സണ്ണി ലിയോണിനെ പ്രധാന കഥാപാത്രമാക്കി സന്തോഷ് നായർ സംവിധാനം ചെയ്ത് 2020-ൽ പ്രദർശനത്തിനെത്തുന്ന ഒരു മലയാളഭാഷ ചലച്ചിത്രമാണ് രംഗീല.മണിരത്നം, സച്ചിൻ എന്നീ സിനിമകൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനാണ് ഈ ചിത്രം നിർമിക്കുന്നത്.സലീം കുമാർ, അജു വർഗീസ്, ഹരീഷ് കണാരൻ, ജോണി ആന്റണി,വിജയരാഘവൻ, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.സണ്ണി ലിയോൺ നായികയായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് രംഗീല.[1] സനിൽ എബ്രഹാം തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി കുഞ്ഞ നിർവഹിക്കുന്നു.വൺ വേൾഡ് എന്റർടെയ്ൻമെന്റാണ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

രംഗീല
സംവിധാനംസന്തോഷ് നായർ
നിർമ്മാണംജയലാൽ മേനോൻ
രചനസനിൽ എബ്രഹാം
അഭിനേതാക്കൾസണ്ണി ലിയോൺ
സലീം കുമാർ
അജു വർഗീസ്
വിജയരാഘവൻ
രമേഷ് പിഷാരടി
ജോണി ആന്റണി
ഛായാഗ്രഹണംനീൽ ഡി കുഞ്ഞ
ചിത്രസംയോജനംരഞ്ചൻ എബ്രഹാം
സ്റ്റുഡിയോബാക്ക് വാട്ടർ സ്റ്റുഡിയോസ്
വിതരണംവൺ വേൾഡ് എന്റർടെയ്ൻമെന്റ്
റിലീസിങ് തീയതി
  • 2020
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

രംഗീലയുടെ ചിത്രീകരണം 2019 ഫെബ്രുവരി 1-ന് ആരംഭിച്ചു.ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നേരത്തെ പല സിനിമകളും മലയാളത്തിൽ സണ്ണി ലിയോണിന്റെയായി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പലതും നടന്നില്ല.സണ്ണി ലിയോൺ തന്നെയാണ് താൻ മലയാള സിനിമയുടെ ഭാഗമാകാൻ പോകുന്ന വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.സണ്ണി ലിയോൺ അഭിനയിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകത രംഗീലയ്ക്കുണ്ട്.എന്നാൽ വൈശാഖ് സംവിധാനം ചെയ്ത് മധുര രാജ എന്ന ചിത്രത്തിലെ ഐറ്റം സോങിൽ സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.ഇത് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണവും ആയിരുന്നു.മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.[2]

അവലംബം തിരുത്തുക

  1. https://www.mathrubhumi.com/mobile/movies-music/news/sunny-leone-malayalam-movie-rangeela-santhosh-nair-madhuraraja-mammootty-movie-vyasakh-1.3510147
  2. https://www.manoramaonline.com/movies/movie-news/2018/11/15/suraj-venjaramoodu-aju-varghese-to-act-with-sunny-leone-in-rangeela.html
"https://ml.wikipedia.org/w/index.php?title=രംഗീല&oldid=3317005" എന്ന താളിൽനിന്ന് ശേഖരിച്ചത്