പ്രോട്ടോസോവ
അതിസൂക്ഷ്മമായ ഏകകോശജീവികളുടെ വിഭാഗം. പ്രോട്ടോസ്(ആദ്യം), സുവോൺ(ജീവി) എന്നീ ഗ്രീക്കുവാക്കുകകളിൽ നിന്നുമാണ് പ്രോട്ടോസോവൻ എന്ന പദം ഉരുത്തിരിഞ്ഞത്. പരിണാമപരമായി നോക്കിയാൽ ആദ്യം ഉണ്ടായ ജീവിയും പ്രോട്ടോസോവനുകളാണ്. ജീവപ്രവർത്തനങ്ങളായ ശ്വസനം, ചലനം, പോഷണം, വിസർജ്ജനം, പ്രത്യുത്പാദനം തുടങ്ങിയവയെല്ലാം പ്രോട്ടോസോവനുകളിൽ നടക്കുന്നു. ഒറ്റക്കോശം തന്നെയാണ് ഈ ജോലികളെല്ലാം ചെയ്യുന്നത്. കോശശരീരം കോശങ്ങളോ അവയവങ്ങളോ ആയി വിഭജിക്കപ്പെട്ടില്ല.[1]
ജീവിതം
തിരുത്തുകജലം, മറ്റു ജീവികളുടെ ശരീരം തുടങ്ങിയവയിലാണ് ഇവർ ജീവിക്കുന്നത്. ഓക്സിജൻ ഇല്ലാത്ത പരിസ്ഥിതികളിൽ ജീവിക്കുന്ന പ്രോട്ടോസോവനുകളും ഉണ്ട്. മനുഷ്യരിലും മറ്റും രോഗങ്ങൾ ഉണ്ടാക്കുന്നതിലും പ്രോട്ടോസോവനുകളിക്ക് പങ്കുണ്ട്.
അവലംബം
തിരുത്തുകhttp://www.sciencedaily.com/articles/p/protozoa.htm Archived 2015-03-31 at the Wayback Machine.
- ↑ പേജ് 213, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്