ഓറൽ റീഹൈഡ്രേഷൻ ചികിത്സ

(Oral rehydration therapy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഛർദ്ദി-അതിസാരം പോലുള്ള രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നിർജ്ജലീകരണം തടയുന്നതിനുള്ള വളരെ ലളിതമായ ഒരു ചികിത്സാരീതിയാണ്‌ ഓറൽ റീഹൈഡ്രേഷൻ ചികിത്സ (Oral rehydration therapy- ORT). ഒ.ആർ.ടി എന്ന് ചുരുക്കരൂപത്തിൽ ഇത് അറിയപ്പെടുന്നു. നിശ്ചിത അളവിൽ ഉപ്പ്, പഞ്ചസാര എന്നിവയുടെ ഒരു ലായനി തയ്യാറാക്കി കുടിക്കുന്നതാണ്‌ ഓറൽ റീഹൈഡ്രേഷൻ ചികിത്സ. ഈ ലായനിയെ ഒ.ആർ.എസ് ലായനി (Oral rehydration solution) എന്ന് വിളിക്കാറുണ്ട്. ലോകത്തിലെല്ലായിടത്തും ഈ ചികിത്സാരീതി ഉപയോഗിക്കപ്പെടുന്നു. ഛർദ്ദി-അതിസാരത്തിന്റെ പിടിയിൽ നിന്ന് ലക്ഷക്കണക്കിന്‌ കുട്ടികളെ രക്ഷപ്പെടുത്തുന്ന ചികിത്സാരീതി എന്ന നിലയിൽ വികസ്വര രാജ്യങ്ങളിലാണ് ഇതിനു കൂടുതൽ പ്രാധാന്യം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രോഗമാണ്‌ ഛർദ്ദി-അതിസാരം.

കോളറ പിടിപെട്ട് നിർജലീകരണം സംഭവിച്ച രോഗിയെ ഒ.ആർ.എസ്. കുടിക്കാൻ നഴ്സുമാർ പ്രേരിപ്പിക്കുന്നു.

നിർ‌വചനംതിരുത്തുക

ഒ.ആർ.ടി യുടെ നിർ‌വചനത്തിൽ സമയാസമയങ്ങളിൽ മാറ്റം‌വന്നിട്ടുണ്ട്. 1980 കളിൽ ഡബ്ല്യു.എച്ച്.ഒ/യൂനിസെഫ് നിർദ്ദേശിക്കുന്ന ഔദ്യോഗിക ലായനിയായി ആയിരുന്നു ഒ.ആർ.ടി യെ നിർ‌വചിച്ചത്. ഔദ്യോഗികമായി തയ്യാർ ചെയ്യുന്ന ലായനി എല്ലായിപ്പോഴും ലഭ്യമല്ല എന്ന കാര്യത്തെ പരിഗണിച്ചു 1988 ൽ വീടുകളിൽ തയ്യാർ ചെയ്യാവുന്ന ഒരു ലായനിയായി ഒ.ആർ.എസിനെ പ്രഖ്യാപിച്ചു. ഒടുവിൽ 1993 ൽ ഇന്നത്തെ നി‌വചനത്തിലേക്ക് എത്തി. വയറിളക്കവും ഛർദ്ദി-അതിസാരവുമുള്ള രോഗികളെ തുടർച്ചയായി കുടിപ്പിക്കേണ്ടുന്ന വർദ്ധിതമായി നൽകേണ്ട ലായനിയായി ഒ.ആർ.ടി യെ വിശദീകരിക്കുന്നു.[1]

ഡബ്ല്യു.എച്.ഒ/യൂനിസെഫ് മാർഗനിർദ്ദേശങ്ങൾ പ്രകാരം, ഛർദ്ദി-അതിസാരത്തിന്റെ ആദ്യ ലക്ഷണമായ നിർജ്ജലീകരണം തടയുന്നതിന്‌ ഉപ്പും പഞ്ചസാരയും ചേർത്തുള്ള ലായനി വീടുകളിൽ തന്നെ ഉണ്ടാക്കി ഉപയോഗിച്ചു തുടങ്ങണം എന്നാണ്‌[2]‌. ഈ ലായനി തുടർച്ചയായി കുടിക്കണം എന്നും പറയുന്നു. നിർജ്ജലീകരണം സംഭവിച്ചു കഴിഞ്ഞാൽ മതിയായ ജലീകരണം ഉറപ്പുവരുത്തുന്നതിനായി അനുയോജ്യമായ ഡോസിൽ ഔദ്യോഗികമായി തന്നെ തയ്യാർ ചെയ്ത ഒ.ആർ.എസ്.(Oral Rehydration Solution) ലായിനി ഉപയോഗിച്ചായിരിക്കണം ചികിത്സ.

ഒ.ആർ.എസ്. ലായനി വീട്ടിൽ തയ്യാർ ചെയ്യുന്ന ഘട്ടത്തിൽ മതിയായ ശ്രദ്ധനൽകണം. ലായനിയിൽ ശരിയായ അനുപാതത്തിൽ പഞ്ചസാരയും ഉപ്പും ഉണ്ടാവണം. ഈ രണ്ട് ഘടകങ്ങളും ഇല്ലാത്ത വെള്ളം ഈ സമയത്ത് ഒഴിവാക്കുകയും വേണം. പഞ്ചസാരയുടേയും ഉപ്പിന്റെയും അളവ് തീരെകുറയുന്നതോ വേണ്ടത്ര ഇല്ലാത്തതോ ചികിത്സ ഫലപ്രദമാവാതെ വരാൻ ഇടയാകും.[2]

വീട്ടിൽ വെച്ച് ഉണ്ടാക്കുന്ന വിവിധ ലായനികളിൽ ഉൾപ്പെടുന്നവയാണ്‌ ഔദ്യോഗിക ഒ.ആർ.എസ്. ലായനി,ഉപ്പ് ചേർത്ത കഞ്ഞിവെള്ളം, ഉപ്പ് ചേർത്തുള്ള തൈര്‌ -മോര്‌ ലായനി,പച്ചക്കറിയുടേയോ കോഴിയിറച്ചിയുടെയോ ഉപ്പ് ചേർത്ത സൂപ്പ് എന്നിവ. ശുദ്ധമായ ജലമായിരിക്കണം ലായനി തയ്യാറാക്കുമ്പോൾ ഉപയോഗിക്കേണ്ടത്. മധുരമുള്ള പഴച്ചാറുകൾ,ശീതള പാനീയങ്ങൾ,മധുരമുള്ള ചായ,കാപ്പി, എന്നിവ ഒഴിവാക്കണം. അധികം പഞ്ചസാര ചേത്ത് കുടിക്കുന്നതെന്തും ഛർദ്ദി-അതിസാരത്തെ കൂടുതൽ അപകടകരമാക്കും.[2] വീട്ടിൽ തയ്യാർ ചെയ്ത് ഒ.ആർ.എസ്.ലായനി ഉപയോഗിക്കുമ്പോഴും നിർജലീകരണം തുടരുകയാണങ്കിൽ ചികിത്സക്കായി യോഗ്യനായ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം.

ലഭ്യതതിരുത്തുക

ഒ.ആർ.എസ്. പായ്ക്കറ്റുകൾ(sachets) ലഭ്യമല്ലാതാവുമ്പോൽ വീട്ടിൽ സാധാരണ തയ്യാർ ചെയ്യുന്ന ലായനി ഉപയോഗിക്കുന്നു. ഇതിൽ ഏറ്റവും ഓർത്തുവക്കാവുന്നത് വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്തുള്ള ലായനി തന്നെ. ഒരു ടീസ്പൂൺ ഉപ്പും എട്ട് ടീസ്പൂൺ പഞ്ചസാരയും നാല് ഔൺസ് ഓറഞ്ച് ചാറും(ഇത് വേണമെങ്കിൽ മാത്രം) ഒരു ലിറ്റർ ശുദ്ധമായ വെള്ളത്തിൽ ചേർത്ത് ഇത് തയ്യാർ ചെയ്യാം. വെള്ളം ശുദ്ധമാണോ എന്ന കാര്യത്തിൽ സംശയമുണ്ടങ്കിൽ പത്തുമിനുട്ട് തിളപ്പിച്ച് ആറിയതിന് ശേഷം മുകളിൽ പറഞ്ഞവ ചേർക്കാം.[3]

ലോകാരോഗ്യ സംഘടന/യൂനിസെഫ് ന്റെ ഒ.ആർ.എസ് നിർ‌വചനംതിരുത്തുക

Concentrations of ingredients in Reduced Osmolarity ORS[4]
Ingredient g/L Molecule mmol/L
സോഡിയം ക്ലോറൈഡ് (NaCl) 2.6 സോഡിയം 75
ഗ്ലൂക്കോസ്, anhydrous (C6H12O6) 13.5 ഗ്ലൂക്കോസ് 75
പൊട്ടാസ്യം ക്ലോറൈഡ് (KCl) 1.5 പൊട്ടാസ്യം 20
ക്ലോറൈഡ് 65
ട്രൈസോഡിയം സിട്രൈറ്റ്, ഡൈഹൈട്രേറ്റ് Na3C6H5O7•2H2O 2.9 Citrate 10

ഒ.ആർ.എസിൽ അടങ്ങിയിരിക്കേണ്ട ഘടകങ്ങളെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും യൂനിസെഫും സം‌യുക്തമായി മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്[5]. വിപണിയിൽ മേടിക്കാൻ കിട്ടുന്ന ഒ.ആർ.എസിന്റെ നിർമ്മാതാക്കൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ്‌ ഒ.ആർ.എസ്. ഉല്പാദിപ്പിക്കുന്നത്. 2006 ലാണ്‌ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഒടുവിലായി പരിഷ്‌കരിച്ചത്.[6] കുട്ടികളായ ഛർദ്ദി-അതിസാര രോഗികൾക്ക് ഒ.ആർ.എസിന്റെ കൂടെ സിങ്കും അധിക സപ്ലിമെന്റായി നൽകണമെന്ന് നിർദ്ദേശിക്കപ്പെടുന്നു[7]. മുതിർന്നവർക്കുള്ള സിങ്ക് സൾഫേറ്റ് ലായനി ഘടകങ്ങളും[8] കുട്ടികൾക്കുള്ള ഗുളിക രൂപത്തിലുള്ളവയും ലഭ്യമാണ്[9]‌.

അവലംബംതിരുത്തുക

  1. Cesar G. Victora (2000). "Reducing deaths from diarrhoea through oral rehydration therapy" (pdf). Bulletin of the World Health Organization. WHO. 78 (10): 1246–55. PMID 11100619. 00-0747. ശേഖരിച്ചത് 2009-02-17. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. 2.0 2.1 2.2 WHO: Programme for the Control of Diarrhoeal Diseases. "WHO/CDD/93.44: The selection of fluids and food for home therapy to prevent dehydration from diarrhoea: Guidelines for developing a national policy" (pdf). ശേഖരിച്ചത് 2009-02-16.
  3. "ORS Made at Home - rehydrate.org". ശേഖരിച്ചത് 2009-02-19.
  4. "യുനിസെഫ് കാറ്റലോഗ്". മൂലതാളിൽ നിന്നും 2009-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-17.
  5. WHO. "Pharmacopoeia Library: Oral Rehydration Salts". മൂലതാളിൽ നിന്നും 2009-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-16.
  6. UNICEF. "Improved formula for oral rehydration salts to save children's lives". മൂലതാളിൽ നിന്നും 2008-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-15.
  7. WHO. "The International Pharmacopoeia". ശേഖരിച്ചത് 2008-07-15.
  8. WHO. "Zinc Sulfate for ORS for adults" (pdf). ശേഖരിച്ചത് 2008-07-15.
  9. WHO. "Paediatric zinc sulfate tablets" (pdf). ശേഖരിച്ചത് 2008-07-15.
"https://ml.wikipedia.org/w/index.php?title=ഓറൽ_റീഹൈഡ്രേഷൻ_ചികിത്സ&oldid=3659172" എന്ന താളിൽനിന്ന് ശേഖരിച്ചത്