കെ.കെ. കുമാരപിള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(കെ.കെ. കുമാര പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. കുമാരപിള്ള (ജീവിതകാലം: 05 ഒക്ടോബർ 1927 - 05 ജനുവരി 2000)[1]. കുട്ടനാട് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, അമ്പലപ്പുഴ നിന്ന് അഞ്ചാം കേരളനിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നും അഞ്ചും കേരളനിയമസഭകളിൽ ആർ.എസ്.പി.യേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. ആർ.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറിയും ജെ.എസ്.എസിന്റെ[2] സ്ഥാപക പ്രസിഡന്റുമായിരുന്നു.

കെ.കെ. കുമാരപിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 22 1977 – നവംബർ 30 1979
മുൻഗാമിവി.എസ്. അച്യുതാനന്ദൻ
പിൻഗാമിപി.കെ. ചന്ദ്രാനന്ദൻ
മണ്ഡലംഅമ്പലപ്പുഴ
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിഉമ്മൻ തലവടി
മണ്ഡലംകുട്ടനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-10-05)ഒക്ടോബർ 5, 1927
കരുമാടി
മരണംജനുവരി 5, 2000(2000-01-05) (പ്രായം 72)
രാഷ്ട്രീയ കക്ഷിആർ.എസ്.പി.
പങ്കാളികെ. ദേവകിക്കുട്ടിയമ്മ
കുട്ടികൾഒരു മകൻ രണ്ട് മകൾ
മാതാപിതാക്കൾ
As of ജനുവരി 5, 2021
ഉറവിടം: നിയമസഭ

കുടുംബം

തിരുത്തുക

സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.കുഞ്ചുപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1927 ഒക്ടോബർ 5ന് ജനിച്ചു[3]. ആർ.എസ്.പിയുടെ മുൻ അഖിലേന്ത്യാ സെക്രട്ടറിയും പാർലമെന്റ് അംഗവുമായിരുന്ന എൻ. ശ്രീകണ്ഠൻ നായരുടെ ഭാര്യ കെ. മഹേശ്വരിയമ്മ സഹോദരിയാണ്[4]. മഹേശ്വരിയമ്മയെ കൂടാതെ ഇദ്ദേഹത്തിന് മീനാക്ഷിയമ്മ, വിജയമ്മ , കൃഷ്ണകുമാരി എന്നീ മൂന്ന് സഹോദരികൾ കൂടെയുണ്ട്. കെ. ദേവകകിക്കുട്ടിയമ്മയാണ് ഭാര്യ ഇവർക്ക് ഒരു മകനും രണ്ട് മകളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

സ്റ്റേറ്റ് കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടിയാണ് ഇദ്ദേഹം പൊതു രംഗത്തേക്ക് കടന്നു വരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും ഗോവൻ വിമോചന സമരത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന ഇദ്ദേഹം വിദ്യാർത്ഥി ഫെഡറേഷന്റെ സെക്രട്ടറി ആകുകയും ചെയ്തു. കെ.എസ്.പി.യിൽ അംഗമായ ഇദ്ദേഹം പിന്നീട് ആർ.എസ്.പി.യുടെ സ്ഥാപകനേത്താക്കളിൽ ഒരാളായി മാറുകയും ആർ.എസ്.പി.യുടെ സംസ്ഥാനക്കമിറ്റി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുകയും ചെയ്തു[5]. ഏകദേശം പന്ത്രണ്ട് വഷത്തോളം ആർ.എസ്.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന് 1952-ൽ ഇദ്ദേഹം തിരു-ക്കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967-ൽ കുട്ടനാട്ടു നിന്നും 1977-ൽ അമ്പലപ്പുഴ നിന്നും ഇദ്ദേഹം കേരള നിയമസഭയിൽ അംഗമായിട്ടുണ്ട്[5]. ട്രേഡ് യൂണിയൻ രംഗത്ത് സജീവ പങ്കാളിയായിരുന്ന് ഇദ്ദേഹം പിന്നീട് സി.പി.ഐ.യിലേക്കും[6] അതിനു ശേഷം ജെ.എസ്.എസിലേക്കും മാറി. 2000 ജനുവരി 5ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[7] അമ്പലപ്പുഴ നിയമസഭാമണ്ഡലം കെ.കെ. കുമാരപിള്ള ആർ.എസ്.പി. 32,056 5,585 വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം. 26,471
2 1970[8] അമ്പലപ്പുഴ നിയമസഭാമണ്ഡലം വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം. 28,596 2,768 കെ.കെ. കുമാരപിള്ള ആർ.എസ്.പി. 25,828
3 1967[9] കുട്ടനാട് നിയമസഭാമണ്ഡലം കെ.കെ. കുമാരപിള്ള ആർ.എസ്.പി. 23,797 7,164 ടി. ജോൺ കേരള കോൺഗ്രസ് 16,633
  1. "Members - Kerala Legislature". Retrieved 2021-01-06.
  2. സുജാതൻ, പി (2016-03-30). "ജെ എസ് എസ്; ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ കഥ". Retrieved 2021-01-05.
  3. "ആർ.എസ്.പി.നേതാവ് ശ്രീകണ്ഠൻ നായരുടെ ഭാര്യ കെ.മഹേശ്വരിയമ്മ അന്തരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2021-01-08. Retrieved 2021-01-06.
  4. "കെ. മഹേശ്വരിയമ്മ നിര്യാതയായി". Retrieved 2021-01-06.
  5. 5.0 5.1 http://klaproceedings.niyamasabha.org/pdf/KLA-010-00110-00025.pdf
  6. "ആർഎസ‌്‌പിയിൽ തുടക്കം; മുന്നേറിയത് കോൺഗ്രസിൽ". Retrieved 2021-01-06.
  7. "Kerala Assembly Election Results in 1977". Archived from the original on 2021-01-07. Retrieved 2020-12-31.
  8. "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-15.
  9. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2021-01-06.
"https://ml.wikipedia.org/w/index.php?title=കെ.കെ._കുമാരപിള്ള&oldid=3821176" എന്ന താളിൽനിന്ന് ശേഖരിച്ചത്