നിയമനിർമ്മാണത്തിനുള്ള അധികാരം ഒരു ജനപ്രതിനിധി സഭയിൽ (parliament or legislative assembly) നിക്ഷിപ്തമായ ഭരണസംവിധാനത്തെയാണ് പാർലമെന്ററി ജനാധിപത്യം എന്ന് പറയുന്നത്. സമാനമായി സർക്കാരിന്റെ കാര്യനിർവ്വഹണ വിഭാഗത്തിന്റെ (executive branch) പ്രവർത്തനങ്ങളുടെ അധികാരവും ജനപ്രതിനിധി സഭയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുപോലെ ഈ സംവിധാനത്തിൽ കാര്യനിർവ്വഹണ വിഭാഗം അവരുടെ പ്രവൃത്തികളുടെ ന്യായീകരണം ജനപ്രതിനിധി സഭയ്ക്ക് നൽകാൻ ബാധ്യസ്ഥരാകുന്നു. ഈ സംവിധാത്തിൽ സാധാരണ രാജ്യത്തിന്റെ തലവനും (head of state) ഭരണകൂടത്തിന്റെ തലവനും (head of government) ഒരാളായിരിക്കില്ല. ഇൻഡ്യയിൽ രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയും ഭരണകൂടത്തിന്റെ തലവൻ പ്രധാനമന്ത്രിയുമായിരിക്കും. ഒരു ഭരണഘടനാപരമായ രാജവാഴ്ചയിൽ രാജ്യത്തിന്റെ തലവൻ ചക്രവർത്തിയോ, രാജാവോ, രാജ്ഞിയോ ആയിരിക്കും ഉദാ : ജപ്പാൻ, യുണൈറ്റഡ് കിങ്ഡം [1] [2]

ലോക ഭരണ സംവിധാനങ്ങളുടെ ഭൂപടം'
  അധികാരം പാർലമെന്റിൽ നിക്ഷിപ്തമായ ഭരണഘടനാപരമായ രാജവാഴ്ച
  രാഷ്ട്ര തലവൻ പാർലമെന്റിനു വിധേയനായ പാർലമെന്ററി റിപ്പബ്ലിക്കുകൾ
   പാർലമെന്റിനാൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ ഭരണം നയിക്കുന്ന പാർലമെന്ററി റിപ്പബ്ലിക്കുകൾ

അവലംബം തിരുത്തുക