ക്വോറാ
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായുള്ള ഒരു ചോദ്യോത്തര വെബ്‌സൈറ്റാണ് ക്വോറാ. ക്വോറായിൽ ചോദ്യങ്ങൾ അതിന്റെ കമ്മ്യൂണിറ്റി ഉപഭോക്താക്കൾ സൃഷ്ടിക്കുകയും ഉത്തരം നൽകുകയും തിരുത്തുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്നു.[3] ഈ വെബ്സൈറ്റ് 2009 ജുൺ ജൂൺ 25-ന് സ്ഥാപിക്കുകയും 2010 ജുണിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുകയും ചെയ്തു.[4] നിലവിൽ മലയാളം ഉൾപ്പെടെ 24 ഭാഷകളിൽ ക്വോറാ ലഭ്യമാണ്.[5]2020-ലെ കണക്കനുസരിച്ച്, ഒരു മാസം 300 ദശലക്ഷം ഉപയോക്താക്കൾ വരെ ഈ വെബ്‌സൈറ്റ് സന്ദർശിച്ചു.[6]
Type of business | Private |
---|---|
വിഭാഗം | Question and answer |
ലഭ്യമായ ഭാഷകൾ | Arabic, Marathi, Danish, Dutch, English, Finnish, French, German, Gujarati, Hebrew, Hindi, Indonesian, Italian, Japanese, Kannada, Malayalam, Bengali, Norwegian, Polish, Portuguese, Spanish, Swedish, Tamil, Telugu[1] |
സ്ഥാപിതം | ജൂൺ 25, 2009 |
ആസ്ഥാനം | Mountain View, California, U.S. |
സേവന മേഖല | Worldwide |
സ്ഥാപകൻ(ർ) | Adam D'Angelo Charlie Cheever |
പ്രധാന ആളുകൾ | Adam D'Angelo (CEO) Kelly Battles (CFO) |
വരുമാനം | US$20 million (2018) |
ഉദ്യോഗസ്ഥർ | 200–300 (2019) |
യുആർഎൽ | www |
അംഗത്വം | Optional to read, required to interact |
ആരംഭിച്ചത് | ജൂൺ 21, 2010 |
നിജസ്ഥിതി | Active |
പ്രോഗ്രാമിംഗ് ഭാഷ | Python, C++[2] |
ചരിത്രം
തിരുത്തുകസ്ഥാപിക്കലും നാമകരണവും
തിരുത്തുക2009 ജൂണിൽ മുൻ ഫേസ്ബുക്ക് ജീവനക്കാരായ ആദം ഡി ആഞ്ചലോയും ചാർലി ചീവറും ചേർന്നാണ് ക്വോറ സ്ഥാപിച്ചത്.[7] "ആദം ഡി ആഞ്ചലോയും ചാർളി ചീവറും ചേർന്ന് എങ്ങനെയാണ് ക്വോറ എന്ന പേര് വന്നത്?" എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ 2011-ൽ ക്വോറയിൽ എഴുതിയ, ചാർലി ചീവർ പറഞ്ഞു, "ഞങ്ങൾ ചിന്തിക്കാൻ കഴിയുന്ന എല്ലാ ആശയങ്ങൾക്കായി ബ്രെയിൻസ്റ്റോമിംഗ്(ഒരു കൂട്ടം ആളുകൾ തുറന്നതും സ്വതന്ത്രവുമായ ഒരു പ്രക്രിയയിലൂടെ ആശയങ്ങളും പരിഹാരങ്ങളും സൃഷ്ടിക്കുന്ന ഒരു ക്രിയേറ്റീവായ പ്രശ്നപരിഹാരത്തിനുള്ള ടെക്കനിക്കാണ് ബ്രെയിൻസ്റ്റോമിംഗ്.) നടത്തി, ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു.[8] സുഹൃത്തുക്കളുമായി കൂടിയാലോചിക്കുകയും ഞങ്ങൾ ഇഷ്ടപ്പെടാത്തവരെ ഒഴിവാക്കുകയും ചെയ്ത ശേഷം, ഞങ്ങൾ അത് അഞ്ചോ ആറോ ഫൈനലിസ്റ്റുകളായി ചുരുക്കി. ചീവർ തുടർന്നു പറഞ്ഞു, "ക്വോറയുടെ ഏറ്റവും അടുത്ത മത്സരം പേരിടുന്നതിനായിരുന്നു ക്വിവർ എന്ന പേരിൽ നിന്ന് ക്വോറ എന്നാക്കി മാറ്റി."[8]
അവലംബം
തിരുത്തുക- ↑ "Languages on Quora". Quora.
- ↑ "Why did Quora choose C++ over C for its high performance services? - Quora". Quora. Retrieved February 12, 2011.
- ↑ Wortham, Jenna (March 12, 2010). "Facebook Helps Social Start-Ups Gain Users". The New York Times. Retrieved March 29, 2010.
- ↑ Kincaid, Jason (June 22, 2010). "Quora's Highly Praised Q&A Service Launches To The Public (And The Real Test Begins)". Techcrunch.com. Retrieved April 6, 2013.
- ↑ https://www.quora.com/q/quora/Quora-is-now-available-in-24-Languages
- ↑ Schleifer, Theodore (May 16, 2019). "The question-and-answer Quora platform is now worth $2 billion". Vox. Retrieved July 15, 2020.
- ↑ Schleifer, Theodore (May 16, 2019). "Yes, Quora still exists, and it's now worth $2 billion: According to some, the financing round for the question-and-answer platform speaks to the high valuation for virtually everything these days in the tech sector". Vox. Retrieved May 17, 2019.
- ↑ 8.0 8.1 Cheever, Charlie. "Charlie Cheever's answer to How did Adam D'Angelo and Charlie Cheever come up with the name Quora?". Quora. Quora, Inc. Retrieved 17 May 2019.