വയറുകടി
വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് വയറുകടി. ബാക്ടീരിയയും, പ്രോട്ടോസോവയും വയറുകടിക്ക് കാരണമാകാറുണ്ട്.
വയറുകടി |
---|
തരങ്ങൾ
തിരുത്തുകവയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്.[1] സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവയാണ്.[2]
രണ്ടുതരം വയറുകടിയുടെയും അണുക്കൾ മലത്തിൽക്കൂടിയാണ് പുറത്തുവരുന്നത്. ഈച്ചയും പാറ്റയും ഈ അണുക്കളെ ഭക്ഷ്യപാനീയങ്ങളിൽ എത്തിക്കുന്നു. രോഗാണുബാധിതമായ ആഹാരമോ ജലമോ കഴിക്കുന്നവർക്ക് രോഗമുണ്ടാകുന്നു.
രോഗലക്ഷണങ്ങൾ
തിരുത്തുകമലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു.[3] ഇതിൽ രക്തവും ശ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്.[4] വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.[5][6][7][8]
ചികിത്സ
തിരുത്തുകജലനഷ്ടം തടയാനായി രോഗിക്ക് ധാരാളം ജലം നൽകേണ്ടതാണ്. ഓ.ആർ.എസ് ലായിനി ജലനഷ്ടവും ലവണനഷ്ടവും തടയാൻ വളരെ നല്ലതാണ്. ചില തരം വയറുകടിക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ ശമനം കണ്ടേക്കാം.
പ്രതിരോധം
തിരുത്തുകരോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം മലം ശരിയായ രീതിയിൽ മറവു ചെയ്യുകയും, ഈച്ചയും പാറ്റയും കയറിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുകയുമാണ്.
അവലംബം
തിരുത്തുക- ↑ WHO. Diarrhoeal Diseases – Shigellosis.
- ↑ WHO (1969). "Amoebiasis. Report of a WHO Expert Committee". WHO Technical Report Series. 421: 1–52. PMID 4978968.
- ↑ "dysentery" at Dorland's Medical Dictionary
- ↑ Traveller's Diarrhea: Dysentery ISBN 0-86318-864-8 p. 214
- ↑ DuPont HL (1978). "Interventions in diarrheas of infants and young children". J. Am. Vet. Med. Assoc. 173 (5 Pt 2): 649–53. PMID 359524.
- ↑ DeWitt TG (1989). "Acute diarrhoea in children". Pediatr Rev. 11 (1): 6–13. doi:10.1542/pir.11-1-6. PMID 2664748.
- ↑ "Dysentery symptoms". National Health Service. Retrieved 2010-01-22.
- ↑ "Bacillary dysentery". Dorlands Medical Dictionary. Retrieved 2010-01-22.