കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം

(കാഞ്ഞിരപ്പള്ളി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും; കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും ഈ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.[1]പതിനാലാമത് കേരള നിയമസഭയിൽ കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഡോ എൻ. ജയരാജാണ്.[2]

100
കാഞ്ഞിരപ്പള്ളി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം178950 (2016)
നിലവിലെ എം.എൽ.എഎൻ. ജയരാജ്
പാർട്ടികേരള കോൺഗ്രസ് (എം)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോട്ടയം ജില്ല

അവലംബംതിരുത്തുക

  1. District/Constituencies-Kottayam District
  2. Kerala Legislature-Members- 14th Kerala Legislative Aassembly