മുകൾഭാഗത്തെ വശങ്ങൾ തൃകോണാകൃതിയിലുള്ളതും അവയെല്ലാം തന്നെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള കെട്ടിടത്തെയാണ്‌ പിരമിഡ് എന്ന് പറയുന്നത്. പിരമിഡിന്റെ അടിത്തറ സാധാരണയായി ചതുർഭുജം അല്ലെങ്കിൽ ത്രിഭുജം ആയിരിക്കും (പൊതുവായി ഏത് ബഹുഭുജ രൂപവും ആകാവുന്നതാണ്‌).

The Egyptian pyramids of the Giza Necropolis, as seen from the air
Pyramid of the Moon, Teotihuacan
Prasat Thom temple at Koh Ker
Pyramids of Güímar, Tenerife (Spain)
Madghacen king's burial conical pyramids of ancient Numidia (modern-day Algeria)
പിരമിഡ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പിരമിഡ് (വിവക്ഷകൾ) എന്ന താൾ കാണുക. പിരമിഡ് (വിവക്ഷകൾ)
Khafre's Pyramid

പ്രാചീന സ്മാരകങ്ങൾ

തിരുത്തുക

പല പുരാതന നാഗരികതകളും പിരമിഡ് രൂപത്തിലുള്ള നിർമ്മിതികൾ അവശേഷിപ്പിച്ചതായി കാണാം.

ഈജിപ്ഷ്യൻ പിരമിഡുകൾ

തിരുത്തുക

ഏറ്റവും പ്രശസ്തമായതാണ്‌ ഈജിപ്തിലെ പിരമിഡുകൾ, കല്ലുകളാലോ മൺക്കട്ടകളാലോ നിർമ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതികളാണ്‌. പിരമിഡുകളെ പുരാതന ഈജിപ്തിൽ മെർ എന്നാണ്‌ വിളിച്ചിരുന്നതെന്ന് മാർക്ക് ലെഹ്നെർ പ്രസ്താവിക്കുന്നു[അവലംബം ആവശ്യമാണ്]. ഗിസയിലെ പിരമിഡാണ്‌ ഇവയിൽ ഏറ്റവും വലുത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളവയിൽപ്പെട്ടതുമാണ്‌[അവലംബം ആവശ്യമാണ്]. 1300 എ.ഡി യിൽ ലിങ്കൻ കത്രീഡൽ നിർമ്മിക്കപ്പെടുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഉയരം കൂടിയ മനുഷ്യനിർമ്മിതി. ഇതിന്റെ അടിത്തറക്ക് 52,600 ചതുർശ്ര മീറ്റർ വ്യാപ്തിയുണ്ട്.

ഈജിപ്ഷ്യൻ പിരമിഡുകൾ ലോകത്തിലെ പ്രാചീന സപ്താത്ഭുതങ്ങളിലൊന്നാണ്‌.. പുരാതന ഈജിപ്തിൽ പിരമിഡുകളുടെ മേലറ്റം സ്വർണ്ണത്താലും, വശങ്ങൾ മിനുക്കിയ ചുണ്ണാമ്പ്കല്ലുകളാൽ പൊതിയുകയും ചെയ്തിരുന്നു, ശേഷം ഇത്തരം കല്ലുകൾ ഇളകി വീഴുകയോ മറ്റ് കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.

ഇവയുടെ നിർമ്മാണരീതിയെക്കുറിച്ചുള്ള അതിസങ്കീർണമായ സിധാന്തങ്ങളൊന്നും തന്നെ ഇത് പോലൊന്നിന്റെ നിർമ്മാണം ആധുനികലോകത്ത് സാധ്യമായ രൂപത്തിൽ ലഭ്യമല്ല. ഈജിപ്ഷ്യൻ പിരമിഡുകൾ മനുഷ്യ നിർമിതമാകാനുള്ള സാധ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള വാദഗതികൾ ഉണ്ടെങ്കിലും പ്രാചീന ലോകത്തെ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങൾ അവയെ ചോദ്യം ചെയ്യുന്നുണ്ട്‌. ഉദാഹരണമായി നികോളാസ് ടെസ്ലയുടെ ചില വയർലെസ്സ് എനർജി ട്രാൻസ്ഫർ ഗവേഷണങ്ങളുടെ ഒരു ഉയർന്ന മാതൃകയായി ഈജിപ്ഷ്യൻ പിരമിഡുകളെ നോക്കിക്കാണുന്ന ഭൗതിക ശാസ്ത്രഞ്ജന്മാരും ഭൌമ ശാസ്ത്രഞ്ജന്മാരുമുണ്ട്.

"https://ml.wikipedia.org/w/index.php?title=പിരമിഡ്&oldid=3843876" എന്ന താളിൽനിന്ന് ശേഖരിച്ചത്