സുരഭി
കേരളത്തിൽ കരകൗശല വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന കരകൗശല അപ്പെക്സ് സഹകരണ സംഘം (Handicraft Apex Co-operative Society) എന്ന സ്ഥാപനമാണ് സുരഭി എന്ന പേരിൽ അറിയപ്പെടുന്നത്.[1][2] കേരള സംസ്ഥാന സർക്കാരിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1964-ൽ നിലവിൽ വന്നു.[3] കരകൗശല കലാകാരൻമാർ നിർമ്മിക്കുന്ന ഉൽപന്നങ്ങൾ ശേഖരിച്ചു വിപണിയിലെത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[3] കരകൗശല വ്യവസായത്തിന്റെ പുരോഗതിക്കായി 1968-ൽ തിരുവനന്തപുരം ആസ്ഥാനമാക്കി കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷനും (Handicraft Development Corporation) നിലവിൽ വന്നു.[4]
അവലംബം
തിരുത്തുക- ↑ "കരകൗശലം". കേരള സർക്കാർ. Archived from the original on 2017-11-29. Retrieved 2017-11-29.
- ↑ "വ്യവസായം, അധ്വാനം, തൊഴിൽ". കേരള സർക്കാർ. Archived from the original on 2017-10-05. Retrieved 2017-11-29.
- ↑ 3.0 3.1 "സുരഭി". ഔദ്യോഗിക വെബ്സൈറ്റ്. Archived from the original on 2017-12-18. Retrieved 2017-11-29.
- ↑ "കരകൗശല വികസന കോർപ്പറേഷൻ". കേരള സർക്കാർ. Archived from the original on 2017-11-29. Retrieved 2017-11-29.
പുറംകണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2017-12-18 at the Wayback Machine.