ജലധാര പമ്പ് സെറ്റ് സിൻസ് 1962
ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962.[4] സനു കെ. ചന്ദ്രന്റെ കഥയെ ആസ്പദമാക്കി ആഷിഷ് ചിന്നപ്പയും പ്രജിൻ എം.പി. യും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.[5] ഉർവ്വശിയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സനുഷ, സാഗർ രാജൻ, ജോണി ആന്റണി, ടി.ജി. രവി എന്നിവർ സഹതാരങ്ങൾ ആയി അഭിനയിക്കുന്നു. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ രാജൻ, സനിത ശശിധരൻ, ആര്യ പ്രിഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[6][7]
ജലധാര പമ്പ് സെറ്റ് സിൻസ് 1962 | |
---|---|
സംവിധാനം | ആഷിഷ് ചിന്നപ്പ |
നിർമ്മാണം |
|
രചന |
|
കഥ | സനു കെ. ചന്ദ്രൻ |
അഭിനേതാക്കൾ | |
സംഗീതം | കൈലാസ് മേനോൻ |
ഛായാഗ്രഹണം | സജിത്ത് പുരുഷൻ |
ചിത്രസംയോജനം | രതിൻ രാധാകൃഷ്‌ണൻ |
സ്റ്റുഡിയോ | വണ്ടർഫ്രെയിംസ് ഫിലിംലാൻഡ് |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2.3 കോടി[2] |
സമയദൈർഘ്യം | 139 മിനിറ്റുകൾ[3] |
അഭിനേതാക്കൾ
തിരുത്തുക- ഉർവ്വശി - മൃണാളിനി ടീച്ചർ
- ഇന്ദ്രൻസ് - മോട്ടോർ മണി
- സനുഷ - ചിപ്പി, മൃണാളിനിയുടെ മകൾ
- സാഗർ രാജൻ - ഉണ്ണി, മൃണാളിനിയുടെ ഡ്രൈവർ
- ജോണി ആന്റണി - ഭട്ടതിരി, മണിയുടെ അഭിഭാഷകൻ
- ടി.ജി. രവി - രവി, മൃണാളിനിയുടെ അഭിഭാഷകൻ
- വിജയരാഘവൻ - ചന്ദ്രൻ മാഷ്, മൃണാളിനിയുടെ ഭർത്താവ്
- നിഷാ സാരംഗ് - ലളിത, മണിയുടെ ഭാര്യ
- ജയൻ ചേർത്തല - ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
- അൽത്താഫ് സലീം - അരുൺ
- ശിവജി ഗുരുവായൂർ - രാജേന്ദ്രൻ, പോലീസ് സബ് ഇൻസ്പെക്ടർ
- സജിൻ ചെറുകയിൽ - ഗിരീഷ്
- കലാഭവൻ ഹനീഫ്
- ആദിൽ ബ്രൂണോ - അമ്പരൻ
- വിഷ്ണു ഗോവിന്ദൻ - സുമേഷ്
- ഡാവിഞ്ചി സന്തോഷ്
- തങ്കച്ചൻ വിതുര
- ജോഷി മേടയിൽ - അഭിഭാഷകൻ ജോജി
- അഞ്ജലി സുനിൽ കുമാർ - അഞ്ജലി, മണിയുടെ മകൾ
- സ്നേഹ ബാബു - കിങ്ങിണി
- നിത കർമ്മ - ബിന്ദു
- ഷൈലജ അമ്പു - കവിത
- ശ്രീ രമ്യ - അമ്പിളി
നിർമ്മാണം
തിരുത്തുകചിത്രീകരണം
തിരുത്തുകചിത്രത്തിന്റെ സ്വിച്ച് ഓണും പൂജയും 14 ജൂലൈ 2022 ന് ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു.[8] 15 ജൂലൈ 2022 ന് ആരംഭിച്ച ചിത്രീകരണം ഓഗസ്റ്റിൽ പൂർത്തിയായി.[9] പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആയിരുന്നു പ്രധാന ചിത്രീകരണ സ്ഥലം.[10][11]
മാർക്കറ്റിംഗ്
തിരുത്തുകഇന്ദ്രൻസ്, ഉർവ്വശി, സനുഷ, സാഗർ രാജൻ, ജോണി ആന്റണി, ടി.ജി. രവി, അഞ്ജലി സുനിൽ കുമാർ എന്നിവരെ ഉൾക്കൊള്ളിച്ച് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ 4 ജൂലൈ 2023 ന് പുറത്തിറങ്ങി.[8][12] സാമൂഹ്യ മാധ്യമങ്ങൾ വഴി സുരേഷ് ഗോപി ആണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഷൈലജ അമ്പു, സ്നേഹ ബാബു, നിത കർമ്മ, ശ്രീ രമ്യ എന്നിവരെ ഉൾപ്പെടുത്തി 'മുതിരങ്ങാടി കലവറയിലെ താരങ്ങൾ' എന്ന കഥാപാത്ര പോസ്റ്റർ 31 ജൂലൈ 2023 ന് പുറത്തിറങ്ങി.[13][14]
സംഗീതം
തിരുത്തുകകൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.[15] മനു മഞ്ജിത്തും ബി.കെ. ഹരിനാരായണനും വരികൾ രചിച്ചിരിക്കുന്നു.[15] ചിത്രത്തിന്റെ ഓഡിയോ അവകാശം ടി-സീരീസ് സ്വന്തമാക്കി.
ഗാനം | ഗായകർ | ഗാനരചയിതാവ് | ദൈർഘ്യം |
---|---|---|---|
"കുരുവി" | വൈഷ്ണവ് ഗിരീഷ് | മനു മഞ്ജിത്ത് | 4:12 |
"ഈ മഴമുകിലോ" | കെ.എസ്. ചിത്ര | ബി.കെ. ഹരിനാരായണൻ | 2:54 |
ആകെ ദൈർഘ്യം: | 7:06 |
പ്രകാശനം
തിരുത്തുകതീയേറ്റർ
തിരുത്തുക11 ഓഗസ്റ്റ് 2023 ന് ശ്രീ പ്രിയ കമ്പൈൻസ് വഴി വണ്ടർഫ്രെയിംസ് ഫിലിംലാൻഡ് ആണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്.[8][16]
സ്വീകരണം
തിരുത്തുകനിരൂപക സ്വീകരണം
തിരുത്തുകമനോരമഓൺലൈനിന്റെ നിരൂപകയായ ആർ.ബി. ശ്രീലേഖ ഇപ്രകാരം എഴുതി, "ജലധാര പമ്പ് സെറ്റ് സിൻസ് 1962 ചിരിയും ആക്ഷേപഹാസ്യവും ഗൗരവമായ കഥയും വാഗ്‌ദാനം ചെയ്യുന്ന ഒരു സിനിമാറ്റിക് അനുഭവമാണ്. ഏറെ ഗൗരവമുള്ള വിഷയം നർമ്മത്തിൽ പൊതിഞ്ഞ് കയ്യടക്കത്തോടെ അവതരിപ്പിച്ചതിൽ സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്."[17]
അവലംബങ്ങൾ
തിരുത്തുക- ↑ "Jaladhara Pumpset Since 1962 (2023) | Jaladhara Pumpset Since 1962 Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2022-05-27. Retrieved 2023-08-13.
- ↑ admin (2023-08-09). "Jaladhara Pumpset Since 1962 Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-13.
- ↑ "Jaladhara Pumpset Since 1962UA". The Times of India. ISSN 0971-8257. Retrieved 2023-08-13.
- ↑ "'എന്താ വെയ്റ്റ്, എന്താ തലയെടുപ്പ്'; ജലധാര പമ്പ് സെറ്റ് സിൻസ് 1962 വെള്ളിയാഴ്ച മുതൽ". മാതൃഭൂമി.കോം. 2023-08-10. Retrieved 2023-08-13.
- ↑ "കേസ് ജയിക്കാൻ ഉർവ്വശിയും ഇന്ദ്രൻസും നേർക്കുനേർ; ഏഴ് വർഷങ്ങൾക്കു ശേഷം സനുഷ അഭിനയിക്കുന..." മറുനാടൻ മലയാളി. 2023-08-03. Retrieved 2023-08-13.
- ↑ ലേഖകൻ, മനോരമ (2023-08-03). "7 വർഷങ്ങൾക്കുശേഷം സനുഷ; 'ജലധാര പമ്പ് സെറ്റ്' ട്രെയിലർ". മനോരമ ഓൺലൈൻ.കോം. Retrieved 2023-08-13.
- ↑ "'ജലധാര പമ്പ് സെറ്റ്: സിൻസ് 1962' ഫസ്റ്റ്ലുക്ക്; ഏഴു വർഷത്തിന് ശേഷം മലയാള സിനിമയിൽ സനുഷ". ഏഷ്യാനെറ്റ് ന്യൂസ്. 2023-07-07. Retrieved 2023-08-13.
- ↑ 8.0 8.1 8.2 "Jaladhara Pumpset Since 1962 | ജലധാര പമ്പ് സെറ്റ് സിൻസ് 1962 (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-08-13.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Jaladhara Pumpset Movie: ഇന്ദ്രൻസും ഉർവശിയും ഒന്നിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962ന്റെ ഷൂട്ടിങ് പൂർത്തിയായി; വീഡിയോ പങ്കുവെച്ച് സനൂഷ". Zee News Malayalam. 2022-08-31. Retrieved 2023-08-13.
- ↑ abhijith.vm. "കുടുംബ പ്രേക്ഷകർക്ക് 'ജലധാര പമ്പ് സെറ്റ്' ഇഷ്ടപ്പെടും; സംവിധായകൻ പറയുന്നു". Asianet News Network Pvt Ltd. Retrieved 2023-08-13.
- ↑ അനൂപ്, കെ ആർ. "കൊല്ലങ്കോട് ചിത്രീകരിച്ച സിനിമ, കേരളത്തിലെ ഗ്രാമഭംഗി ഇവിടെയാണ് ഉള്ളതെന്ന് സംവിധായകൻ ആശിഷ് ചിന്നപ്പ". malayalam.webdunia.com. Retrieved 2023-08-13.
- ↑ "" ജലധാര പമ്പ് സെറ്റ് – സിൻസ് 1962". ഫസ്റ്റ് ലുക്ക് പോസ്റ്റർ". ഗ്ലോബൽ ഇന്ത്യൻ ന്യൂസ് (in Malayalam). 2023-07-05. Retrieved 2023-08-13.
{{cite web}}
: CS1 maint: unrecognized language (link) - ↑ "'മുതിരങ്ങാടി കലവറയിലെ താരങ്ങ'ളായ പെണ്ണുങ്ങൾ; രസകരമായ പോസ്റ്ററുമായി 'ജലധാര പമ്പ് സെറ്റ് - സിൻസ് 1962'". Retrieved 2023-08-13.
- ↑ "'ജലധാര പമ്പ് സെറ്റ് സിൻസ് 1962'; പുതിയ ക്യാരക്‌ടർ പോസ്റ്ററുകളെത്തി". ETV Bharat News. Retrieved 2023-08-13.
- ↑ 15.0 15.1 "'ജയിലർ' തരംഗത്തിൽ മുങ്ങിപ്പോവാതെ 'ജലധാര പമ്പ് സെറ്റ്' ; കൂടുതൽ തിയേറ്ററുകൾ നേടി മുന്നോട്ട്". ETV ഭാരത്. 2023-08-13. Retrieved 2023-08-13.
- ↑ "കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലും ജലധാര പമ്പ് സെറ്റും തിയേറ്ററുകളിൽ; ഈ വെള്ളിയാഴ്‌ച റിലീസുകൾ." ETV Bharat News. Retrieved 2023-08-13.
- ↑ ശ്രീലേഖ, ആർ.ബി. (2023-08-11). "ചിരിയും ആക്ഷേപഹാസ്യവും; കയ്യടി നേടുന്ന 'ജലധാര പമ്പ്സെറ്റ്'; റിവ്യു". മനോരമഓൺലൈൻ. Retrieved 2023-08-14.