ജലോത്സവം (ചലച്ചിത്രം)

മലയാളചലച്ചിത്രം

സിബി മലയിലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജലോത്സവം. ഗ്രേറ്റ് മൂവി എന്റർടൈൻ‌മെന്റിന്റെ ബാനറിൽ ശ്യാം ജയൻ, എൽ. ഗോപകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രം സ്വാമി ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എം. സിന്ധുരാജ് ആണ്.

ജലോത്സവം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
നിർമ്മാണംശ്യാം ജയൻ
എൽ. ഗോപകുമാർ
രചനഎം. സിന്ധുരാജ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
നെടുമുടി വേണു
നവ്യ നായർ
സംഗീതംഅൽഫോൻസ് ജോസഫ്
ഗാനരചനബിയാർ പ്രസാദ്
വയലാർ ശരത്ചന്ദ്രവർമ്മ
സുരേഷ് മാധവ്
വരുൺ ജെ. തിലക്
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംസ്വാമി ഫിലിംസ്
റിലീസിങ് തീയതി2004 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ബിയാർ പ്രസാദ്, വയലാർ ശരത്ചന്ദ്രവർമ്മ, സുരേഷ് മാധവ്, വരുൺ ജെ. തിലക് എനിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അൽഫോൻസ് ജോസഫ് ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ വിപണനം ചെയ്തത് മീഡിയ ക്യാറ്റ്.

ഗാനങ്ങൾ
  1. കേരനിരകളാടും – പി. ജയചന്ദ്രൻ
  2. കണ്ണീരിന്റെ (വാവേ വാവാവോ) – ജി. വേണുഗോപാൽ (ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ)
  3. മിഴിയിലെ നാണം – പി. ജയചന്ദ്രൻ , സുജാത മോഹൻ (ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ)
  4. താരകപ്പൊടി – എം.ജി. ശ്രീകുമാർ , കോറസ്
  5. കണ്ണീരിന്റെ – ജ്യോത്സ്ന (ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ)
  6. മനസ്സിൽ – വരുൺ ജെ. തിലക്, സംഗീത മോഹൻ (ഗാനരചന – വരുൺ ജെ. തിലക്)
  7. മഴ മഞ്ഞിൻ പുലരി – ഫ്രാങ്കോ (ഗാനരചന – സുരേഷ് മാധവ്)
  8. കുളിരില്ലം വാഴും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജലോത്സവം_(ചലച്ചിത്രം)&oldid=2330429" എന്ന താളിൽനിന്ന് ശേഖരിച്ചത്