കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ
സനൽ വി. ദേവൻ സംവിധാനം ചെയ്ത് അഭയകുമാർ കെ., അനിൽ കുര്യൻ എന്നിവർ രചന നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യ ഫാന്റസി ഹൊറർ ചലച്ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ.[4] ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ, പ്രകാശ് രാജ്, ബാബുരാജ്, സരയു മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, ശാരി, ബിനു പപ്പു, ബിജു സോപാനം, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.[5] വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[6]
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ | |
---|---|
സംവിധാനം | സനൽ വി. ദേവൻ |
നിർമ്മാണം | സന്തോഷ് ത്രിവിക്രമൻ |
രചന |
|
അഭിനേതാക്കൾ | |
സംഗീതം | രഞ്ജിൻ രാജ് |
ഛായാഗ്രഹണം | അജയ് ഡേവിഡ് കാച്ചപ്പിള്ളി |
ചിത്രസംയോജനം | മൻസൂർ മുത്തൂട്ടി |
സ്റ്റുഡിയോ | വൗ സിനിമാസ് |
വിതരണം | വൗ സിനിമാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹3.5 കോടി[2] |
സമയദൈർഘ്യം | 133 മിനിറ്റുകൾ[3] |
അഭിനേതാക്കൾ
തിരുത്തുക- ഇന്ദ്രജിത്ത് സുകുമാരൻ - ഡോ. ലിയോൺ ഇലഞ്ഞിക്കാരൻ
- നൈല ഉഷ - റിനി ടൈറ്റസ്
- പ്രകാശ് രാജ് - ഡോ. ചാക്കോ
- ബാബുരാജ് - മാള വർക്കി
- സരയു മോഹൻ - സൂസന്ന ജോണി
- മല്ലിക സുകുമാരൻ - റീത്ത ഉതുപ്പ് പാലമറ്റം (അമ്മാമ്മച്ചി)
- ഹരിശ്രീ അശോകൻ - പാപ്പച്ചൻ
- ബിനു പപ്പു - ഫാബി മാഞ്ഞൂരാൻ
- ബിജു സോപാനം - ഫാദർ ഐനിക്കൽ ജോയ്
- പ്രശാന്ത് അലക്സാണ്ടർ - രാജൻ കർത്ത
- ശാരി - ഡോ. രശ്മി ബാലൻ
- ശരത് ദാസ് - ഡോ. സാം ജോസഫ്
- ജിലു ജോസഫ് - എൽസി
- ഗംഗ മീര - കത്രീന
- അൽത്താഫ് മനാഫ് - സജിമോൻ
- ആഷ്വി പ്രജിത്ത് - ആരോഷി
- ജെയിംസ് ഏലിയ
- സുധീർ പറവൂർ
- ഉണ്ണിരാജ് ചെറുവത്തൂർ
- ആരാധ്യ ആൻ
നിർമ്മാണം
തിരുത്തുകഇന്ദ്രജിത്ത്, നൈല ഉഷ, പ്രകാശ് രാജ്, ബാബുരാജ്, സരയു മോഹൻ എന്നിവരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഒന്നാം ലുക്ക് പോസ്റ്റർ ജനുവരി 7, 2023 ന് പുറത്തിറങ്ങി.[7] ജൂലൈ 2, 2023 ന് രണ്ടാം ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.[8]
സംഗീതം
തിരുത്തുകവിനായക് ശശികുമാർ, സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.[9] വിനായക് ശശികുമാർ എഴുതി ആദിത്യ ആർ.കെ. ആലപിച്ച "ഓർമ്മകളെ" എന്ന ആദ്യ ഗാനം 3 ജൂലൈ 2023 ന് പുറത്തിറങ്ങി.[10]
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഓർമ്മകളെ" | ആദിത്യ ആർ.കെ. | 3:46 | |||||||
2. | "ആകാശത്തല്ല" | വിദ്യാധരൻ, ഇന്ദ്രജിത്ത്, ദിവ്യ എസ്. മേനോൻ | 4:06 | |||||||
3. | "നിലാവ് തുള്ളി" | നേഹ നായർ, അരവിന്ദ് വേണുഗോപാൽ | 3:53 | |||||||
ആകെ ദൈർഘ്യം: |
11:45 |
റിലീസ്
തിരുത്തുകതീയേറ്റർ
തിരുത്തുകചിത്രം 28 ജൂലൈ 2023 ന് റിലീസ് ചെയ്യാൻ ആയിരുന്നു തീരുമാനം, എന്നാൽ പിന്നീട് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.[11] 11 ഓഗസ്റ്റ് 2023 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തു.[1]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലും ജലധാര പമ്പ് സെറ്റും തിയേറ്ററുകളിൽ; ഈ വെള്ളിയാഴ്‌ച റിലീസുകൾ." Retrieved 2023-08-11.
- ↑ admin (2023-08-09). "Kunjamminis Hospital Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-11.
- ↑ "Kunjamminis Hospital (2023) - Malayalam Movie | Bollywood Product". Retrieved 2023-08-11.
- ↑ "Kunjamminis Hospital | കുഞ്ഞമ്മിണിസ്സ് ഹോസ്പിറ്റൽ - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-07-26.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Kunjamminis Hospital Release Date 2023, Cast, Plot, Teaser, Trailer and More" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-07-24. Retrieved 2023-07-26.
- ↑ nithya. "അവരെല്ലാം മരിച്ചവരാണോ ? ചിരിപ്പിച്ച് ചിന്തിപ്പിക്കാൻ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ'- ട്രെയിലർ". Asianet News Network Pvt Ltd. Retrieved 2023-07-26.
- ↑ "Prakash Raj, Indrajith Sukumaran and Nyla Usha to headline 'Kunjammini's Hospital', first look out!". The Times of India. 2023-01-08. ISSN 0971-8257. Retrieved 2023-07-26.
- ↑ admin (2023-07-02). "Second Look Poster of the Movie Kunjammini's Hospital Released". Indian Talents (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-26.
- ↑ "കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ പ്രൊമോ റിലീസായി". Retrieved 2023-08-11.
- ↑ "ഏറെ നാളുകൾക്കു ശേഷം ഇന്ദ്രജിത്തും മല്ലിക സുകുമാരനും ഒരു ചിത്രത്തിൽ; 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' സിനിമയിലെ ഗാനരംഗം". 2023-07-04. Retrieved 2023-08-11.
- ↑ "Here are the new release dates of Pappachan Olivilaanu & Kunjammini's Hospital". OTTPlay (in ഇംഗ്ലീഷ്). Retrieved 2023-08-11.