപയോഗിക്കാറ്, പെൺ വർഗ്ഗത്തിനെ വിളിക്കാൻ ഉപയോഗിക്കാറുള്ളത് ഡ്രി അല്ലെങ്കിൽ നാക്എന്നാണ്. എന്നാൽ ആംഗലേയത്തിൽ ആൺ-പെൺ വർഗ്ഗങ്ങളെ കുറിക്കാൻ യാക് എന്ന വാക്കുതന്നെയാണ് ഉപയോഗിക്കുന്നത്. മിക്കവാറും മറ്റെല്ലാ ഭാഷകളും ആംഗലേയത്തിൽ നിന്നും യാക് എന്ന വാക്കിനെ സ്വീകരിക്കുകയാണുണ്ടായത്.

പുറം കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Bos mutus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 29 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes a brief justification of why this species is of vulnerable.
  2. നിയാസ് കരീം (ആഗസ്റ്റ് 3, 2014). "മലമുകളിൽ മേയുന്നവർ" (പത്രലേഖനം). മലയാളമനോരമ. Archived from the original on 2014-08-03. Retrieved ആഗസ്റ്റ് 3, 2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=യാക്ക്&oldid=3642296" എന്ന താളിൽനിന്ന് ശേഖരിച്ചത്