ശിശുക്കൾക്കും കുട്ടികൾക്കും വയറിളക്കം ഉണ്ടാക്കുന്നതിൻറെ പ്രധാനകാരണം റോട്ടാവൈറസ് ആണ്. റിയോവിറിഡേ കുടുംബത്തിൽപ്പെട്ട ഒരു ആർ.എൻ.എ. വൈറസ് ആണിത്. ഏകദേശം അഞ്ചുവയസ്സാകുമ്പോഴേക്കും ലോകത്തിലുള്ള എല്ലാകുട്ടികളിലും ഒരു തവണയെങ്കിലും റോട്ടാവൈറസ് പിടികൂടിയിട്ടുണ്ടാവും. എന്നിരുന്നാലും ഓരോ തവണ റോട്ടാവൈറസ് പിടികൂടുമ്പോഴും രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനാൽ രോഗതീവ്രത കുറഞ്ഞിരിക്കും. പ്രായപൂർത്തിയായവരിൽ റോട്ടാവൈറസ് മുലമണ്ടാവുന്ന വയറിളക്കം താരതമ്യേന കുറവാണ്. എ. ബി. സി. ഡി. ഇ. എന്നീ അഞ്ചുതരം റോട്ടാവൈറസ് ഉണ്ടെങ്കിലും രോഗമുണ്ടാക്കുന്നതിൽ 90% വും റോട്ടാവൈറസ് എ. ആണ്.

റോട്ടാവൈറസ്
Virus classification
Group:
Group III (dsRNA)
Order:
Unassigned
Family:
Subfamily:
Sedoreovirinae
Genus:
Rotavirus
Type species
Rotavirus A
Species

റോട്ടാവൈറസ് A
റോട്ടാവൈറസ് B
റോട്ടാവൈറസ് C
Rotavirus D
Rotavirus E

ആഹാരത്തിൽ കൂടിയും ജലത്തിൽ കൂടിയുമാണ് വൈറസ് പകരുന്നത്. ഇവ ചെറുകുടലിൻറെ കോശങ്ങളെ നശിപ്പിക്കുന്നതിൻറെ ഫലമായി ഗ്യാസ്ട്രോഎൻഡ്രൈറ്റിസ് ഉണ്ടാകുകയും ചെയ്യുന്നു. 1973 ലാണ് റോട്ടാവൈറസിനെ കണ്ടെത്തുന്നത്. ഇവ മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും രോഗമുണ്ടാക്കുന്നു.

ലോകത്താകമാനമായി അഞ്ചുവയസിൽ താഴെയുള്ള ഏകദേശം 500,000 ത്തോളം കുട്ടികൾ ഓരോ വർഷവും റോട്ടാവൈറസ് ആക്രമണം മൂലം മരിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=റോട്ടാവൈറസ്&oldid=1694024" എന്ന താളിൽനിന്ന് ശേഖരിച്ചത്