ട്രാവലേഴ്സ് ഡയേറിയ
യാത്രയിൽ ബാധിക്കുന്ന ഒരു ആമാശയ കുടൽ അണുബാധയാണ് ടിഡി എന്ന് ചുരുക്കി വിളിക്കുന്ന ട്രാവലേഴ്‌സ് ഡയേറിയ.[2] വയറിളക്കത്തിനൊപ്പം വയറുവേദന, ഓക്കാനം, പനി, എന്നിവ ഉണ്ടാകാം. ഇടയ്ക്കിടെ രക്തം കാണുന്ന വയറിളക്കം ഉണ്ടാകാം.[5] മിക്ക യാത്രക്കാരും ചെറിയ ചികിത്സകൊണ്ടോ ചികിത്സ ഇല്ലാതെ തന്നെയോ നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു. ഏകദേശം 10% ആളുകൾക്ക് ഒരാഴ്ചത്തേക്ക് ലക്ഷണങ്ങളുണ്ടാകാം.[3]
ട്രാവലേഴ്സ് ഡയേറിയ | |
---|---|
മറ്റ് പേരുകൾ | Travellers' diarrhoea, tourist diarrhea,[1] traveler's dysentery[1] |
The bacterium E. coli, the most common cause of Travelers' diarrhea | |
സ്പെഷ്യാലിറ്റി | Infectious diseases |
ലക്ഷണങ്ങൾ | Unformed stool while traveling, fever, abdominal cramps, headache[2][3] |
കാലാവധി | Typically < 5 days[3] |
കാരണങ്ങൾ | കൂടുതലും ബാക്ടീരിയ[3] |
അപകടസാധ്യത ഘടകങ്ങൾ | Travel in the developing world |
ഡയഗ്നോസ്റ്റിക് രീതി | Based on symptoms and travel history |
പ്രതിരോധം | Eating only properly prepared food, drinking bottled water, frequent hand washing[4] |
Treatment | Oral rehydration therapy, antibiotics, loperamide[3][4] |
ആവൃത്തി | ~35% of travelers to the developing world[3] |
പകുതിയിലധികം കേസുകളും ബാക്ടീരിയകൾ മൂലമാണ് ഉണ്ടാകുന്നത്.[3] ഈ രോഗത്തിന്റെ പ്രധാന രോഗകാരി എന്ററോടോക്സിജെനിക് എസ്ഷെറിച്ചിയ കോളി (ഇടിഇസി) എന്ന ബാക്‌ടീരിയയാണെങ്കിലും തെക്കുകിഴക്കൻ ഏഷ്യയിൽ പ്രധാനമായും കാംപിലോബാക്‌ടർ എന്ന ബാക്റ്റീരിയയാണ് രോഗകാരിയായി അറിയപ്പെടുന്നത്.[2][3] 10 മുതൽ 20 ശതമാനം വരെ കേസുകൾ നോറോവൈറസ് മൂലവും ആകാം.[3] ജിയാർഡിയ പോലുള്ള പ്രോട്ടോസോവ ദീർഘകാല രോഗത്തിന് കാരണമാകാം.[3] യാത്രയുടെ ആദ്യ രണ്ടാഴ്ചകളിലും ചെറുപ്പക്കാർക്കിടയിലും അപകടസാധ്യത കൂടുതലാണ്.[2] വികസിത രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായി ബാധിക്കുന്നത്.[2]
വൃത്തിയാക്കിയതും പാകം ചെയ്തതുമായ ഭക്ഷണം മാത്രം കഴിക്കുക, കുപ്പിവെള്ളം കുടിക്കുക, ഇടയ്ക്കിടെ കൈ കഴുകുക എന്നിവ പ്രതിരോധത്തിനുള്ള ശുപാർശകളിൽ ഉൾപ്പെടുന്നു.[4] കോളറക്കുള്ള വായിലൂടെ നൽകുന്ന കോളറ വാക്സിൻ ഈ രോഗത്തിനെതിരെ ഫലപ്രദമാണോ എന്നത് സംശയാസ്പദമാണ്.[6] രോഗം തടുക്കാനുള്ള (പ്രിവന്റീവ്) ആൻറിബയോട്ടിക്കുകൾ പൊതുവെ നിർദ്ദേശിക്കപ്പെടാറില്ല.[3] പ്രാഥമിക ചികിത്സയിൽ റീഹൈഡ്രേഷൻ, നഷ്ടപ്പെട്ട ലവണങ്ങൾ ഓറൽ റീഹൈഡ്രേഷൻ തെറാപ്പി വഴി പുനസ്ഥാപിക്കുക എന്നിവ ഉൾപ്പെടുന്നു.[3][4] ഗുരുതരമായതോ അല്ലെങ്കിൽ നീണ്ടുനിൽക്കുന്നതോ ആയ ലക്ഷണങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെടുന്നു, കൂടാതെ വയറിളക്കം കുറയ്ക്കാൻ ലോപെറാമൈഡ് കഴിക്കാം. [3] 3 ശതമാനത്തിൽ താഴെ കേസുകളിൽ ആശുപത്രി പ്രവേശനം ആവശ്യമായി വരും.[2]
വികസ്വര രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിൽ 20 മുതൽ 50 ശതമാനം വരെയാണ് രോഗം ബാധിതരാകുന്നുവെന്നാണ് അനുമാനം.[3] ഏഷ്യ (ജപ്പാൻ, സിംഗപ്പൂർ ഒഴികെ), മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മെക്സിക്കോ, മധ്യ- തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്കിടയിൽ ട്രാവലേഴ്സ് ഡയേറിയ വളരെ സാധാരണമാണ്.[4][7] തെക്കൻ യൂറോപ്പ്, റഷ്യ, ചൈന എന്നിവിടങ്ങളിൽ അപകടസാധ്യത മിതമാണ്. [8] ഈ രോഗം പിന്നീട് ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഗില്ലിൻ-ബാരെ സിൻഡ്രോം എന്നിവക്ക് കാരണമായെന്നു വരാം.[2][3] "മോണ്ടെസുമ്രാസ് റിവഞ്ച്", "നൈൽ റൺസ്", "ഡൽഹി ബെല്ലി" എന്നിവയുൾപ്പെടെ നിരവധി പേരുകളിൽ ഇത് അനൌപചാരികമായി അറിയപ്പെടുന്നു.[9]
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുകഡയേറിയ സാധാരണയായി യാത്രയുടെ ആദ്യ ആഴ്‌ചയ്‌ക്കുള്ളിലാണ് സംഭവിക്കുന്നത്, എന്നാൽ യാത്രയ്ക്കിടെ ഏത് സമയത്തും, കൂടാതെ വീട്ടിലേക്ക് മടങ്ങിയതിന് ശേഷവും രോഗം സംഭവിക്കാം, രോഗം എപ്പോൾ പിടിപെടുന്നു എന്നത് പകർച്ചവ്യാധിയുടെ ഇൻകുബേഷൻ കാലയളവിനെ ആശ്രയിച്ചിരിക്കുന്നു. ബാക്ടീരിയ മൂലമുള്ള ട്രാവലേഴ്സ് ഡയേറിയ സാധാരണഗതിയിൽ പെട്ടെന്ന് ആരംഭിക്കുന്നു, എന്നാൽ ക്രിപ്‌റ്റോസ്‌പോറിഡിയം മൂലമുള്ളതിന് രോഗലക്ഷണങ്ങൾ കാണാൻ ഏഴ് ദിവസവും ജിയാർഡിയ മൂലമുള്ളതിന് 14 ദിവസമോ അതിൽ കൂടുതലോ എടുത്തേക്കാം. സാധാരണഗതിയിൽ, ഒരു യാത്രക്കാരന് ഓരോ ദിവസവും നാലോ അഞ്ചോ തവണ വയറിളക്കം അനുഭവപ്പെടുന്നു. വയറുവേദന, പനി, അസ്വാസ്ഥ്യം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. വിശപ്പ് ഗണ്യമായി കുറഞ്ഞേക്കാം.[10] അസുഖകരമാണെങ്കിലും, ട്രാവലേഴ്സ് ഡയേറിയയുടെ മിക്ക കേസുകളും സൗമ്യമാണ്, മെഡിക്കൽ ഇടപെടലില്ലാതെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് സ്വയം പരിഹരിക്കപ്പെടും.[11]
മലത്തിലെ രക്തം അല്ലെങ്കിൽ മ്യൂക്കസ്, കാര്യമായ വയറുവേദന, അല്ലെങ്കിൽ ഉയർന്ന പനി എന്നിവ കോളറ പോലുള്ള കൂടുതൽ ഗുരുതരമായ കാരണങ്ങളെ സൂചിപ്പിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ നിർജ്ജലീകരണം ഗുരുതരപ്രശ്നമാവുകയും മരണം സംഭവിക്കാൻ സാധ്യതയുള്ളതിനാലും അടിയന്തര വൈദ്യസഹായം തേടണം.[11]
കാരണങ്ങൾ
തിരുത്തുകഇ.കോളി, എന്ററോടോക്സിജെനിക് | 20-75% |
ഇ.കോളി, എന്ററോഗ്രഗേറ്റീവ് | 0-20% |
ഇ.കോളി, എന്ററോഇൻവേസിവ് | 0–6% |
ഷിഗെല്ല എസ്പിപി. | 2-30% |
സാൽമൊണല്ല എസ്പിപി. | 0–33% |
കാംപിലോബാക്റ്റർ ജെജുനി | 3–17% |
വിബ്രിയോ പാരാഹെമോലിറ്റിക്കസ് | 0–31% |
എയറോമോണസ് ഹൈഡ്രോഫില | 0-30% |
ജിയാർഡിയ ലാംബ്ലിയ | 0-20% |
എന്റമീബ ഹിസ്റ്റോലിറ്റിക്ക | 0–5% |
ക്രിപ്‌റ്റോസ്‌പോറിഡിയം എസ്‌പിപി. | 0-20% |
സൈക്ലോസ്പോറ കൈറ്റനെൻസിസ് | ? |
റോട്ടവൈറസ് | 0–36% |
നൊറോവൈറസ് | 0-10% |
ട്രാവലേഴ്സ് ഡയേറിയയുടെ പ്രധാന കാരണം രോഗകാരി അണുക്കളാണ്. ബാക്ടീരിയൽ എന്ററോപതോജനുകൾ 80% കേസുകൾക്ക് കാരണമാകുന്നു. ബാക്കിയുള്ളവയിൽ ഭൂരിഭാഗവും വൈറസുകളും പ്രോട്ടോസോവുകളും മൂലമാണ് ഉണ്ടാകുന്നത്. [10]
സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഏറ്റവും സാധാരണമായ രോഗകാരി എന്ററോടോക്സിജെനിക് എസ്ഷെറിച്ചിയ കോളി (ETEC) ആണ്. [10] എന്ററോ അഗ്രസ്സീവ് ഇ-കോലിയും കൂടുതലായി കാണപ്പെടുന്നു. [11] ഷിഗെല്ല എസ്പിപി. കൂടാതെ സാൽമൊണല്ല എസ്പിപി. എന്നിവയാണ് മറ്റ് സാധാരണ ബാക്ടീരിയ രോഗകാരികൾ. കാംപിലോബാക്റ്റർ, യെർസിനിയ, എയറോമോണസ്, പ്ലെസിയോമോനാസ് എസ്പിപി. എന്നിവ അത്രകണ്ട് കാണപ്പെടുന്നില്ല. ചില ബാക്ടീരിയകൾ പുറത്തുവിടുന്ന ടോക്സിനുകൾ കുടൽ ഭിത്തിയുമായി ഒട്ടിപ്പിടിച്ച് വയറിളക്കത്തിന് കാരണമാകുന്നു; മറ്റുള്ളവ നേരിട്ടുള്ള സാന്നിധ്യത്താൽ കുടലിനെ തന്നെ നശിപ്പിക്കുന്നു.
മുതിർന്നവരിലെ ട്രാവലേഴ്സ് ഡയേറിയ കേസുകളിൽ 20% ത്തിൽ താഴെ മാത്രമാണ് വൈറസുകൾ മൂലം ഉണ്ടാകുന്നത്, എന്നാൽ ശിശുക്കളിലും കുട്ടികളിലുമുള്ള 70% കേസുകളും വൈറസുകൾ കാരണമാകാം. വൈറൽ ഏജന്റുകൾ മൂലമുണ്ടാകുന്ന വയറിളക്കം ആൻറിബയോട്ടിക് തെറാപ്പി ബാധിക്കില്ല, പക്ഷേ സാധാരണയായി സ്വയം പരിമിതമാണ്. [11] ജിയാർഡിയ ലാംബ്ലിയ, ക്ര്പ്റ്റൊസ്പൊറിഡിയം, സൈക്ലൊസ്പോറ കയേറ്റനെൻസിസ് പോലുള്ള പ്രോട്ടോസോവകളും വയറിളക്കത്തിന് കാരണമാകുന്നു. ട്രാവലേഴ്സ് ഡയേറിയ ഉണ്താക്കുന്ന പ്രധാന രോഗകാരികൾ പട്ടികയിൽ കൊടുത്തിട്ടുണ്ട്. [11] [12]
ട്രാവലേഴ്സ് ഡയേറിയയുടെ ഒരു ഉപവിഭാഗംആയ വൈൾഡർനെസ് ഡയേറിയ കാൽനടയാത്രക്കാരെയും ക്യാമ്പർമാരെയും ബാധിക്കുന്നു. [13]
അപകടസാധ്യത ഘടകങ്ങൾ
തിരുത്തുകഅണുബാധയുടെ പ്രാഥമിക ഉറവിടം മലം കലർന്ന ഭക്ഷണമോ വെള്ളമോ കഴിക്കുന്നതാണ്. രോഗബാധ നിരക്ക് പുരുഷന്മാരിലും സ്ത്രീകളിലും സമാനമാണ്. [10]
അപകടസാധ്യതയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സഞ്ചാരിയുടെ ലക്ഷ്യസ്ഥാനമാണ്. ഉയർന്ന അപകടസാധ്യതയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങൾ ഉൾപ്പെടുന്നു. [10] ബാക്ക്‌പാക്കർമാർക്കിടയിലെ അധിക അപകട ഘടകങ്ങളിൽ ശുദ്ധീകരിക്കാത്ത ഉപരിതല ജലം കുടിക്കുന്നതും വ്യക്തിഗത ശുചിത്വ സമ്പ്രദായങ്ങൾ ശീലിക്കാത്തതും ഉൾപ്പെടുന്നു. [14]
ട്രാവലേഴ്സ് ഡയേറിയ സാധാരണയായി മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ (ശരാശരി 3.6 ദിവസം) സ്വയം ശമിക്കുമെങ്കിലും, ഏകദേശം 20% കേസുകളിൽ, അസുഖം തീവ്രതയുള്ളതായി ബെഡ്‌റെസ്റ്റ് ആവശ്യമായി വരും, 10% ആളുകളിൽ രോഗ ലക്ഷണങ്ങൽ ഒരാഴ്ച കവിയുന്നു. [11] ബാസിലറി ഡിസന്ററി, അമീബിക് ഡിസന്ററി, കോളറ തുടങ്ങിയ ഗുരുതരമായ അണുബാധകൾക്ക് സാധ്യതയുള്ളവർക്ക്, ട്രാവലേഴ്സ് ഡയേറിയ ജീവന് ഭീഷണിയായേക്കാം. [11] ശരാശരിയേക്കാൾ ഉയർന്ന അപകടസാധ്യതയുള്ളവരിൽ ചെറുപ്പക്കാർ, പ്രതിരോധശേഷി കുറഞ്ഞവർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അല്ലെങ്കിൽ പ്രമേഹം ഉള്ളവർ, H2 ബ്ലോക്കറുകൾ അല്ലെങ്കിൽ ആന്റാസിഡുകൾ എടുക്കുന്നവർ എന്നിവരും ഉൾപ്പെടുന്നു. [10]
പ്രതിരോധശേഷി
തിരുത്തുകഭക്ഷണപാനീയങ്ങൾ കഴിക്കുന്നതും കുടിക്കുന്നതും യാത്രക്കാർക്ക് പലപ്പോഴും വയറിളക്കം ഉണ്ടാക്കുന്നു. രോഗകാരികളായ ജീവികളുമായുള്ള നിരന്തരമായ, ആവർത്തിച്ചുള്ള സമ്പർക്കത്തിലൂടെ വികസിക്കുന്ന പ്രതിരോധശേഷിയാണ് പ്രദേശവാസികളെ ഇത് പ്രതികൂലമായി ബാധിക്കാത്തതിന് കാരണം. പ്രതിരോധശേഷി നേടുന്നതിന് ആവശ്യമായ എക്സ്പോഷറിന്റെ വ്യാപ്തിയും കാലാവധിയും നിശ്ചയിച്ചിട്ടില്ല; ഓരോ ജീവിയിലും അത് വ്യത്യാസപ്പെടാം. നേപ്പാളിലെ പ്രവാസികൾക്കിടയിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് പ്രതിരോധശേഷി വികസിക്കുന്നതിന് ഏഴ് വർഷം വരെ എടുത്തേക്കാം എന്നാണ്.[15] നേരെമറിച്ച് മറ്റൊരു പഠനത്തിൽ, മെക്സിക്കോയിൽ താമസിക്കുന്ന അമേരിക്കൻ വിദ്യാർത്ഥികൾ നേടിയ പ്രതിരോധശേഷി എക്സ്പോഷർ അവസാനിച്ച് എട്ട് ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമായി.[16]
പ്രതിരോധം
തിരുത്തുകശുചീകരണം
തിരുത്തുകട്രാവലേഴ്സ് ഡയേറിയ അടിസ്ഥാനപരമായി മലിനമായ ഭക്ഷണങ്ങൾ മൂലം ഉണ്താകുന്ന രോഗമാണ് എന്ന അനുമാനത്തിൽ സംശയാസ്പദമായ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് ശുപാർശകളിൽ ഉൾപ്പെടുന്നു. [10] ഭക്ഷ്യ ജാഗ്രത ട്രാവലേഴ്സ് ഡയേറിയ സാധ്യത കുറയ്ക്കുന്നു എന്ന വാദത്തെ പിന്തുണയ്‌ക്കുന്ന തെളിവുകൾ കുറവാണ്. [17] ഭക്ഷണ പാനീയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചെയ്യേണ്ട സാമാന്യ മുൻകരുതലുകൾ: [3]
- നല്ല ശുചിത്വം പാലിക്കുക, കുടിക്കാനും പല്ല് തേക്കാനും സുരക്ഷിതമായ വെള്ളം മാത്രം ഉപയോഗിക്കുക.[11]
- സുരക്ഷിതമായ പാനീയങ്ങളിൽ കുപ്പിവെള്ളം, കുപ്പിയിൽ നിറച്ച കാർബണേറ്റഡ് പാനീയങ്ങൾ, യാത്രക്കാരൻ തിളപ്പിച്ചതോ ഉചിതമായി തയ്യാറാക്കിയതോ ആയ വെള്ളം (ചുവടെ വിവരിച്ചിരിക്കുന്നത് പോലെ) എന്നിവ ഉൾപ്പെടുന്നു. [11] ചായ, കാപ്പി, തിളപ്പിക്കാതെ ചൂടാക്കി മാത്രം ഉപയോഗിക്കാവുന്ന മറ്റ് പാനീയങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണം. [10]
- പ്രദേശവാസികൾ ഒഴിഞ്ഞ കുപ്പികളിൽ ശുദ്ധീകരിക്കാത്ത ടാപ്പ് വെള്ളം നിറച്ച് ശുദ്ധീകരിച്ച വെള്ളമായി വീണ്ടും വിൽക്കുന്നതായി റിപ്പോർട്ട് ഉള്ലതിനാൽ റെസ്റ്റോറന്റുകളിൽ, കുപ്പിവെള്ളം നിങ്ങളുടെ സാന്നിധ്യത്തിൽ അടപ്പ് തുറക്കണമെന്ന് നിർബന്ധിക്കുക. [11] സംശയമുണ്ടെങ്കിൽ, ഒരു കുപ്പിയിൽ നിറച്ച കാർബണേറ്റഡ് പാനീയമാണ് ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പ്, കാരണം ഉപയോഗിച്ച കുപ്പി വീണ്ടും നിറയ്ക്കുമ്പോൾ കാർബണേഷൻ അനുകരിക്കാൻ പ്രയാസമാണ്.
- ഐസ് ഒഴിവാക്കുക, അത് സുരക്ഷിതമായ വെള്ളത്തിൽ ഉണ്ടാക്കിയതാവണമെന്നില്ല. [10]
- പച്ച സലാഡുകൾ ഒഴിവാക്കുക, കാരണം ചീരയും മറ്റ് വേവിക്കാത്ത ചേരുവകളും സുരക്ഷിതമായ വെള്ളത്തിൽ കഴുകാൻ സാധ്യതയില്ല. [10]
- സ്വന്തമായി വൃത്തിയാക്കി തൊലി കളഞ്ഞില്ലെങ്കിൽ അസംസ്കൃത പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒഴിവാക്കുക. [10]
ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ, നന്നായി പാകം ചെയ്ത പുതിയതും പാക്കേജുചെയ്തതുമായ ഭക്ഷണങ്ങൾ സാധാരണയായി സുരക്ഷിതമാണ്. [10] അസംസ്കൃതമോ വേവിക്കാത്തതോ ആയ മാംസവും കടൽ വിഭവങ്ങളും ഒഴിവാക്കണം. പാസ്റ്ററൈസ് ചെയ്യാത്ത പാൽ, പാലുൽപ്പന്നങ്ങൾ, മയോന്നൈസ്, പേസ്ട്രി ഐസിംഗ് എന്നിവ ട്രാവലേഴ്സ് ഡയേറിയയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു, അതുപോലെ തന്നെ വൃത്തിഹീനമായ സാഹചര്യങ്ങളുള്ള തെരുവ് കച്ചവടക്കാരിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളും പാനീയങ്ങളും അപകടകരമാണ്. [11]
വെള്ളം
തിരുത്തുകസുരക്ഷിതമായ കുപ്പിവെള്ളം ഇപ്പോൾ മിക്ക വിദൂര സ്ഥലങ്ങളിലും വ്യാപകമായി ലഭ്യമാണെങ്കിലും, യാത്രക്കാർക്ക് ഒരു അധിക മുൻകരുതൽ എന്ന നിലയിൽ ആവശ്യമെങ്കിൽ സ്വയം വെള്ളം ശുദ്ധീകരിക്കാം. [11] സാങ്കേതികതകളിൽ തിളപ്പിക്കൽ, ഫിൽട്ടറിംഗ്, രാസ ചികിത്സ, അൾട്രാവയലറ്റ് ലൈറ്റ് എന്നിവ ഉൾപ്പെടുന്നു; ഈ രീതികളിൽ ഏറ്റവും ഫലപ്രദമാണ് തിളപ്പിക്കൽ. [18] തിളയ്ക്കുന്നത് എല്ലാ സജീവ ബാക്ടീരിയകളെയും വൈറസുകളെയും പ്രോട്ടോസോവകളെയും വേഗത്തിൽ നശിപ്പിക്കുന്നു. നീണ്ട തിളപ്പിക്കൽ സാധാരണയായി അനാവശ്യമാണ്; മിക്ക സൂക്ഷ്മാണുക്കളും 55-70 °C (130-160 °F) ന് മുകളിലുള്ള ജല താപനിലയിൽ നിമിഷങ്ങൾക്കുള്ളിൽ നശിക്കുന്നു. [19] ഫിൽട്ടറേഷനും കെമിക്കൽ അണുനശീകരണവും സംയോജിപ്പിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ രണ്ടാമത്തെ രീതി. [20] ഫിൽട്ടറുകൾ മിക്ക ബാക്ടീരിയകളെയും പ്രോട്ടോസോവകളെയും ഇല്ലാതാക്കുന്നു, പക്ഷേ വൈറസുകൾ നശിക്കില്ല. ക്ലോറിൻ ബ്ലീച്ച്, അയോഡിൻ കഷായങ്ങൾ അല്ലെങ്കിൽ വാണിജ്യ ഗുളികകൾ എന്നിവ ഉപയോഗിച്ചുള്ള ഹാലൊജനുകൾ ഉപയോഗിച്ചുള്ള രാസ അണുനശീകരണത്തിന് ജിയാർഡിയ പോലുള്ള പ്രോട്ടോസോവയ്‌ക്കെതിരെ ഫലപ്രാപ്തി കുറവാണെങ്കിലും അത് ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ നന്നായി പ്രവർത്തിക്കുന്നു. അൾട്രാവയലറ്റ് ലൈറ്റ് വൈറസുകൾക്കും സെല്ലുലാർ ജീവജാലങ്ങൾക്കും എതിരെ ഫലപ്രദമാണ്, പക്ഷേ വെള്ളം ചെളിയോ കലങ്ങിയതോ ആകുമ്പോൾ യുവി ഉപകരണങ്ങളുടെ ഫലപ്രാപ്തി കുറയുന്നു. അൾട്രാവയലറ്റ് ഒരു തരം പ്രകാശമായതിനാൽ, സസ്പെൻഡ് ചെയ്യപ്പെട്ട ഏതെങ്കിലും കണങ്ങൾ അൾട്രാവയലറ്റ് എക്സ്പോഷറിൽ നിന്ന് സൂക്ഷ്മാണുക്കളെ മറയ്ക്കുന്ന നിഴലുകൾ സൃഷ്ടിക്കുന്നതാണ് ഇതിന് കാരണം. [21]
മരുന്നുകൾ
തിരുത്തുകബിസ്മത്ത് സബ്സാലിസിലേറ്റ് ദിവസേന നാല് തവണ ട്രാവലേഴ്സ് ഡയേറിയ നിരക്ക് കുറയ്ക്കുന്നു. [2][22] പല യാത്രക്കാർക്കും ദിവസേന നാല് അസൗകര്യമാണെന്ന് കണ്ടെത്തുന്നുണ്ടെങ്കിലും, കുറഞ്ഞ ഡോസുകൾ ഫലപ്രദമാണെന്ന് കാണിച്ചിട്ടില്ല. [2] [22] കറുത്ത നാവ്, കറുത്ത മലം, ഓക്കാനം, മലബന്ധം, ചെവിയിൽ മുഴങ്ങൽ എന്നിവ സാധ്യമായ പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. ആസ്പിരിൻ അലർജിയോ വൃക്കരോഗമോ സന്ധിവാതമോ ഉള്ളവർ ബിസ്മത്ത് സബ്സാലിസിലേറ്റ് എടുക്കരുത്, അതുപോലെ ഇത് ക്വിനോലോൺ പോലുള്ള ചില ആൻറിബയോട്ടിക്കുകൾക്കൊപ്പം ഒരേസമയം മൂന്ന് ആഴ്ചയിൽ കൂടുതൽ എടുക്കരുത്.
ഇടിഇസി-ഇൻഡ്യൂസ്ഡ് ടിഡി തടയുന്നതിനായി ഓസ്‌ട്രേലിയയിൽ വായിലൂടെ എടുക്കേണ്ട ഹൈപ്പർ ഇമ്മ്യൂൺ ബോവിൻ കൊളസ്ട്രം വിപണനം ചെയ്യുന്നു. പക്ഷെ ഇതുവരെ, ഒരു പഠനവും യഥാർത്ഥ യാത്രാ സാഹചര്യങ്ങളിൽ ഇതിന്റെ ഫലപ്രാപ്തി കാണിക്കുന്നില്ല. [3]
ഫലപ്രദമാണെങ്കിലും, അലർജിയോ ആൻറിബയോട്ടിക്കുകളോട് പ്രതികൂല പ്രതികരണങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മിക്ക സാഹചര്യങ്ങളിലും ട്രാവലേഴ്സ് ഡയേറിയ തടയുന്നതിന് ആൻറിബയോട്ടിക്കുകൾ ശുപാർശ ചെയ്യുന്നില്ല. കൂടാതെ ഗുരുതരമായ അണുബാധയുണ്ടായാൽ പ്രതിരോധ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് അത്തരം മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കും. ആൻറിബയോട്ടിക്കുകൾ യോനിയിലെ യീസ്റ്റ് അണുബാധകൾക്കും അല്ലെങ്കിൽ ക്ലോസ്ട്രിഡിയം ഡിഫിസൈൽ എന്ന ബാക്ടീരിയയുടെ അമിതവളർച്ചയ്ക്കും കാരണമാകും, ഇത് സ്യൂഡോമെംബ്രാനസ് വൻകുടൽ പുണ്ണിനും അതുമായി ബന്ധപ്പെട്ട കഠിനവും വിട്ടുമാറാത്തതുമായ വയറിളക്കത്തിനും കാരണമാകും.
പ്രതിരോധശേഷി കുറഞ്ഞ യാത്രക്കാർ, വിട്ടുമാറാത്ത കുടൽ സംബന്ധമായ തകരാറുകൾ ഉള്ളവർ, ടിഡിയുടെ ആവർത്തിച്ചുള്ള പ്രവർത്തനരഹിതമായ ആക്രമണങ്ങളുടെ മുൻകാല ചരിത്രം എന്നിവ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ ആൻറിബയോട്ടിക്കുകൾ നിരുൽസാഹപ്പെടുത്തുന്നു. പ്രതിരോധ ചികിത്സയ്ക്കുള്ള ഓപ്ഷനുകളിൽ ക്വിനോലോൺ ആൻറിബയോട്ടിക്കുകൾ (സിപ്രോഫ്ലോക്സാസിൻ പോലുള്ളവ), അസിത്രോമൈസിൻ, ട്രൈമെത്തോപ്രിം/സൾഫമെത്തോക്സാസോൾ എന്നിവ ഉൾപ്പെടുന്നു, എന്നിരുന്നാലും രണ്ടാമത്തേത് സമീപ വർഷങ്ങളിൽ ഫലപ്രദമല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.[23] റിഫാക്സിമിനും ഉപയോഗപ്രദമാണ്.[22]ref>DuPont, H (2007). "Therapy for and Prevention of Traveler's Diarrhea". Clinical Infectious Diseases. 45 (45 (Suppl 1)): S78–S84. doi:10.1086/518155. PMID 17582576.</ref> ക്വിനോലോൺ ആൻറിബയോട്ടിക്കുകൾ ബിസ്മത്ത് പോലുള്ള ലോഹ കാറ്റേഷനുകളുമായി ബന്ധിപ്പിച്ചേക്കാം എന്നതിനാൽ ബിസ്മത്ത് സബ്സാലിസൈലേറ്റിനൊപ്പം ഒരേസമയം എടുക്കാൻ പാടില്ല. സൾഫ അലർജിയുടെ ചരിത്രമുള്ള ആരും ട്രൈമെത്തോപ്രിം/സൾഫമെത്തോക്സസോൾ കഴിക്കരുത്.
വാക്സിനേഷൻ
തിരുത്തുകഓറൽ കോളറ വാക്സിൻ, കോളറ തടയുന്നതിന് ഫലപ്രദമാണെങ്കിലും, ടിഡി തടയുന്നതിന് ഉപയോഗപ്രദമാണോ എന്ന കാര്യം സംശയാസ്പദമാണ്.[6] 2008-ലെ ഒരു അവലോകനം പ്രയോജനത്തിന്റെ താൽക്കാലിക തെളിവുകൾ കണ്ടെത്തി.[24] 2015-ലെ ഒരു അവലോകനം, ടിഡിയിൽ നിന്നുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ഇത് ന്യായമാണെന്ന് പ്രസ്താവിച്ചു.[3] ഇടിഇസി അല്ലെങ്കിൽ ഷിഗെല്ലയെ ലക്ഷ്യമിടുന്ന നിരവധി വാക്സിൻ കാൻഡിഡേറ്റുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.[25] [26]
പ്രോബയോട്ടിക്സ്
തിരുത്തുക2007-ലെ ഒരു അവലോകനം, ടിഡി തടയുന്നതിന് പ്രോബയോട്ടിക്സ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി, എന്നാൽ മറ്റൊരു അവലോകനത്തിൽ ഇതിന് യാതൊരു പ്രയോജനവും കണ്ടെത്തിയില്ല.[2] നാളിതുവരെയുള്ള തെളിവുകൾ സമ്മിശ്രമായതിനാൽ കൂടുതൽ പഠനം ആവശ്യമാണെന്ന് 2009-ലെ ഒരു അവലോകനം സ്ഥിരീകരിച്ചു.[22]
ചികിത്സ
തിരുത്തുകടിഡിയുടെ മിക്ക കേസുകളും സൗമ്യവും ചികിത്സയില്ലാതെ ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വയം ശമിക്കുന്നതുമാണ്, എന്നാൽ ഗുരുതരമായതോ നീണ്ടുനിൽക്കുന്നതോ ആയ കേസുകൾ ഗണ്യമായ ദ്രാവക നഷ്ടത്തിനും അപകടകരമായ ഇലക്ട്രോലൈറ്റിക് അസന്തുലിതാവസ്ഥയ്ക്കും കാരണമായേക്കാം. വയറിളക്കം മൂലമുള്ള നിർജ്ജലീകരണം, ഔഷധ, ഗർഭനിരോധന മരുന്നുകളുടെ ഫലപ്രാപ്തിയിലും മാറ്റം വരുത്തും. അതിനാൽ ആവശ്യത്തിന് ദ്രാവകം കഴിക്കുന്നത് (ഓറൽ റീഹൈഡ്രേഷൻ തെറാപ്പി) ഉയർന്ന മുൻഗണനയാണ്. റീഹൈഡ്രേഷൻ പാനീയങ്ങൾ വ്യാപകമായി ലഭ്യമാണ്,[27] അതില്ലെങ്കിൽ പകരമായി, ഓറൽ റീഹൈഡ്രേഷൻ ലവണങ്ങൾ (മിക്ക രാജ്യങ്ങളിലെ സ്റ്റോറുകളിലും ഫാർമസികളിലും ലഭ്യമാണ്) കലർത്തിയ ശുദ്ധീകരിച്ച വെള്ളമോ മറ്റ് ശുദ്ധമായ ദ്രാവകങ്ങളോ ശുപാർശ ചെയ്യുന്നു.[10] കാർബണേറ്റഡ് വെള്ളമോ സോഡയോ, മറ്റൊന്നും ലഭ്യമല്ലാത്തപ്പോൾ ഉപയോഗപ്രദമാണ്.[11] കഠിനമോ നീണ്ടുനിൽക്കുന്നതോ ആയ കേസുകളിൽ, ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ മേൽനോട്ടം നിർദ്ദേശിക്കപ്പെടുന്നു.
ആൻറിബയോട്ടിക്കുകൾ
തിരുത്തുകവയറിളക്കം രൂക്ഷമാകുകയാണെങ്കിൽ (സാധാരണയായി എട്ട് മണിക്കൂറിനുള്ളിൽ മൂന്നോ അതിലധികമോ തവണ വയറിളകുന്നത് എന്ന് നിർവചിക്കപ്പെടുന്നു), പ്രത്യേകിച്ച് ഓക്കാനം, ഛർദ്ദി, വയറുവേദന, പനി അല്ലെങ്കിൽ മലത്തിൽ രക്തം എന്നിവയുമായി ബന്ധപ്പെട്ടാൽ, വൈദ്യചികിത്സ തേടണം. അത്തരം രോഗികൾക്ക് ആന്റിമൈക്രോബയൽ തെറാപ്പി പ്രയോജനപ്പെടുത്താം.[10] ആൻറിബയോട്ടിക് ചികിത്സ ടിഡിയുടെ ദൈർഘ്യവും തീവ്രതയും കുറയ്ക്കുന്നതായി 2000 ലെ ഒരു അവലോകനം കണ്ടെത്തി; റിപ്പോർട്ടുചെയ്ത പാർശ്വഫലങ്ങളിൽ ഭൂരിഭാഗവും ചെറുതാണ്, അല്ലെങ്കിൽ ആൻറിബയോട്ടിക് നിർത്തുമ്പോൾ അവ ശമിക്കുന്നു.[28]
യാത്രയുടെ ലക്ഷ്യസ്ഥാനത്തെ അടിസ്ഥാനമാക്കി ശുപാർശ ചെയ്യുന്ന ആന്റിബയോട്ടിക്കുകൾ വ്യത്യാസപ്പെടുന്നു.[29] ട്രൈമെത്തോപ്രിം-സൾഫമെത്തോക്സാസോൾ, ഡോക്സിസൈക്ലിൻ എന്നിവ ഈ ഏജന്റുമാരോടുള്ള ഉയർന്ന തോതിലുള്ള പ്രതിരോധം കാരണം ഇപ്പോൾ ശുപാർശ ചെയ്യുന്നില്ല.[10] ആൻറിബയോട്ടിക്കുകൾ സാധാരണയായി മൂന്ന് മുതൽ അഞ്ച് ദിവസം വരെ നൽകാറുണ്ട്, എന്നാൽ അസിത്രോമൈസിൻ അല്ലെങ്കിൽ ലെവോഫ്ലോക്സാസിൻ ഒറ്റ ഡോസുകൾ മാത്രമായി ഉപയോഗിക്കുന്നു.[30] റിഫാക്സിമിൻ റിഫാ മൈസിൻ എന്നിവ ടിഡി ചികിത്സയ്ക്കായി അമേരിക്കയിൽ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.[31][32] ആൻ്റിബയോട്ടിക് തെറാപ്പിക്ക് ശേഷവും വയറിളക്കം തുടരുകയാണെങ്കിൽ, വൈറൽ അല്ലെങ്കിൽ പ്റോട്ടോസോവൽ അണുബാധകൾ,[10] ബാക്ടീരിയ അല്ലെങ്കിൽ അമീബിക് ഡിസന്ററി, ജിയാർഡിയ, ഹെൽമിൻത്ത്സ് അല്ലെങ്കിൽ കോളറ, നിർദ്ദേസിച്ച ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബാക്ടീരിയൽ സ്‌ട്രെയിനുകൾ എന്നിവയ്ക്കായി വിലയിരുത്തണം.[11]
എപ്പിഡെമിയോളജി
തിരുത്തുകഅന്താരാഷ്ട്ര സഞ്ചാരികളിൽ 20 മുതൽ 50% വരുന്ന ഏകദേശം 10 ദശലക്ഷം ആളുകൾക്ക് ഓരോ വർഷവും ട്രാവലേഴ്സ് ഡയേറിയ ബാധിക്കുന്നു.[10] വികസ്വര രാജ്യങ്ങളിൽ ഇത് കൂടുതൽ സാധാരണമാണ്, അവിടെ നിരക്ക് 60% കവിയുന്നു. ലോകത്തിലെ എല്ലാ യാത്രാ കേന്ദ്രങ്ങളിലും ഏതെങ്കിലും രൂപത്തിൽ ടിഡി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[33]
വൈഡർനസ് ഡയേറിയ
തിരുത്തുകവൈൽഡർനെസ്-അക്വയേർഡ് ഡയേറിയ (WAD) അല്ലെങ്കിൽ ബാക്ക്‌കൺട്രി ഡയേറിയ എന്നീ പേരുകളിൽ അറിയപ്പെടുന്ന വൈൽഡർനെസ് ഡയേറിയ, ബാക്ക്‌പാക്കർമാർ, ഹൈക്കർമാർ, ക്യാമ്പർമാർ, മറ്റ് ഔട്ട്‌ഡോർ വിനോദങ്ങൾ എന്നിവ ചെയ്യുന്നവർക്കിടയിലുള്ള വയറിളക്കത്തെ സൂചിപ്പിക്കുന്നു.[13] ട്രാവലേഴ്സ് ഡയേറിയയുടെ അതേ സൂക്ഷ്മാണുക്കൾ മൂലമാണ് ഇത് സംഭവിക്കുന്നത്, സാധാരണയായി ബാക്ടീരിയ അല്ലെങ്കിൽ വൈറൽ. വാട്ടർ ട്രീറ്റ്‌മെന്റ്, നല്ല ശുചിത്വം, പാത്രം കഴുകൽ എന്നിവയെല്ലാം വൈഡർനസ് ഡയേറിയ ബാധ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.[34][35]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Ensminger, Marion Eugene; Ensminger, Audrey H. (1993-11-09). Foods & Nutrition Encyclopedia, Two Volume Set. CRC Press. p. 143. ISBN 9780849389801.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Giddings, SL; Stevens, AM; Leung, DT (March 2016). "Traveler's Diarrhea". The Medical Clinics of North America. 100 (2): 317–30. doi:10.1016/j.mcna.2015.08.017. PMC 4764790. PMID 26900116.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 3.15 3.16 3.17 Leder, K (2015). "Advising travellers about management of travellers' diarrhoea". Australian Family Physician. 44 (1–2): 34–37. PMID 25688957. Archived from the original on 2017-01-12.
- ↑ 4.0 4.1 4.2 4.3 4.4 "Travelers' Diarrhea". cdc.gov. April 26, 2013. Archived from the original on March 13, 2016.
- ↑ Feldman, Mark (2015). Sleisenger and Fordtran's Gastrointestinal and Liver Disease: Pathophysiology, Diagnosis, Management (10th ed.). Elsevier Health Sciences. p. 1924. ISBN 9781455749898. Archived from the original on 2016-03-10.
- ↑ 6.0 6.1 Ahmed, T; Bhuiyan, TR; Zaman, K; Sinclair, D; Qadri, F (5 July 2013). "Vaccines for preventing enterotoxigenic Escherichia coli (ETEC) diarrhoea". The Cochrane Database of Systematic Reviews. 7 (7): CD009029. doi:10.1002/14651858.CD009029.pub2. PMC 6532719. PMID 23828581.
- ↑ "Health Information for Travelers to Singapore - Clinician view | Travelers' Health | CDC". wwwnc.cdc.gov. Retrieved 5 February 2019.
- ↑ Diemert, D. J. (17 July 2006). "Prevention and Self-Treatment of Traveler's Diarrhea". Clinical Microbiology Reviews. 19 (3): 583–594. doi:10.1128/CMR.00052-05. PMC 1539099. PMID 16847088.
- ↑ "Traveler's Diarrhea-Topic Overview". WebMD. 2013-03-27. Archived from the original on 2015-06-30. Retrieved 2015-07-02.
Traveler's diarrhea is sometimes called by its more colorful names: Montezuma's revenge, Delhi belly, and Turkey trots.
- ↑ 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 10.14 10.15 10.16 "Travelers' Diarrhea". Centers for Disease Control and Prevention. November 21, 2006. Archived from the original on April 3, 2008.
- ↑ 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 11.12 11.13 "Travelers' diarrhea". safewateronline.com. Archived from the original on 6 June 2008.
- ↑ Ortega, Ynés R.; Sanchez, Roxana (2010). "Update on Cyclospora cayetanensis, a Food-Borne and Waterborne Parasite". Clinical Microbiology Reviews. 23 (1): 218–234. doi:10.1128/CMR.00026-09. PMC 2806662. PMID 20065331.
- ↑ 13.0 13.1 Zell SC (1992). "Epidemiology of Wilderness-acquired Diarrhea: Implications for Prevention and Treatment". J Wilderness Med. 3 (3): 241–9. doi:10.1580/0953-9859-3.3.241.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Hargreaves JS (2006). "Laboratory evaluation of the 3-bowl system used for washing-up eating utensils in the field". Wilderness Environ Med. 17 (2): 94–102. doi:10.1580/PR17-05.1. PMID 16805145.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ David R. Shlim, Understanding Diarrhea in Travelers. A Guide to the Prevention, Diagnosis, and Treatment of the World's Most Common Travel-Related Illness Archived 2008-05-24 at the Wayback Machine.. CIWEC Clinic Travel Medicine Center, 2004.
- ↑ Luis Ostrosky-Zeichner, Charles D. Ericsson, Travelers' diarrhea. In Jane N. Zucherman, Ed., Principles and Practice of Travel Medicine, John Wiley and Sons, 2001. p.153 Google books preview Archived 2017-09-08 at the Wayback Machine.
- ↑ Shlim, DR (1 December 2005). "Looking for evidence that personal hygiene precautions prevent traveler's diarrhea". Clinical Infectious Diseases. 41 Suppl 8: S531–5. doi:10.1086/432947. PMID 16267714.
- ↑ "Water Disinfection for Travelers - Chapter 2 - 2018 Yellow Book | Travelers' Health | CDC".
- ↑ National Advisory Committee on Microbiological Criteria for Foods: Requisite Scientific Parameters for Establishing the Equivalence of Alternative Methods of Pasteurization, USDA, 2004
- ↑ "Drinking Water Treatment Methods for Backcountry and Travel Use" (PDF). www.cdc.gov.
- ↑ Ultraviolet Light Disinfection in the Use of Individual Water Purification Devices. Technical Information Paper # 31-006-0211 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-03-08. Retrieved 2023-10-19., retrieved January 5, 2016.
- ↑ 22.0 22.1 22.2 22.3 DuPont, HL; Ericsson, CD; Farthing, MJ; Gorbach, S; Pickering, LK; Rombo, L; Steffen, R; Weinke, T (2009). "Expert review of the evidence base for prevention of travelers' diarrhea". Journal of Travel Medicine. 16 (3): 149–60. doi:10.1111/j.1708-8305.2008.00299.x. PMID 19538575.
- ↑ Adachi J, et al. Empirical Antimicrobial Therapy for Traveler's Diarrhea. Clinical Infectious Diseases; Vol. 31 Issue 4 (10/1/2000), p1079.
- ↑ "Vaccination with Dukoral against travelers' diarrhea (ETEC) and cholera". Expert Rev Vaccines. 7 (5): 561–7. 2008. doi:10.1586/14760584.7.5.561. PMID 18564011.
- ↑ World Health Organization.
- ↑ "World Health Organization. Shigellosis". who.int. Archived from the original on 2008-12-15.
- ↑ Rehydration drinks. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-19. Retrieved 2023-10-19. Retrieved August 18, 2014.
- ↑ "Antibiotic treatment for travellers' diarrhoea". Cochrane Database of Systematic Reviews (3): CD002242. 2000. doi:10.1002/14651858.CD002242. PMC 6532602. PMID 10908534.
- ↑ "Travelers' Diarrhea". CDC (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 19 November 2018.
- ↑ Sanders JW; Frenck RW; Putnam SD; et al. (August 2007). "Azithromycin and loperamide are comparable to levofloxacin and loperamide for the treatment of traveler's diarrhea in United States military personnel in Turkey". Clin. Infect. Dis. 45 (3): 294–301. doi:10.1086/519264. PMID 18688944.
- ↑ "Xifaxan label information" (PDF).
- ↑ "Press Announcements - FDA approves new drug to treat travelers' diarrhea". www.fda.gov (in ഇംഗ്ലീഷ്). Retrieved 19 November 2018.
- ↑ Steffen, R (Dec 1, 2005). "Epidemiology of traveler's diarrhea" (PDF). Clinical Infectious Diseases. 41 Suppl 8: S536–40. doi:10.1086/432948. PMID 16267715. Archived from the original (PDF) on 2017-09-24. Retrieved 2021-12-03.
- ↑ Boulware, DR (2003). "Medical risks of wilderness hiking". American Journal of Medicine. 114 (March): 288–93. doi:10.1016/S0002-9343(02)01494-8. PMID 12681456.
- ↑ McIntosh, SE (2007). "Medical Incidents and Evacuations on Wilderness Expeditions". Wilderness and Environmental Medicine. 18 (Winter): 298–304. doi:10.1580/07-WEME-OR-093R1.1. PMID 18076301.
പുറം കണ്ണികൾ
തിരുത്തുക- "Travelers' Diarrhea". Centers for Disease Control and Prevention.