സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ്
സോവിയറ്റു യൂണിയനും ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പരധാരണ വളർത്തുന്നതിനും സോവിയറ്റ് യൂണിയൻ 1964 ൽ ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയ ഒരു പുരസ്കാരമായിരുന്നു സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ്. സമ്മാനത്തുകയും ഫലകവും ഇതിനോടൊപ്പം നൽകിയിരുന്നു. പ്രശസ്തരായ കവികൾ, കലാകാരന്മാർ, കായികതാരങ്ങൾ, സംഗീതജ്ഞർ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവർക്കാണ് ഈ പുരസ്ക്കാരം നൽകിയിരുന്നത്[1]. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ 1990 -നു മുൻപു ചെന്നൈയിലെ സോവിയറ്റ് നയതന്ത്രകാര്യാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിച്ചിരുന്ന മാസികയായിരുന്നു സോവിയറ്റ് നാട്.
സി. അച്യുതമേനോൻ, തകഴി, ജി. ശങ്കരക്കുറുപ്പ്, പവനൻ (രണ്ടു പ്രാവശ്യം)[2] എൻ.വി.കൃഷ്ണവാര്യർ, എം.ലീലാവതി, പി.കേശവദേവ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, ഒ.എൻ.വി.കുറുപ്പ്, കെ. എം.ജോർജ്, കെ.പി.ജി എന്നിവർ കേരളത്തിൽ നിന്നും ഈ പുരസ്ക്കാരം ലഭിച്ചിട്ടുള്ള വ്യക്തികളാണ്.