ഒരു മലയാളചലച്ചിത്രനടിയും കവയിത്രിയും[1] ഗാനരചയിതാവുമാണ്[2] ജിലു ജോസഫ് (ജനനം:1990 മാർച്ച് 14). ഫ്ലൈ ദുബായ് എയർലൈൻസിൽ എയർഹോസ്റ്റസ്സായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.[3]

ജിലു ജോസഫ്
ജനനം (1990-03-14) 14 മാർച്ച് 1990  (34 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടി, എഴുത്തുകാരി, കവയിത്രി, കോളമിസ്റ്റ്, എയർ ഹോസ്റ്റസ്
മാതാപിതാക്ക(ൾ)ജോസഫ് എസ്. ജെ., അന്നക്കുട്ടി ജോസഫ്

സ്വകാര്യ ജീവിതം

തിരുത്തുക

ഇടുക്കി ജില്ലയിലെ കുമളിയാണ് ജിലു ജോസഫിന്റെ സ്വദേശം. രണ്ടു സഹോദരിമാരുണ്ട്. ഫ്ലൈ ദുബായ് എയർലൈൻസിൽ എയർ ഹോസ്റ്റസ്സായി പ്രവർത്തിക്കുന്നതിനായി പതിനെട്ടാം വയസ്സിൽ ദുബായിലേക്കു താമസം മാറി.

ചലച്ചിത്ര ഗാനങ്ങൾ

തിരുത്തുക

ചില മലയാളചലച്ചിത്രങ്ങൾക്കു ജിലു ജോസഫ് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.[4] ഇവർ ഗാനരചന നിർവ്വഹിച്ചിട്ടുള്ള ചലച്ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.

നാടകങ്ങൾ

തിരുത്തുക
  • ഹാൻഡ് ഓഫ് ഗോഡ് [5][6]

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2018 നോൺസെൻസ്
എബ്രഹാമിന്റെ സന്തതികൾ
ആഭാസം ചിത്ര 2018
കഥ പറഞ്ഞ കഥ ദേവി
പരോൾ
2017 ആന അലറലോടലറൽ ഖദീസു
റാബിറ്റ് ഹോൾ [7] ക്രിസ്റ്റി
എബി മിനി
തൃശ്ശിവപേരൂർ ക്ലിപ്തം ദമയന്തി
കെയർ ഓഫ് സൈറാബാനു ലോയർ
2016 ജേക്കബിന്റെ സ്വർഗ്ഗരാജ്യം അബ്ദുളിന്റെ ഭാര്യ

പുരസ്കാരങ്ങൾ

തിരുത്തുക

ജിലു ജോസഫിന്റെ ആരോഹണം എന്ന കവിതയ്ക്കു പുസ്തകപ്പുര അക്ഷര തൂലികാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[5][8].

വിവാദങ്ങൾ

തിരുത്തുക

2018 മാർച്ചിൽ ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി ജിലു ജോസഫ് പ്രത്യക്ഷപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ വച്ച് മുലയൂട്ടുന്നതിനു സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൃഹലക്ഷ്മി സംഘടിപ്പിച്ച ഒരു കാമ്പെയ്നിന്റെ ഭാഗമായാണ് ജിലു ജോസഫിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കുന്ന ജിലു ജോസഫിന്റെ ഈ ചിത്രം ഏറെ വിവാദമായിരുന്നു.[9][10] കുഞ്ഞിന്റെ സ്വകാര്യത ലംഘിച്ചതിന്റെ പേരിൽ ജിലു ജോസഫിനും ഗൃഹലക്ഷ്മി മാസികയ്ക്കുമെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലുൾപ്പടെ വിവിധ കേസുകൾ നിലനിൽക്കുന്നുണ്ട്.[11]

  1. "Mekhangale chumbicha malakakavithakal (The angel's poems that kissed the sky)". No. Kozhikode. Mathrubhumi. 20 May 2014. Archived from the original on 2018-03-07. Retrieved 23 September 2017.
  2. "Adding mojo to music". The Hindu. 17 March 2017. Retrieved 7 September 2017.
  3. "An Indian Air Hostess Writes An Emotional Farewell To Her Colleagues On The FlyDubai Aircraft That Crashed In Russia". www.indiatimes.com. Retrieved 7 September 2017.
  4. "List of Malayalam Songs written by Gilu Joseph". Malayala Chalachitram. Retrieved 7 September 2017.
  5. 5.0 5.1 "The Joy of being Gilu Joseph". Outlook. Retrieved 8 March 2018.
  6. "Hand of God - A play by FIFTH ESTATE". W City. Retrieved 8 March 2018.
  7. "'Rabbit hole' discusses Depression". The Hindu. 15 February 2018. Retrieved 31 January 2018.
  8. "Gilu Joseph Poems". Red Leaf Poetry India. Archived from the original on 2017-09-08. Retrieved 7 September 2017.
  9. "'No regrets': Malayalam actress who breastfed child on magazine cover responds to controversies". The Indian Express. The Indian Express. Retrieved 2 March 2018.
  10. "India breastfeeding magazine cover ignites debate". BBC. BBC News. Retrieved 2 March 2018.
  11. "Case filed against Grihalakshmi, Gilu Joseph for breastfeeding cover". The New Minute. Retrieved 6 March 2018.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജിലു_ജോസഫ്&oldid=3838479" എന്ന താളിൽനിന്ന് ശേഖരിച്ചത്