ജി. ശങ്കരക്കുറുപ്പ്

ഇന്ത്യന്‍ രചയിതാവ്‌
(ജി ശങ്കരക്കുറുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്.

ജി. ശങ്കരക്കുറുപ്പ്
ജി. ശങ്കരക്കുറുപ്പ്
ജി. ശങ്കരക്കുറുപ്പ്
തൊഴിൽഅദ്ധ്യാപകൻ, കവി, ഉപന്യാസകൻ, വിവർത്തകൻ, ഗാനരചയിതാവ്, ഇന്ത്യൻ പാർലമെന്റ് അംഗം
Genreകവിത
സാഹിത്യ പ്രസ്ഥാനംപ്രതീകാത്മക കവിത
ശ്രദ്ധേയമായ രചന(കൾ)ഓടക്കുഴൽ (കവിതാസമാഹാരം)

ജീവിതരേഖ തിരുത്തുക

1901 ജൂൺ 3-ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളതെ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2-ന്‌ അന്തരിച്ചു[1]. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കഠിനമായ അധ്വാനമാണ് കുടുംബത്തെ രക്ഷിച്ചത്.[അവലംബം ആവശ്യമാണ്] തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്.

അമ്മാവൻ ആണ് മൂന്നാം വയസിൽ എഴുത്തിനിരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച്ച് ) ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി.[2]

  • 1901 ജൂൺ മൂന്നിന് ജനനം
  • 1921 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
  • 1926 തൃശൂർ ട്രെയിനിങ് കോളേജിൽ
  • 1931-ൽ വിവാഹം, സഹധർമ്മിണി : സുഭദ്ര അമ്മ
  • 1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ
  • 1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • 1963 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • 1965 ജ്ഞാനപീഠം
  • 1978 ഫെബ്രുവരി രണ്ടിന് മരണം

രാജ്യസഭാംഗത്വം തിരുത്തുക

  • 1968-1972 : പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.

കൃതികൾ തിരുത്തുക

  • സൂര്യകാന്തി (1933)[3]
  • നിമിഷം (1945)
  • ഓടക്കുഴൽ (1950)
  • പഥികന്റെ പാട്ട് (1955)
  • വിശ്വദർശനം (1960)
  • മൂന്നരുവിയും ഒരു പുഴയും (1963)
  • ജീവനസംഗീതം (1964)
  • സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968)
  • പൂജാപുഷ്പം ( 1969‌)

ഉപന്യാസങ്ങൾ തിരുത്തുക

  • ഗദ്യോപഹാരം (1947)
  • മുത്തും ചിപ്പിയും (1958)

ആത്മകഥ തിരുത്തുക

തർജ്ജമകൾ തിരുത്തുക

ജീവചരിത്രങ്ങൾ തിരുത്തുക

  • ടിപ്പു
  • ഹൈദരാലി

ബാല കവിതാ സമാഹാരങ്ങൾ തിരുത്തുക

  • ഓലപ്പീപ്പി
  • കാറ്റേ വാ കടലേ വാ
  • ഇളംചുണ്ടുകൾ
  • വാർമഴവില്ലേ

പുരസ്കാരങ്ങൾ തിരുത്തുക

1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം[4] ജേതാവായിരുന്നു അദ്ദേഹം. 1967ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.

വിമർശനം തിരുത്തുക

വളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ് ജിയുടേത്. സുകുമാർ അഴീക്കോട് രചിച്ച "ശങ്കര കുറുപ്പ് വിമർശിക്കപ്പെടുന്നു" എന്ന ഖണ്ഡന നിരൂപണം നിരവധി അനുകൂല-പ്രതികൂല സംവാദങ്ങൾക്ക് കാരണമായി.

അവലംബം തിരുത്തുക

  1. 1.0 1.1 മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് താൾ 32
  2. "മഹാകവി ജി.ശങ്കരക്കുറുപ്പ്‌". കേരള കൾച്ചർ. മൂലതാളിൽ നിന്നും 2020-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 സെപ്റ്റംബർ 2020.
  3. 3.0 3.1 "മാതൃഭൂമി". മൂലതാളിൽ നിന്നും 2013-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-09.
  4. പട്ടിക ജ്ഞാനപീഠം.നെറ്റ്[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=ജി._ശങ്കരക്കുറുപ്പ്&oldid=3978440" എന്ന താളിൽനിന്ന് ശേഖരിച്ചത്