ഹീബ്രു
ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ് ഹീബ്രു ഭാഷ ( എബ്രായ ഭാഷ).(עִבְרִית, ⓘ, Hebrew IPA: [ivˈʁit] or Hebrew IPA: [ʕivˈɾit]) ഇസ്രയേലിൽ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ [1]ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. ഇസ്രയേലിൽ ഭൂരിപക്ഷം ജനങ്ങളും സംസാരഭാഷയായി ഉപയോഗിക്കുന്ന ഇത് അറബിഭാഷയോടൊപ്പം ഒരു ഔദ്യോഗികഭാഷയാണ്. ഹീബ്രു അക്ഷരമാല ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ് ആധുനിക ഹീബ്രു ഭാഷ എഴുതപ്പെടുന്നത്.
ഹീബ്രു | |
---|---|
עִבְרִית Ivri't | |
Pronunciation | [ʔivˈrit] (standard Israeli), [ʕivˈɾit] (standard Israeli (Sephardi)), [ʕivˈriθ] (Oriental), [ˈivʀis] (Ashkenazi) |
Region | ഇസ്രയേൽ ,Argentina, Belgium, Brazil, Chile, Canada, Sweden France, Germany, Iran, Lebanon, Netherlands, Nigeria, Russia, Panama, United Kingdom, United States and Uruguay. It has also served as the liturgical language of Judaism for over 3,500 years. |
Native speakers | Extinct as a spoken language by the 4th century AD; Sephardi Hebrew revived in the 1880s, and now with around 7 million speakers[അവലംബം ആവശ്യമാണ്], (United States: 195,375).1 1United States Census 2000 PHC-T-37. Ability to Speak English by Language Spoken at Home: 2000. Table 1a.PDF (11.8 KiB) |
ഹീബ്രു ലിപി | |
Official status | |
Official language in | ഇസ്രയേൽ |
Regulated by | Academy of the Hebrew Language האקדמיה ללשון העברית(HaAqademia LaLashon Ha‘Ivrit) |
Language codes | |
ISO 639-1 | he |
ISO 639-2 | heb |
ISO 639-3 | Either:heb – Modern Hebrewhbo – Ancient Hebrew |
വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന മൂലത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്.
ചരിത്രം
തിരുത്തുകകനാനൈറ്റ് ഭാഷാ വിഭാഗത്തിലെ ഒരു അംഗമാണ് ഹീബ്രൂ. കനാനൈറ്റ് ഭാഷകൾ വടക്കുപടിഞ്ഞാറൻ സെമിറ്റിക് ഭാഷാകുടുംബത്തിൽ പെട്ട ഭാഷയാണ്.[2]
ഇസ്രായേൽ, ജൂദാ എന്നീ രാജ്യങ്ങളിൽ ബി.സി. പത്താം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂവിന് വലിയ സ്ഥാനമുണ്ടായിരുന്നു. പുരാതനകാലത്ത് ബാബിലോൺ പ്രവാസത്തിനു ശേഷം എത്രമാത്രം ഹീബ്രൂ ഭാഷ സംസാരഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിൽ പണ്ഠിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാലത്ത് ഈ പ്രദേശത്തെ പ്രധാന അന്താരാഷ്ട്ര ഭാഷ പഴയ അരമായ ഭാഷയായിരുന്നു.
ലേറ്റ് ആന്റിക്വിറ്റി കാലത്തോടെ സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂ വംശനാശം വന്നുപോയിരുന്നു. പക്ഷേ ഇത് പിന്നീടും സാഹിത്യത്തിനും മതപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു. മദ്ധ്യകാല ഹീബ്രൂ ഭാഷയ്ക്ക് പല ഭാഷാഭേദങ്ങളുമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹീബ്രൂ ഒരു സംസാരഭാഷയായി പുനരുജ്ജീവിക്കപ്പെടുകയായിരുന്നു.
ഏറ്റവും പഴക്കമുള്ള ഹീബ്രൂ ലിഖിതങ്ങൾ
തിരുത്തുക2008 ജൂലൈ മാസത്തിൽ ഇസ്രായേലി ആർക്കിയോളജിസ്റ്റായ യോസ്സി ഗാർഫിങ്കെൽ ഖിർബെത് കൈയാഫ എന്ന സ്ഥലത്തുനിന്ന് ഒരു മൺപാത്രക്കഷണം കണ്ടെടുത്തു. ഇത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഹീബ്രൂ എഴുത്താണെന്ന് ഇദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇതിന്റെ പ്രായം 3000 വർഷത്തോളമാണത്രേ.[3][4] ഹീബ്രൂ സർവ്വകലാശാലയിലെ ആർക്കിയോളജിസ്റ്റായ ആമിഹായി മാസർ പറയുന്നത് ഈ ലിഖിതം “പ്രോട്ടോ കനാനൈറ്റ്" ഭാഷയിലാണെന്നും "ഇക്കാലത്ത് ലിപികൾ തമ്മിലും ഭാഷകൾ തമ്മിലുമുള്ള വേർതിരിവ് വ്യക്തമായിരുന്നില്ല" എന്നുമാണ്. ഈ ലിഖിതത്തെ ഹീബ്രൂ എന്ന് വിളിക്കുന്നത് കടന്ന കൈയ്യാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.[5]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-02-18. Retrieved 2012-07-12.
- ↑ Ross, Allen P. Introducing Biblical Hebrew, Baker Academic, 2001.
- ↑ BBC News, 30 October 2008, 'Oldest Hebrew script' is found, Retrieved 3 March 2010
- ↑ Mail Online, 31 October 2008, Daily Mail, Retrieved 3 March 2010
- ↑ "Haaretz, 30.10.08, Retrieved 8 November 2010". Archived from the original on 2011-08-06. Retrieved 2013-08-13.
ഇതും കാണുക
തിരുത്തുകഗ്രന്ഥസൂചിക
തിരുത്തുക- Hoffman, Joel M, In the Beginning: A Short History of the Hebrew Language. New York: NYU Press. ISBN 0-8147-3654-8.
- Izre'el, Shlomo, "The emergence of Spoken Israeli Hebrew", in: Benjamin Hary (ed.), The Corpus of Spoken Israeli Hebrew (CoSIH): Working Papers I (2001)
- Kuzar, Ron, Hebrew and Zionism: A Discourse Analytic Cultural Study. Berlin & New York: Mouton de Gruyter 2001. ISBN 3-11-016993-2, ISBN 3-11-016992-4.
- Laufer, Asher. "Hebrew", in: Handbook of the International Phonetic Association. Cambridge University Press 1999. ISBN 0-521-65236-7, ISBN 0-521-63751-1.
- Sáenz-Badillos, Angel, 1993 A History of the Hebrew Language (trans. John Elwolde). Cambridge, England: Cambridge University Press. ISBN 0-521-55634-1
- ഗിലാദ് ത്സുക്കെർമൻ (Zuckermann, Ghil'ad), 2020 Revivalistics: From the Genesis of Israeli to Language Reclamation in Australia and Beyond, Oxford University Press ISBN 9780199812790 / ISBN 9780199812776
- ഗിലാദ് ത്സുക്കെർമൻ (Zuckermann, Ghil'ad), 2003 Language Contact and Lexical Enrichment in Israeli Hebrew, Palgrave Macmillan ISBN 9781403917232 / ISBN 9781403938695
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- General
- Ancient Hebrew Research Center, research and learning Hebrew resources
- History of the Ancient and Modern Hebrew Language by David Steinberg
- Short History of the Hebrew Language by Chaim Menachem Rabin
- Courses, tutorials, dictionaries
- Fully Transliterated Modern Hebrew Course Archived 2021-08-21 at the Wayback Machine. (with listing of verb roots and derived verbs)
- Modern Hebrew for Beginners at the University of Texas at Austin College of Liberal Arts
- Morfix online dictionary
- USA Foreign Service Institute (FSI) Hebrew basic course
- Hebrew language, alphabet and pronunciation
- Miscellaneous
- Early Hebrew Newspapers Archived 2011-05-18 at the Wayback Machine., thousands of pages of mid- to late-19th-century and early 20th-century Hebrew newspapers.
- Categorized Hebrew language study resources
- Biblical Hebrew Poetry and Word Play – Reconstructing the Original Oral, Aural and Visual Experience
- Hebrew Pronunciation, Rabbi Gil Student about how Hebrew should be pronounced in prayer, in accordance with Halakha and Poskim
- Hebrew fonts Archived 2015-09-06 at the Wayback Machine.
- Jewish Story Writing Resource for Jewish writers.
- ഹീബ്രു ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Hebrew Phrases with Audio